WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

WAVES ബസാർ: ആഗോള സർഗ്ഗാത്മക സഹകരണത്തിൽ വിപ്ലവകരമായ തുടക്കം

ഇന്ത്യയിൽ തുടങ്ങി ആഗോളതലത്തിലേക്ക്: വിനോദ മേഖലയിലെ  സുപ്രധാന ആഗോള സഹകരണത്തിന്  തുടക്കമിട്ട്  WAVES ബസാർ, 800 കോടി രൂപയിലധികം മൂല്യമുള്ള ബിസിനസ് ഇടപാടുകൾ രേഖപ്പെടുത്തി

 Posted On: 03 MAY 2025 8:48PM |   Location: PIB Thiruvananthpuram


2025 മെയ് 1 മുതൽ 3 വരെ മുംബൈയിൽ സംഘടിപ്പിച്ച WAVES ബസാറിന്റെ ഉദ്ഘാടന പതിപ്പ്, സർഗ്ഗാത്മക വ്യവസായവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബിസിനസ് സഹകരണത്തിനുള്ള സുപ്രധാന വേദിയായി സ്വയം പ്രതിഷ്ഠിച്ചുകൊണ്ട് വിജയകരമായി സമാപിച്ചു. ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (WAVES) മാർക്കറ്റ് പ്ലെയ്‌സിൽ, ചലച്ചിത്രം, സംഗീതം, റേഡിയോ, VFX, ആനിമേഷൻ മേഖലകളിലായി 800 കോടി രൂപയിലധികം മൂല്യമുള്ള ബിസിനസ് ഇടപാടുകൾ രേഖപ്പെടുത്തി. ചർച്ചകൾ പുരോഗമിക്കുന്നതിനാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ മൊത്തം മൂല്യം ₹1000 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നു.



പ്രധാന സംഭവവികാസങ്ങൾ

3,000-ത്തിലധികം B2B മീറ്റിംഗുകൾക്ക് സാക്ഷ്യം വഹിച്ച ബയർ-സെല്ലർ മാർക്കറ്റ് ആയിരുന്നു ബസാറിന്റെ ഒരു പ്രധാന ആകർഷണം. ഇതിലൂടെ ₹500 കോടിയിലധികം മൂല്യമുള്ള ഇടപാടുകൾ നടന്നു. വരും ദിവസങ്ങളിൽ കൂടുതൽ ബിസിനസ് ഇടപാടുകൾ പ്രതീക്ഷിക്കുന്നു. 80 സീറ്റുകളുള്ള വേദിയിൽ നടന്ന സിനിമകളുടെ ക്യൂറേറ്റഡ് പ്രദർശനങ്ങൾ ആവേശകരമായ പ്രതികരണം സൃഷ്ടിച്ചെന്ന് മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ അഭിനന്ദനനത്തിന് പത്രമാവുകയും ചെയ്തു.വിനോദ മാധ്യമ മേഖലകളിലെ വൻകിട സ്ഥാപനങ്ങളുടെയും സഹകരണ സംരംഭങ്ങളുടെയും ആഗോള ശൃംഖലയിലേക്ക്, സ്വന്തം സർഗ്ഗ സൃഷ്ടി വൈഭവം പ്രദർശിപ്പിക്കാൻ വളർന്നുവരുന്ന പ്രതിഭകൾക്ക് ബസാർ അവസരമേകി. ഇത് ഗണ്യമായ താത്പര്യം സൃഷ്ടിക്കുകയും പുതിയ പങ്കാളിത്തങ്ങളിലേക്ക് നയിക്കുകയും ചെയ്തു.



ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അന്താരാഷ്ട്ര സഹകരണത്തിലെ ഒരു പ്രധാന നേട്ടമെന്ന നിലയിൽ WAVES ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഫിലിം ഇന്ത്യ സ്ക്രീൻ കളക്ടീവ്,സ്ക്രീൻ കാന്റർബറി NZ എന്നിവ ചേർന്ന്, പെട്രീന ഡി റൊസാരിയോയുടെ നേതൃത്വത്തിൽ ന്യൂസിലൻഡിലെ ആദ്യ ഇന്ത്യൻ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നതിനുള്ള  സഹകരണാത്മക നിർദ്ദേശം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ വിനോദസഞ്ചാരം, സാംസ്ക്കാരിക വിനിമയം, കോപ്രൊഡക്ഷൻ ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഇത് സംരംഭം.

ഇന്ത്യ-റഷ്യ സഹകരണത്തിന് വഴിയൊരുക്കിക്കൊണ്ട്, റഷ്യയിലും ഇന്ത്യയിലും ക്രോസ്-കൾച്ചറൽ ഫെസ്റ്റിവലുകളിലും കോമഡി, മ്യൂസിക് ഷോകളിലും സഹകരിക്കുന്നതിനുള്ള സാദ്ധ്യതകൾ തേടുന്ന ധാരണാപത്രത്തെക്കുറിച്ച് ഒൺലി മച്ച് ലൗഡർ (OML) CEO തുഷാർ കുമാറും ഗാസ്പ്രോം മീഡിയ CEO അലക്സാണ്ടർ ഷാരോവും പ്രാരംഭ ചർച്ചകൾ ആരംഭിച്ചു.

പ്രധാന ഇടപാടുകളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ

പ്രൈം വീഡിയോ & സിജെ ഇഎൻഎം മൾട്ടി-ഇയർ സഹകരണത്തിന്റെ പ്രഖ്യാപനം ബസാറിന്റെ ഒരു പ്രധാന ആകർഷണമായിരുന്നു. ആഗോളതലത്തിൽ പ്രീമിയം കൊറിയൻ ഉള്ളടക്കം വിതരണം ചെയ്യുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തം അനാച്ഛാദനം ചെയ്യപ്പെട്ടു. 2025 ജൂണിൽ പൂർണ്ണതോതിൽ  പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ കരാറിൽ 28 സബ്ടൈറ്റിൽ ഭാഷകളും 11 ഡബ്ബ് ചെയ്ത പതിപ്പുകളും ഉൾക്കൊള്ളുന്ന 240-ലധികം രാജ്യങ്ങളിലെ സ്ട്രീമിംഗ് ഉൾപ്പെടുന്നു. ആഗോള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഏഷ്യയുടെ വളരുന്ന സർഗ്ഗാത്മക  സാന്നിധ്യത്തെ ഈ സംരംഭം ഉയർത്തിക്കാട്ടുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ഇന്തോ-യുകെ കോപ്രൊഡക്ഷൻ ചിത്രമായ ദേവി ചൗധരാനി എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ബസാറിന്റെ മൂല്യം വർദ്ധിപ്പിച്ച മറ്റൊരു സംരംഭമായിരുന്നു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ, FFO, ഇൻവെസ്റ്റ് ഇന്ത്യ എന്നിവയുടെ പിന്തുണയോടെ, ചിത്രത്തിന്റെ പ്രീ-ടീസർ ബസാറിൽ അനാച്ഛാദനം ചെയ്തു. സന്യാസി-ഫക്കീർ കലാപകാലം പശ്ചാത്തലമാക്കിയ ഈ ചരിത്ര ഇതിഹാസത്തിൽ പ്രോസെൻജിത് ചാറ്റർജിയും സ്രബന്തി ചാറ്റർജിയും അഭിനയിക്കുന്നു. പണ്ഡിറ്റ് ബിക്രം ഘോഷ് സംഗീതം നൽകുന്നു.

WAVES ബസാറിന്റെ ലക്‌ഷ്യം സാധൂകരിക്കുന്ന മറ്റൊരു സംരംഭമായിരുന്നു വയലേറ്റഡ് എന്ന ചലച്ചിത്രത്തിന്റെ പ്രഖ്യാപനം. ഒരു ധീരമായ സൈക്കോളജിക്കൽ ത്രില്ലറായ വയലേറ്റഡ്, ഡിംപിൾ ഡുഗറിന്റെ ആദ്യ സംവിധാന സംരംഭമാണ്. വനിതകളാൽ നയിക്കപ്പെടുന്ന ശക്തമായ ആഖ്യാനത്തിന്റെ പേരിൽ പ്രശസ്തമായ ഈ ചിത്രം, ഫ്യൂഷൻ ഫ്ലിക്സ് യുകെയും ജെവിഡി ഫിലിംസും സംയുക്തമായി നിർമ്മിക്കുന്നു. ഇത് വാണിജ്യ സിനിമയിൽ നിന്ന് കലാമേന്മയുള്ള  സിനിമയിലേക്കുള്ള ഡുഗറിന്റെ ചുവട് മാറ്റത്തെ സൂചിപ്പിക്കുന്നു.

ശക്തമായ സ്വാധീനം സൃഷ്ടിക്കും വിധമുള്ള  അരങ്ങേറ്റത്തോടെ, WAVESബസാർ സർഗ്ഗാത്മക സഹകരണത്തിനുള്ള ഒരു ആഗോള കേന്ദ്രമായി സ്വയം സ്ഥാപിക്കുക മാത്രമല്ല, അതിർത്തികൾ ഭേദിച്ചുള്ള  കഥാകഥനത്തിന്റെയും വ്യാവസായിക പരിവർത്തനത്തിന്റെയും പുതു യുഗത്തിന് നാന്ദി കുറിക്കുകയും ചെയ്തു.

*********************


Release ID: (Release ID: 2126662)   |   Visitor Counter: 20