വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
"സർഗ്ഗ സൃഷ്ടിയിൽ ലോകത്തെ മുന്നോട്ട് നയിക്കാൻ തക്ക ശേഷി ഇന്ത്യയ്ക്ക് പകർന്നു നൽകുന്നതിനുള്ള അടിത്തറയായി WAVES മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു:" അല്ലു അർജുൻ
Posted On:
01 MAY 2025 9:48PM
|
Location:
PIB Thiruvananthpuram
മുഖ്യ ആകർഷണമായ ഐക്കൺ സ്റ്റാർ അല്ലു അർജുൻ ഈ വ്യാഴാഴ്ച ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിയ്ക്ക് (WAVES 2025) എത്തിയതോടെ സ്വപ്ന നഗരത്തിന് ശോഭയേറി. ടിവി9 നെറ്റ്‌വർക്കിന്റെ എംഡിയും സിഇഒയുമായ ബരുൺ ദാസ് മോഡറേറ്ററായ 'ടാലന്റ് ബിയോണ്ട് ബോർഡേഴ്‌സ്' എന്ന പ്രതീക്ഷയോടെ കാത്തിരുന്ന 'ഇൻ കോൺവെർസേഷൻ' സെഷൻ, താരപദവി, അതിജീവനം, ആത്മപ്രകാശനം എന്നിവയുടെ ഹൃദയംഗമമായ മാസ്റ്റർക്ലാസായി മാറി.
കഥാകഥനത്തിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന ആഗോള ആഖ്യാനത്തിന്റെ ദീപസ്തംഭമെന്ന് ഉച്ചകോടിയെ അല്ലു അർജുൻ പ്രശംസിച്ചു. “ഇന്ത്യയിൽ പ്രതിഭകൾക്ക് ക്ഷാമമില്ല. ഇപ്പോൾ വേദിയും സജ്ജമായിരിക്കുന്നു” അത്യാഹ്ളാദത്തോടെ അദ്ദേഹം വ്യക്തമാക്കി. സർഗ്ഗാത്മക ഉള്ളടക്കത്തിൽ ലോകത്തെ നയിക്കാനുള്ള അടിത്തറയായി WAVES മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
ആറ് മാസത്തെ ഇടവേളയ്ക്ക് കാരണമാവുകയും തന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്ത ഒരു അപകടത്തെക്കുറിച്ച് പുഷ്പയിലെ നായകൻ അനുസ്മരിച്ചപ്പോൾ സംഭാഷണം ഹൃദയസ്പർശിയായി മാറി. “ആ ഇടവേള ഒരു അനുഗ്രഹമായിരുന്നു,” അദ്ദേഹം വെളിപ്പെടുത്തി. “മിഥ്യയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്, അതായത് എന്റെ ഉള്ളിലേക്ക് തന്നെ ദൃഷ്ടി പായിക്കാൻ അത് എന്നെ പ്രേരിപ്പിച്ചു. പേശികൾക്ക് ബലക്ഷയം സംഭവിക്കുമ്പോൾ, പരിജ്ഞാനം മെച്ചപ്പെടേണ്ടതിന്റെ ആവശ്യകത ഞാൻ മനസ്സിലാക്കി, അഭിനയം ഉദാത്ത തലങ്ങളിലേക്ക് ഉയർന്നു.”
സംവിധായകൻ ആറ്റ്ലിയുമൊത്ത് വരാനിരിക്കുന്ന പ്രോജക്റ്റ് അദ്ദേഹം സ്ഥിരീകരിച്ചു. "ഇന്ത്യൻ വൈകാരിക പരിസരത്ത് വേരൂന്നിയ ഒരു ദൃശ്യാനുഭവം" എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. "ഞങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക വിദ്യയെ "ദേസി" ആത്മാവുമായി സംയോജിപ്പിക്കുകയാണ് - ഇന്ത്യയ്ക്കും ഇന്ത്യയിൽ നിന്ന് ലോകത്തിനും വേണ്ടിയുള്ള ഒരു സിനിമ," എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ആവേശം കൊണ്ട് തിളങ്ങി.
നിരന്തരം വികാസം പ്രാപിക്കുന്ന ഒരു വ്യവസായത്തിൽ അതിജീവിക്കുന്നവർ നേരിടുന്ന വെല്ലുവിളികളിലേക്കും സംഭാഷണം കടന്നുചെന്നു. "എല്ലാ ഭാഷകളിലും അസാധാരണ പ്രതിഭയുള്ള യുവ അഭിനേതാക്കൾ ഉയർന്നുവരുന്നുണ്ട്. നിങ്ങൾ സത്യസന്ധതയും അഭിനിവേശവും വൈവിധ്യവും നിലനിർത്തണം," അദ്ദേഹം ഉപദേശിച്ചു. "ഇത് വെറുമൊരു വ്യവസായമല്ല, സർഗ്ഗാത്മകതയുടെയും, ചെറുത്തുനില്പിന്റെയും, പരിണാമത്തിന്റെയും യുദ്ധഭൂമിയാണ്."
തന്റെ വേരുകളെ കുറിച്ച് അല്ലു അർജ്ജുൻ സംസാരിച്ചപ്പോൾ ഹാൾ ശ്വാസം അടക്കിപ്പിടിച്ച് കേട്ടിരുന്നു. ഓരോ വാക്കിലും വികാരഭരിതനായ അർജ്ജുൻ തന്റെ വിശിഷ്ട കുടുംബത്തോടുള്ള ആദരവ് വ്യകത്മാക്കി: മുത്തച്ഛൻ അല്ലു രാമലിംഗയ്യ, അച്ഛനും നിർമ്മാതാവുമായ അല്ലു അരവിന്ദ്, അമ്മാവനും ആജീവനാന്ത പ്രചോദനവുമായ ചിരഞ്ജീവി. "ഞാൻ സ്വയം സൃഷ്ടിക്കപ്പെട്ട മനുഷ്യനല്ല," അദ്ദേഹം സമ്മതിച്ചു. "എനിക്ക് ചുറ്റുമുള്ളവരുടെ മാർഗദർശനം, പിന്തുണ, മഹത്വം എന്നിവയിലൂടെ ഞാൻ വളർന്നു. ഞാൻ അനുഗൃഹീതനാണ്."
തന്റെ ശക്തിയെക്കുറിച്ച് ചോദിച്ചപ്പോൾ, ഇതെല്ലാം ആരാധകരിൽ നിന്നുള്ള ഊർജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. "വെളിച്ചം മങ്ങുകയും കരഘോഷം അടങ്ങുകയും ചെയ്യുമ്പോൾ, എന്നെ ഉയർത്തുന്നത് നിങ്ങളാണ്. ഞാൻ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് എന്നെ ഓർമ്മിപ്പിക്കുന്നത് നിങ്ങളാണ്. എന്റെ ഊർജ്ജം നിങ്ങളാണ്."
പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത WAVES 2025 ഇന്ത്യയുടെ സർഗ്ഗാത്മക ഇതിഹാസത്തിലെ ചരിത്രപരമായ നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
Release ID:
(Release ID: 2126043)
| Visitor Counter:
21