വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേവ്സ് 2025 ക്രിയാറ്റൊ സ്ഫിയർ – ‘ക്രീയേറ്റ് ഇൻ ഇന്ത്യ ചാലഞ്ച് ’ മത്സരത്തിന്റെ ചാതുര്യം പ്രദർശിപ്പിക്കുന്നു
Posted On:
30 APR 2025 7:28PM
|
Location:
PIB Thiruvananthpuram
ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി(WAVES) യുടെ ഭാഗമായി ആരംഭിച്ച ക്രീയേറ്റ് ഇൻ ഇന്ത്യ ചാലഞ്ച് (CIC) സീസൺ -1ന് നാളെ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ആരംഭിക്കുന്ന വേവ്സിൽ ഗംഭീര സമാപനമാകും. ശ്രദ്ധേയമായി, CIC സീസൺ-1 ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചുകൊണ്ട് ഒരു ലക്ഷം രജിസ്ട്രേഷനുകൾ പിന്നിട്ടു.രജിസ്ട്രേഷനുകൾ ഇപ്പോൾ ആകെ 1,01,349 ആയി. ഈ സംരംഭം 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളെ ആകർഷിച്ചു, ഇത് മത്സരത്തിന്റെ ആഗോള ആകർഷണത്തെയും വ്യാപ്തിയെയും ചൂണ്ടിക്കാട്ടുന്നു. വേവ്സ് 2025-ന്റെ ഭാഗമായി, ആനിമേഷൻ, കോമിക്സ്, AI, XR, ഗെയിമിംഗ്, സംഗീതം എന്നിവയിലെ നൂതനാശയങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേകം ക്യൂറേറ്റ് ചെയ്ത പ്ലാറ്റ്‌ഫോമായ ക്രിയാറ്റൊസ്ഫിയറിൽ 750 ഫൈനലിസ്റ്റുകൾക്ക് അവരുടെ സർഗാത്‌മക കഴിവുകളും ഫലങ്ങളും പ്രദർശിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു
എന്താണ് ക്രിയാറ്റൊസ്ഫിയർ?
ക്രിയേറ്റോസ്ഫിയർ എന്നത് നൂതനാശയങ്ങളുടെയും ചിന്തകളുടെയും ആഴത്തിലുള്ള ഒരു പ്രപഞ്ചമാണ്. ആശയങ്ങളെ അനുഭവങ്ങളാക്കി മാറ്റുന്നതിനുള്ള ആത്യന്തിക ലക്ഷ്യസ്ഥാനമായി ഇത് ക്യൂറേറ്റ് ചെയ്യപ്പെടുന്നു. ഉള്ളടക്കസ്രഷ്ടാക്കൾ കേന്ദ്രബിന്ദുവാകുന്ന ഒരു ഇടമാണിത്.വെർച്വൽ റിയാലിറ്റി മുതൽ സിനിമകൾ വരെ, VFX മുതൽ കോമിക്സ് വരെ, ആനിമേഷൻ മുതൽ ഗെയിമിംഗ് വരെ, സംഗീതം മുതൽ പ്രക്ഷേപണം, ഡിജിറ്റൽ മാധ്യമങ്ങൾ എന്നിങ്ങനെ വരെ മാധ്യമ, വിനോദ മേഖലകളിലുടനീളം ഭാവനയുടെയും പരീക്ഷണത്തിന്റെയും കലാപരമായ മികവിന്റെയും വൈവിധ്യമാർന്ന ആവേശത്തെ ഇത് ആഘോഷിക്കുന്നു. 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ്' എന്ന മത്സരത്തിന്റെ ഫൈനലിസ്റ്റുകളായ ലോകമെമ്പാടുമുള്ള മികച്ച സർഗ്ഗാത്മക പ്രതിഭകൾ - പരസ്പര സംഭാഷണത്തിന് തുടക്കമിടാനും, നൂതനാശയങ്ങൾ ജ്വലിപ്പിക്കാനും, പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാനും, ഇന്ത്യയുടെ സർഗ്ഗാത്മക ഊർജ്ജത്തെ ആഗോള പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതിനൊപ്പം അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും ഇവിടെ ഒത്തുചേരുന്നു.
1,100-ലധികം അന്താരാഷ്ട്ര എൻട്രികളോടെ, ഈ മത്സരം ആദ്യ സീസണിൽ തന്നെ യഥാർത്ഥത്തിൽ ആഗോളമായി മാറിയിരിക്കുന്നു. മികച്ച ഉൾക്കാഴ്ചകളും ശക്തമായ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും ഉള്ള ജൂറി, ക്രിയേറ്റോസ്ഫിയറിൽ ഏറ്റവും മികച്ച ഫൈനലിസ്റ്റുകളെ അവരുടെ ചാതുര്യം പ്രദർശിപ്പിക്കുന്നതിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പങ്കാളികളും 20-ലധികം രാജ്യങ്ങളിൽ നിന്നുമുള്ള പങ്കാളികളും ഇതിൽ ഉൾപ്പെടുന്നു.
നാല് ദിവസങ്ങളിലായി , പ്രതിനിധികൾ, സ്രഷ്ടാക്കൾ, പങ്കാളികൾ എന്നിവർക്ക് സർഗ്ഗാത്മകത, പഠനം, നാനാത്വത്തിൽ ഏകത്വം എന്നിവയുടെ ഊർജ്ജസ്വലമായ സംഗമം അനുഭവിക്കാൻ കഴിയും. പ്രത്യേകം ക്യൂറേറ്റ് ചെയ്ത മാസ്റ്റർക്ലാസുകൾ, പാനൽ ചർച്ചകൾ, ശില്പശാലകൾ, പ്രദർശനങ്ങൾ എന്നിവയിലൂടെ, ഒരു പ്രൊഫഷണൽ പശ്ചാത്തലത്തിൽ അർത്ഥവത്തായ സംഭാഷണവും ഭാവിയിലേക്കുള്ള ആശയങ്ങളും ക്രിയേറ്റോസ്ഫിയർ വളർത്തിയെടുക്കുന്നു. AVGC-XR, പ്രക്ഷേപണം, സിനിമകൾ, സംഗീതം, ഡിജിറ്റൽ, സമൂഹ മാധ്യമം തുടങ്ങിയ മേഖലകളെ ഇത് ഒരുമിച്ച് കൊണ്ടുവരുന്നു. വെർച്വൽ ലോക്, VFX വോൾട്ട്, ഫിലിം ഫിയസ്റ്റ, ആനിമേഷൻ അലൈ, കോമിക് കോണ, മ്യൂസിക് മാനിയ, എയർവേവ്സ്, ഡിജിറ്റൽ ഡൊമെയ്ൻ, ഗെയിം ഓൺ എന്നീ ഒമ്പത് പ്രത്യേക മേഖലകൾ ഈ മത്സരങ്ങളുടെ ഫലങ്ങൾ പ്രദർശിപ്പിക്കും.
നാളത്തെ യുവ സ്രഷ്ടാക്കൾക്ക് ഒരു വേദി നൽകുന്നതിനായി, ക്രിയേറ്റോസ്ഫിയർ 'ക്രിയേറ്റേഴ്‌സ് പുരസ്‌കാരം ' ചടങ്ങും അവതരിപ്പിക്കുന്നു. ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകളിലെ വിജയികളെ ഒരു റെഡ് കാർപെറ്റ് ചടങ്ങിൽ അഭിമാനകരമായ 'വേവ്സ് ക്രിയേറ്റർ പുരസ്‌കാരം ' നൽകി ആദരിക്കും. ഈ ആഘോഷ പരിപാടിയിൽ മാധ്യമ വിനോദ മേഖലയിലെ പ്രശസ്തരായ കലാകാരന്മാർ,താരങ്ങൾ, വ്യവസായ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ക്രിയേറ്റീവ് ചാമ്പ്യൻമാർക്ക് ഉന്നത ബഹുമതികൾ നൽകും. സംഗീത മത്സരങ്ങളിലെ വിജയികൾ അവരുടെ ഏറ്റവും ആകർഷകമായ രചനകളിലൂടെ പ്രേക്ഷകരെ ആകർഷിക്കും. അങ്ങനെ, ക്രിയേറ്റോസ്ഫിയർ നൂതനാശയങ്ങളുടെ കേന്ദ്രമായും ഒരു സാംസ്കാരിക ഉത്സവമായും വർത്തിക്കുന്നു.ഇന്ത്യയുടെ സർഗ്ഗാത്മക വൈദഗ്ധ്യത്തിന്റെ ബഹുമുഖതയുടെ ആഘോഷ വേദിയാകും ക്രിയാറ്റൊസ്ഫിയർ.
SKY
******
Release ID:
(Release ID: 2125655)
| Visitor Counter:
8