ദേശീയ മനുഷ്യാവകാശ കമ്മീഷൻ
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ തീവ്രവാദികള്‍ നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ മനുഷ്യാവകാശ കമ്മീഷൻ അപലപിച്ചു
നേരിട്ടോ അല്ലാതെയോ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെക്കൊണ്ടു കണക്കു പറയിക്കാനും മാനവരാശിക്കെതിരായ ഈ ഭീഷണിക്ക് ഉത്തരവാദികളായവരെ കണ്ടെത്താനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു
Posted On:
25 APR 2025 12:56PM by PIB Thiruvananthpuram
' 2025 ഏപ്രില്‍ 22ന്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പഹല്‍ഗാം മേഖലയില്‍ തങ്ങളുടെ വിശ്വാസം ചോദിച്ചറിഞ്ഞ ശേഷം 28 പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (NHRC), അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.
യാതൊരു ആപത്ശങ്കയുമില്ലാതെ താഴ്‌വരയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ നിരപരാധികളായ സാധാരണക്കാര്‍ക്കെതിരായ ക്രൂരമായ ആക്രമണത്തെ കമ്മീഷന്‍ അപലപിക്കുന്നു. നിരപരാധികളായ ഇരകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മനുഷ്യാവകാശം ലംഘിക്കപ്പെട്ടത് നേരായി ചിന്തിക്കുന്ന എല്ലാവരുടെയും മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ലോകത്ത് മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ഭീകര പ്രവര്‍ത്തനമാണെന്ന് നിരവധി വേദികളില്‍ കമ്മീഷൻ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഭീകരതയെ സഹായിക്കുകയും പ്രേരിപ്പിക്കുകയും പിന്തുണയ്ക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്നവരെക്കൊണ്ട് കണക്കുപറയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തപക്ഷം, ജനാധിപത്യപരമായ അവസരങ്ങൾ കുറയുകയും ഭീഷണി, അടിച്ചമര്‍ത്തല്‍ എന്നിവയ്ക്കും സമൂഹിക സൗഹാര്‍ദ്ദം, ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉള്‍പ്പടെയുള്ള വിവിധ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.
ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും ഇരകളുടെ കുടുംബങ്ങള്‍ക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.'
*****
(Release ID: 2124336)
Visitor Counter : 15