WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഗെയിം ജാമിലേക്ക് വഴിതുറക്കുന്നു


ഇന്ത്യയിലെ മികച്ച യുവ ഗെയിം ഡെവലപ്പർമാർ വേവ്സ് ഉച്ചകോടി 2025 ൽ തിളങ്ങാനൊരുങ്ങുന്നു

 Posted On: 18 FEB 2025 5:48PM |   Location: PIB Thiruvananthpuram

ആമുഖം

കേന്ദ്ര ഗവണ്മെന്റിന്റെ ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടി (വേൾഡ് ഓഡിയോ-വിഷ്വൽ എന്റർടൈൻമെന്റ് സമ്മിറ്റ്- വേവ്സ് )യുടെ ഭാഗമായ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്: സീസൺ 1 ന്റെ പ്രധാന ആകർഷണമായ റോഡ് ടു ഗെയിം ൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 10 ഗെയിമുകളുടെ പ്രഖ്യാപനത്തോടെ, ഇന്ത്യയിലെ ഏറ്റവും നൂതന ഗെയിം ഡെവലപ്പർമാർ ശ്രദ്ധാകേന്ദ്രമായി മാറി. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന വേവ്സ് ഉച്ചകോടിയിൽ, ഗെയിമിംഗിന്റെ ഭാവി രൂപപ്പെടുത്തുന്ന സർഗ്ഗാത്മകതയുടെ ആഘോഷമായി ഈ അസാധാരണ ഗെയിമുകൾ പ്രദർശിപ്പിക്കും.

ഗെയിം ജാം 

ഇന്ത്യയിലെ ഗെയിം ഡെവലപ്പർമാർക്ക് അവരുടെ സർഗ്ഗാത്മകതയും നവീനാശയങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ആവേശകരമായ അവസരമാണ് "റോഡ് ടു ഗെയിം ജാം"നൽകിയത്. ഗെയിം ഡെവലപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യ (GDAI) KGeN (Kratos Gamer Network) യുമായി സഹകരിച്ചുകൊണ്ടുള്ള ഈ ഉദ്യമം, AVGC-XR (ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ഓഗ്മെന്റഡ് റിയാലിറ്റി/വെർച്വൽ റിയാലിറ്റി, മെറ്റാവേർസ്) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വേവ്സ് -ന്റെ പില്ലർ 2-ൽ ഉൾപ്പെടുന്നു. വളർന്നുവരുന്ന പ്രതിഭകൾക്കായി ഒരു ദേശീയ വേദി പ്രദാനം ചെയ്യുന്നതിലൂടെ, ഈ ഉദ്യമം സർഗ്ഗാത്മകത വളർത്തുന്നതിനും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ വളരുന്ന ഗെയിം വികസന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.

പ്രതികരണവും പങ്കാളിത്തവും

ഇന്ത്യയിലെ 453 നഗരങ്ങളിലും പട്ടണങ്ങളിലുമായി 1,650-ലധികം കോളേജുകളിൽ നിന്ന് 5,500-ലധികം രജിസ്ട്രേഷനുകളുമായി "റോഡ് ടു ഗെയിം ജാം", യുവ ഗെയിം വികസന പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പായി മാറി. വ്യവസായ പ്രമുഖരുടെ നേതൃത്വത്തിൽ AMA സെഷനുകളും വിജ്ഞാന പങ്കിടൽ ശില്പശാലകളും ഉൾപ്പെടെയുള്ള ഈ ഉദ്യമം, ഗെയിം ഡിസൈൻ, കഥപറച്ചിൽ, ഗെയിമിംഗ് വ്യവഹാരം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക അറിവുകളും ഉൾക്കാഴ്ചകളും പങ്കാളികൾക്ക് വാഗ്ദാനം ചെയ്തു.

നിരവധി മൂല്യനിർണയ റൗണ്ടുകൾക്ക് ശേഷം, 175-ലധികം ടീമുകൾ ഒറിജിനൽ ഗെയിമുകൾ സമർപ്പിക്കുകയും അവ ഓരോന്നും ഗെയിമിംഗ് വ്യവസായത്തിലെ പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ജൂറി കർശനമായി വിലയിരുത്തുകയും ചെയ്തു.

അവസാന റൗണ്ടിലെത്തിയ മികച്ച 10 ഗെയിമുകൾ 

"റോഡ് ടു ഗെയിം ജാമി"ലൂടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച 10 ഗെയിമുകൾ 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന വേവ്സ്  ഉച്ചകോടിയിൽ പ്രദർശിപ്പിക്കും. ഈ ഗെയിമുകൾ വിദ്യാർത്ഥി സംഘങ്ങൾ, സോളോ ഡെവലപ്പർമാർ മുതൽ പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകൾ വരെയുള്ള നിരവധി സർഗാത്മക ശബ്ദങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല ഇന്ത്യയിലെ വളർന്നുവരുന്ന ഗെയിം വികസന പ്രതിഭകളിൽ ഏറ്റവും മികച്ച സൃഷ്ടാക്കളെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.

പ്രതിഫലങ്ങളും അംഗീകാരങ്ങളും

വിജയികളായ ടീമുകൾക്ക് മുംബൈയിൽ നടക്കുന്ന വേവ്സ് ഉച്ചകോടിയിലേക്ക് ഉള്ള യാത്ര ഉൾപ്പെടെ എല്ലാ ചെലവുകളും സൗജന്യമാണ്. വേവ്സ് ഉച്ചകോടിയിൽ അവരുടെ ഗെയിമുകൾ ഒരു ആഗോള വ്യവസായ ജൂറിക്ക് മുന്നിൽ അവതരിപ്പിക്കപ്പെടും. മികച്ച മൂന്ന് എൻട്രികൾക്കും കൂടി 7 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഒന്നാം സ്ഥാനത്തിന് 3.5 ലക്ഷം, രണ്ടാം സ്ഥാനത്തിന് 2 ലക്ഷം, മൂന്നാം സ്ഥാനത്തിന് 1.5ലക്ഷം എന്നിങ്ങനെയാണ് സമ്മാനം.

ഗെയിം ജാം പ്രമേയങ്ങൾ 

ഗെയിം ജാമിനായുള്ള തനതായ പ്രമേയങ്ങൾ ഓരോന്നും സർഗ്ഗാത്മകതയും സാങ്കേതിക നൂതനത്വവും സംയോജിപ്പിക്കാൻ പ്രതിനിധികളെ പ്രേരിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്.


ഗെയിം വികസനത്തിൽ ഇന്ത്യയുടെ വളരുന്ന ശക്തി

ഗെയിം വികസനത്തിൽ ഇന്ത്യ അതിവേഗം ഒരു ആഗോള ശക്തിയായി ഉയർന്നുവരുന്നു. രാജ്യത്തെ മുൻനിര ഇന്ററാക്ടീവ് മീഡിയ-ഗെയിമിംഗ് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ലുമികായിയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് 550 ദശലക്ഷത്തിലധികം ഗെയിമർമാരുണ്ട്. അവരിൽ 175 ദശലക്ഷവും ഗെയിം കളിച്ചുകൊണ്ട് അതിനുള്ളിൽ തന്നെ വാങ്ങലുകൾ നടത്തുന്നവരാണ്. താങ്ങാനാവുന്ന വിലയിൽ ഡാറ്റ പ്രാപ്യമാക്കൽ, മൊബൈൽ-ആദ്യ ഗെയിമിംഗ് സംസ്കാരം, ഡിജിറ്റൽ രംഗത്ത് പ്രാവീണ്യമുള്ള യുവ ജനത തുടങ്ങിയ പ്രധാന ഘടകങ്ങളാണ് ഈ വലിയ ഉപഭോക്തൃ അടിത്തറയെ പിന്തുണയ്ക്കുന്നത്. അവരിൽ 65 ശതമാനത്തിലധികവും 35 വയസ്സിന് താഴെയുള്ളവരാണ്.

ഉപഭോഗത്തിൽ മാത്രമല്ല, അതിന്റെ സൃഷ്ടിപരമായ സാധ്യതയിലുമാണ് ഇന്ത്യയുടെ യഥാർത്ഥ ശക്തി കുടികൊള്ളുന്നത്. ഒരുകൂട്ടം എഞ്ചിനീയറിംഗ്- ഡിസൈൻ പ്രതിഭകൾ, അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ഇൻഡി ഡെവലപ്പർ കമ്മ്യൂണിറ്റി, ഗവൺമെന്റിന്റെയും വ്യവസായങ്ങളുടെയും പിന്തുണ എന്നിവയാൽ ഗെയിം സൃഷ്ടിക്കലിന്റയെയും  ഉൽപ്പാദനത്തിന്റെയും ആഗോള കേന്ദ്രമായി മാറാൻ രാജ്യം സജ്ജമായിരിക്കുന്നു. വൈദഗ്ദ്ധ്യം, അടിസ്ഥാന സൗകര്യങ്ങൾ, ധനസഹായം എന്നിവയിൽ വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങൾ അതിന്റെ അടിത്തറ ശക്തമാക്കുകയും, അതേസമയം ദേശീയ, സംസ്ഥാന തലത്തിലുള്ള ഗെയിം വിദ്യാഭ്യാസ സംരംഭങ്ങൾ ശക്തി പ്രാപിക്കുന്നത് തുടരുകയും ചെയ്യുന്നു. ആഗോള ഗെയിമിംഗ് ആവാസവ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്ന തരത്തിൽ, ആഗോള പ്രസാധകർ, സ്റ്റുഡിയോകൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ ഇന്ത്യൻ പ്രതിഭകളെ വികസിപ്പിക്കുന്നതിലും നിക്ഷേപം നടത്തുന്നതിലും വർദ്ധിച്ച താൽപ്പര്യം പ്രകടമാക്കുന്നു.

ഉപസംഹാരം

ഇന്ത്യയുടെ അടുത്ത തലമുറ ഗെയിം ഡെവലപ്പർമാരുടെ അസാധാരണ വൈദഗ്ധ്യത്തെയും ഭാവനയെയും ഉയർത്തിക്കാട്ടുക മാത്രമല്ല, ആഗോള ഗെയിമിംഗ് വേദിയെ നയിക്കാനുള്ള രാജ്യത്തിന്റെ വളർന്നുവരുന്ന കഴിവിനെയും "റോഡ് ടു ഗെയിം ജാം" വെളിവാക്കുന്നു. അഭിലാഷമുള്ള സ്രഷ്ടാക്കൾ, വ്യവസായ ഉപദേഷ്ടാക്കൾ, അന്താരാഷ്ട്ര വേദികൾ എന്നിവയെ ഒരുമിപ്പിക്കുന്നതിലൂടെ, ഈ ഉദ്യമം കൂടുതൽ ശക്തവും ഉൾച്ചേർക്കുന്നതുമായ ഗെയിം വികസന ആവാസവ്യവസ്ഥയ്ക്ക് അടിത്തറ പാകി. മുംബൈയിൽ നടക്കുന്ന വേവ്സ് ഉച്ചകോടിയിൽ മികച്ച 10 ടീമുകൾ അവരുടെ ഗെയിമുകൾ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ, അവരുടെ ഈ യാത്ര ഇന്ത്യയെ ഊർജ്ജസ്വലമായ ഗെയിമിംഗ് വിപണിയായി മാത്രമല്ല, അത്യന്തം സ്രഷ്ടിമൂല്യവും ലോകോത്തരവുമായ ഗെയിം നിർമ്മാണത്തിന്റെ ശക്തികേന്ദ്രമായി സ്ഥാപിക്കാനുള്ള വിശാലമായ ദേശീയ ലക്ഷ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

Road to Game Jam

***

SK


Release ID: (Release ID: 2123782)   |   Visitor Counter: 11