പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എലോൺ മസ്കുമായുള്ള ചർച്ചയിൽ ഉഭയകക്ഷി സാങ്കേതിക സഹകരണത്തിനുള്ള സാധ്യതകൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി

Posted On: 18 APR 2025 1:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എലോൺ മസ്‌കുമായി ക്രിയാത്മകമായ സംഭാഷണത്തിൽ വ്യാപൃതനായി. പരസ്പരതാൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഈ വർഷമാദ്യം വാഷിങ്ടൺ ഡിസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ചചെയ്ത വിഷയങ്ങൾ വീണ്ടും ചർച്ചയിൽ ഉൾപ്പെടുത്തി. സാങ്കേതിക പുരോഗതിക്കായുള്ള പൊതുവായ കാഴ്ചപ്പാട് അടിവരയിടുന്നതായിരുന്നു ചർച്ച.

സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യ-അമേരിക്ക  സഹകരണത്തിനുള്ള അനന്തസാധ്യതകൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ മേഖലകളിൽ പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.

എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

“എലോൺ മസ്കുമായി സംസാരിച്ചു. ഈ വർഷം ആദ്യം വാഷിങ്ടൺ ഡിസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഞങ്ങൾ ചർച്ചചെയ്ത വിഷയങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അനന്തസാധ്യതകളെക്കുറിച്ചു ഞങ്ങൾ ചർച്ചചെയ്തു. ഈ മേഖലകളിൽ അമേരിക്കയുമായുള്ള  പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇന്ത്യ തുടർന്നും പ്രതിജ്ഞാബദ്ധമാണ്.”

Spoke to @elonmusk and talked about various issues, including the topics we covered during our meeting in Washington DC earlier this year. We discussed the immense potential for collaboration in the areas of technology and innovation. India remains committed to advancing our…

— Narendra Modi (@narendramodi) April 18, 2025

 

***

SK


(Release ID: 2122654) Visitor Counter : 38