വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
സർഗ്ഗാത്മകതയുടെ ആഘോഷവുമായി 'വേവ്സ് കോസ്‌പ്ലേ ചാമ്പ്യൻഷിപ്പ്' ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
Posted On:
16 APR 2025 2:01PM
|
Location: Mumbai
ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES)യുടെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച ഹൈദരാബാദ് നഗരത്തിലെ മൈൻഡ്‌സ്‌പേസ് സോഷ്യലിൽ നടന്ന കോസ്‌പ്ലേ ചാമ്പ്യൻഷിപ്പ്, സർഗ്ഗാത്മകതയുടെയും ആരാധകവൃന്ദത്തിന്റെയും അടങ്ങാത്ത ആവേശത്തിന് സാക്ഷ്യം വഹിച്ചു. എപ്പിക്കോ-കോൺ (Epiko-con) പിന്തുണയോടെ MEAI, ഇന്ത്യൻ കോമിക്‌സ് അസോസിയേഷൻ, ക്രിയേറ്റേഴ്‌സ് സ്ട്രീറ്റ് എന്നിവ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, TVAGA, ഫോർബിഡൻ വേഴ്‌സ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ പരിപാടി വൻ വിജയമായിരുന്നു. വാരാന്ത്യത്തിലുടനീളം കോസ്‌പ്ലേ സമൂഹങ്ങൾക്കിടയിലും ആനിമേഷൻ ഫോറങ്ങളിലും ഇതൊരു ചർച്ചാ വിഷയമായി മാറി.
രാജ്യവ്യാപകമായി നടത്തിയ മത്സരങ്ങൾ, ഹൈദരാബാദിലും മുംബൈയിലുമായി നടത്തിയ ഊർജ്ജസ്വലമായ പ്രകടനങ്ങൾ എന്നിവയ്ക്ക് ശേഷം, വേവ്സ് കോസ്‌പ്ലേ ചാമ്പ്യൻഷിപ്പിന്റെ അവസാന ഘട്ടത്തിൽ ഇടം നേടിയ ഏറ്റവും മികച്ച 29 കോസ്‌പ്ലേയർമാരെ സംഘാടകർ പ്രഖ്യാപിച്ചു. വേവ്സ് 2025-ൽ ക്രിയേറ്റോസ്ഫിയറിൽ നടക്കുന്ന കലാശ മത്സരത്തിൽ ഈ ഫൈനലിസ്റ്റുകൾ അവരുടെ ശേഷിയും സർഗ്ഗാത്മകതയും പ്രദർശിപ്പിക്കും.
"മറ്റ് ജനപ്രിയ കഥാപാത്രങ്ങളെ കൂടാതെ ഭാരതീയ പുരാണങ്ങളിലും പോപ്പ് സംസ്കാരത്തിലും കൂടുതൽ ശ്രദ്ധ നൽകി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു എന്നതാണ് ഈ ചാമ്പ്യൻഷിപ്പിനെ മറ്റ് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്" എന്ന് ഫോർബിഡൻ വേഴ്‌സിന്റെ സ്ഥാപകനും കോസ്‌പ്ലേ പരിപാടിയുടെ സംഘാടകരിൽ ഒരാളുമായ ശ്രീ അജയ് കൃഷ്ണ പറഞ്ഞു.
വേവ്സ് ലെ പ്രധാന ചാമ്പ്യൻഷിപ്പിന് മുമ്പുള്ള അടുത്ത പ്രകടനം, ഏപ്രിൽ 19-ന് മുംബൈ വൈൽഡ്‌കാർഡ് മീറ്റപ്പാണ്. ഈ പരിപാടിയിൽ, ഫൈനലിസ്റ്റുകളുടെ പട്ടികയിലേക്ക്, തിരഞ്ഞെടുത്ത നിരവധി വൈൽഡ്‌കാർഡ് എൻട്രികൾ കൂടി ചേർക്കും. ഇത് അപ്രതീക്ഷിത പ്രതിഭകളെ രംഗത്തു കൊണ്ടുവരുകയും മത്സരം പൂർണ്ണമായും പുതിയൊരു തലത്തിലേക്ക് ഉയർത്തുകയും ചെയ്യും.
ഔദ്യോഗിക ഫൈനലിസ്റ്റുകൾ:
1.കൈസാദ് ശേഷ്ബരദരൻ - മുംബൈ
2.പുനീത് വി - ബെംഗളൂരു
3.ഷെയ്ഖ് സമീർ കലിം - ലാത്തൂർ
4.തേജൽ സഞ്ജയ് മലിക് - മുംബൈ
5.അനുപ് ഭാട്ടിയ - പൂനെ
6.നവദീപ് സിംഗ് പന്നു - മുംബൈ
7.ആകാശി ഗൗതം - ലഖ്‌നൗ
8.ആദിത്യ കലേബെരെ - പൂനെ
9.സ്വരാജ് കലേബെരെ - പൂനെ
10.ശ്രീഹർഷ് നർവാഡെ - പൂനെ
11.വിവേക് ദിലീപ് മാനെ - പൂനെ
12. ഇഷാ ജോഷി - മുംബൈ
13. കേദാർ പണ്ഡിറ്റ് - മുംബൈ
14.അർഷി ദിയോരി - ഗുവാഹത്തി
15.മാർഷി ദിയോരി - ഗുവാഹത്തി
16.എംഡി പിയാൽ ഷെയ്ഖ് - മുംബൈ
17.പ്രണയ് പൻപാട്ടിൽ - മുംബൈ
18.ഗൗരവ് വിശ്വകർമ - പൂനെ
19.അഖിൽ - ഹൈദരാബാദ്
20.സ്റ്റായ - ഹൈദരാബാദ്
21..നൂപുർ മുണ്ട - ഹൈദരാബാദ്
22.നക്ഷത്ര- ഹൈദരാബാദ്
23. രുചിര കൊറോലിൻ - ഹൈദരാബാദ്
24.സൊനാലി - ഹൈദരാബാദ്
25.നീരജ് കുമാർ - ഹൈദരാബാദ്
26.ശ്രാവണി - ഹൈദരാബാദ്
27.അഖിൽ സി.എച്ച്. – ഹൈദരാബാദ്
28.നയന സായ് ശ്രീ – ഹൈദരാബാദ്
29.ലീലാധർ – ഹൈദരാബാദ്
വൈദഗ്ദ്ധ്യം, മൗലികത, പ്രകടനം, കഥാപാത്രത്തിന്റെ ആധികാരികതയോടുള്ള സമർപ്പണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.
വേവ്സിനെക്കുറിച്ച്:
2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
*******
Release ID:
(Release ID: 2122123)
| Visitor Counter:
Visitor Counter : 20
Read this release in:
Khasi
,
English
,
Gujarati
,
Urdu
,
Nepali
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada