ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സ്റ്റാൻഡ്-അപ്പ് ഇന്ത്യയുടെ 9 വർഷങ്ങൾ

ആഗ്രഹങ്ങളെ നേട്ടങ്ങളാക്കി പരിവർത്തനപ്പെടുത്തൽ

Posted On: 05 APR 2025 12:08PM by PIB Thiruvananthpuram

 

2016 ഏപ്രിൽ 5-ന് സമാരംഭം കുറിച്ചത് മുതൽ, എസ്‌സി, എസ്ടി, വനിതാ സംരംഭകരെ ശാക്തീകരിക്കുക എന്ന ദൗത്യത്തിലാണ് സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി . പുതിയ ബിസിനസുകൾ ആരംഭിക്കുന്നതിനു സഹായിക്കുന്ന ബാങ്ക് വായ്പകൾ ലഭ്യമാക്കിക്കൊണ്ട് തടസ്സങ്ങൾ ഇല്ലാതാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കഴിഞ്ഞ 9  വർഷമായി, ഈ പദ്ധതി ബിസിനസുകൾക്ക് ധനസഹായം ലഭ്യമാക്കുക മാത്രമല്ല ചെയ്യുന്നത് - ഇത് സ്വപ്നങ്ങളെ വളർത്തുകയും ഉപജീവനമാർഗ്ഗം സൃഷ്ടിക്കുകയും ഇന്ത്യയിലുടനീളം സമഗ്രമായ വളർച്ച സാധ്യമാക്കുകയും ചെയ്തു.

സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിയുടെ നേട്ടങ്ങൾ

സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി വർഷങ്ങളായി ശ്രദ്ധേയമായ വളർച്ച കൈവരിച്ചിട്ടുണ്ട്. 2019 മാർച്ച് 31 ലെ കണക്കനുസരിച്ച് ആകെ അനുവദിച്ച തുകയായ 14,431.14കോടി രൂപയിൽ നിന്ന് 2025 മാർച്ച് 17 ആയപ്പോഴേക്കും 61,020.41 കോടി രൂപയായി ഉയർന്നു. രാജ്യത്തുടനീളമുള്ള സംരംഭകരെ ശാക്തീകരിക്കുന്നതിൽ പദ്ധതിയുടെ വർദ്ധിച്ച സ്വാധീനം എടുത്തുകാണിക്കുന്നതാൻ ഈ മികച്ച വർദ്ധനവ്.

  • പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും വനിതാ സംരംഭകർക്കും (2018 മാർച്ച് മുതൽ 2024 മാർച്ച് വരെ) ഇടയിലുള്ള വർദ്ധിച്ച സാമ്പത്തിക ശാക്തീകരണം ഈ പദ്ധതി പ്രതിഫലിപ്പിച്ചു:
  • പട്ടികജാതി അക്കൗണ്ടുകൾ 9,399 ൽ നിന്ന് 46,248 ആയി വളർന്നു, വായ്പ തുക 1,826.21 കോടി രൂപയിൽ നിന്ന് 9,747.11 കോടി രൂപയായി.
  • പട്ടികവർഗ്ഗ അക്കൗണ്ടുകൾ 2,841 ൽ നിന്ന് 15,228 ആയി വർദ്ധിച്ചു. അനുവദിച്ച വായ്പകൾ 574.65 കോടി രൂപയിൽ നിന്ന് 3,244.07 കോടി രൂപയായി ഉയർന്നു.
  • 2018 മുതൽ 2024 വരെ, വനിതാ സംരംഭകരുടെ അക്കൗണ്ടുകളുടെ എണ്ണം 55,644 ൽ നിന്ന് 1,90,844 ആയി വർദ്ധിച്ചു. അനുവദിച്ച തുക 12,452.37 കോടി രൂപയിൽ നിന്ന് 43,984.10 കോടി രൂപയായും വർദ്ധിച്ചു .

 

ഉപസംഹാരം

എസ്‌സി, എസ്ടി, വനിതാ സംരംഭകരെ അവരുടെ ബിസിനസ്സ് ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന പരിവർത്തനാത്മക പദ്ധതിയാണ് സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി . വായ്പാ അനുമതികളിലും വിതരണങ്ങളിലും ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചതോടെ, ഇത് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഈ പദ്ധതി വായ്പകളെ സംബന്ധിച്ചുള്ളത് മാത്രമല്ല; അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും മാറ്റത്തിന് പ്രചോദനം നൽകുന്നതിനെക്കുറിച്ചും അഭിലാഷങ്ങളെ നേട്ടങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ചും കൂടി ഉള്ളതാണ്.


അവലംബം  

https://www.standupmitra.in/home/suischemes#Objective
https://pib.gov.in/PressReleasePage.aspx?PRID=1913705
https://static.pib.gov.in/WriteReadData/specificdocs/documents/2023/apr/doc202345178201.pdf
https://financialservices.gov.in/beta/en/page/major-achievements
https://pib.gov.in/PressReleasePage.aspx?PRID=1558102
Click here to download PDF


***********************

 


(Release ID: 2121840)