പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയെ കാണുംവരെ പാദരക്ഷ ധരിക്കില്ലെന്ന് 14 വർഷംമുമ്പു പ്രതിജ്ഞചെയ്ത ശ്രീ രാംപാൽ കശ്യപിനെ പ്രധാനമന്ത്രി കണ്ടുമുട്ടി

Posted On: 14 APR 2025 7:03PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഹരിയാണയിലെ യമുന നഗറിൽ കൈഥലിൽനിന്നുള്ള ശ്രീ രാംപാൽ കശ്യപിനെ കണ്ടു. 14 വർഷംമുമ്പു ശ്രീ മോദി അധികാരമേറ്റതിനുശേഷം, പ്രധാനമന്ത്രിയെ കാണുന്നതുവരെ പാദരക്ഷ ധരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്ന ശ്രീ കശ്യപിനെക്കുറിച്ചറിഞ്ഞതു പ്രധാനമന്ത്രിയെ വിനയാന്വിതനാക്കി. സാമൂഹ്യപ്രവർത്തനവും രാഷ്ട്രനിർമാണവുമായി ബന്ധപ്പെട്ട അർഥവത്തായ പ്രവർത്തനങ്ങളിൽ ഊർജം കേന്ദ്രീകരിക്കാൻ അദ്ദേഹം പൗരന്മാരെ ഉദ്ബോധിപ്പിച്ചു.

എക്സിലെ പ്രത്യേക പോസ്റ്റുകളിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

“യമുന നഗറിൽ ഇന്നു നടന്ന പൊതുയോഗത്തിൽ, കൈഥലിൽനിന്നുള്ള ശ്രീ രാംപാൽ കശ്യപ്‌ജിയെ ഞാൻ കണ്ടുമുട്ടി. 14 വർഷംമുമ്പ് അദ്ദേഹം ഒരു പ്രതിജ്ഞ എടുത്തിരുന്നു. പ്രധാനമന്ത്രിയായ എന്നെ കണ്ടതിനുശേഷമേ പാദരക്ഷ ധരിക്കൂ എന്ന്.

രാംപാൽജിയെപ്പോലുള്ള ജനങ്ങൾ എന്നെ വിനയാന്വിതനാക്കുന്നു. അവരുടെ വാത്സല്യവും സ്വീകരിക്കുന്നു, പക്ഷേ അത്തരം പ്രതിജ്ഞകൾ എടുക്കുന്ന ഏവരോടും ഞാൻ അഭ്യർഥിക്കുകയാണ്; നിങ്ങളുടെ സ്നേഹം ഞാൻ വിലമതിക്കുന്നു... ദയവായി സാമൂഹ്യപ്രവർത്തനവുമായും രാഷ്ട്രനിർമാണവുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ!”

“हरियाणा के यमुनानगर में आज कैथल के रामपाल कश्यप जी से मिलने का सौभाग्य मिला। इन्होंने 14 वर्ष पहले एक व्रत लिया था कि ‘मोदी जब तक प्रधानमंत्री नहीं बन जाते और मैं उनसे मिल नहीं लेता, तब तक जूते नहीं पहनूंगा।’ मुझे आज उनको जूते पहनाने का अवसर मिला। मैं ऐसे सभी साथियों की भावनाओं का सम्मान करता हूं, परंतु मेरा आग्रह है कि वो इस तरह के प्रण लेने के बजाए किसी सामाजिक अथवा देशहित के कार्य का प्रण लें।”

 

https://x.com/narendramodi/status/1911756643777618032?s=46

https://x.com/narendramodi/status/1911755163636736002?s=46

-NK-


(Release ID: 2121646) Visitor Counter : 55