രാഷ്ട്രപതിയുടെ കാര്യാലയം
സ്ലോവാക്യയിലെ ഇന്ത്യന്‍ സമൂഹത്തെ രാഷ്ട്രപതി ഇന്നലെ അഭിസംബോധന ചെയ്തു
Posted On:
11 APR 2025 6:53PM by PIB Thiruvananthpuram
ഇന്നലെ (2025 ഏപ്രില്‍ 10), ബ്രാറ്റിസ്ലാവയില്‍ സ്ലോവാക്യയിലെ ഇന്ത്യന്‍ അംബാസഡര്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളെ രാഷ്ട്രപതി അഭിസംബോധന ചെയ്തു. രാഷ്ട്രപതിയെ അനുഗമിക്കുന്ന സംഘത്തിലെ അംഗങ്ങളായ കേന്ദ്ര സഹമന്ത്രി ശ്രീമതി നിമുബെന്‍ ജയന്തിഭായ് ബംഭാനിയ, പാര്‍ലമെന്റ് അംഗങ്ങളായ ശ്രീ ധവാല്‍ പട്ടേല്‍, ശ്രീമതി സന്ധ്യാ റേ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പരസ്പര ബഹുമാനത്തിലും പൊതുവായ ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമാണ് ഇന്ത്യയും സ്ലോവാക്യയിലെ വാക്യയും തമ്മിലുള്ള ബന്ധമെന്ന്, ആവേശത്തോടെ ഒത്തുകൂടിയ, ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യയും സ്ലോവാക്യയും തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധങ്ങളില്‍ സ്ഥിരമായ വളര്‍ച്ച ദൃശ്യമാകുന്നതില്‍ അവര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

പ്രസിഡന്റ്, പ്രധാനമന്ത്രി, സ്ലോവാക്യ നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവരുമായി നടത്തിയ ഫലപ്രദമായ കൂടിക്കാഴ്ചകളെക്കുറിച്ച് സന്നിഹിതരായവരെ രാഷ്ട്രപതി അറിയിച്ചു. വിവിധ മേഖലകളില്‍ നമ്മുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമാതായി അവര്‍ പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന്റെ കഠിനാധ്വാനത്തിലും സ്ലോവാക്യയുടെ വികസനത്തിനും പുരോഗതിക്കും അവര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളിലും സ്ലോവാക് നേതാക്കള്‍ വലിയ മതിപ്പു രേഖപ്പെടുത്തിയതായി അവര്‍ സമൂഹത്തിലെ അംഗങ്ങളോടു പറഞ്ഞു.

ഇന്ത്യയും സ്ലോവാക്യയും തമ്മിലുള്ള സൗഹൃദവും പരസ്പര ധാരണയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇന്ത്യയിലെ സ്ലോവാക് സുഹൃത്തുക്കളെ രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും സ്ലോവാക്യയിലെ ജനങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. യോഗ, ആയുര്‍വ്വേദം മുതല്‍ ഇന്ത്യന്‍ പാചകരീതി വരെ, സ്ലോവാക്യയില്‍ ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള സ്‌നേഹം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ശക്തമായ ബന്ധത്തിന്റെ തെളിവാണെന്ന് അവര്‍ പറഞ്ഞു. ഉപനിഷത്തുകള്‍ സ്ലോവാക് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുന്നത് സ്ലോവാക് ജനതയ്ക്ക് ഇന്ത്യയുടെ പുരാതന പഠിപ്പിക്കലുകളെ അടുത്തറിയാന്‍ മറ്റൊരു അവസരം നല്‍കുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു.

ഇന്ന് രാവിലെ, ന്യൂഡല്‍ഹിയിലേക്കു മടങ്ങും മുമ്പ് ഇന്ത്യന്‍ ബിസിനസ് പ്രതിനിധി സംഘവുമായി രാഷ്ട്പതി ആശയവിനിമയം നടത്തി.
*******************
(Release ID: 2121345)
Visitor Counter : 15