വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേവ്സ് 'ക്രിയേറ്റ് ഇൻ ഇന്ത്യ' ചലഞ്ചിന്റെ ഭാഗമായുള്ള 'റെസൊണേറ്റ്: ദി ഇഡിഎം ചലഞ്ച്' മത്സരത്തിലെ മികച്ച 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.
Posted On:
12 APR 2025 4:07PM by PIB Thiruvananthpuram
ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) 2025 ന് മുന്നോടിയായി 'ക്രിയേറ്റ് ഇൻ ഇന്ത്യ' ചലഞ്ചിന് കീഴിലുള്ള ഒരു മാർക്യൂ മത്സരമാണ് 'റെസൊണേറ്റ്: ദി ഇഡിഎം ചലഞ്ച്'. ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കിലെ (ഇഡിഎം) ആഗോള പ്രതിഭകളെ,സംഗീത നിർമ്മാണത്തിലും തത്സമയ പ്രകടനത്തിലും നൂതനത്വം, സർഗ്ഗാത്മകത, സഹകരണം എന്നിവ ആഘോഷിക്കുന്നതിനായി ഇതിലൂടെ ഒരുമിച്ച് ചേർക്കുന്നു
ഇന്ത്യൻ സംഗീത വ്യവസായവുമായി (ഐഎംഐ) സഹകരിച്ച് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണമന്ത്രാലയം (ഐ & ബി) സംഘടിപ്പിച്ച 'റെസൊണേറ്റ്: ദി ഇഡിഎം ചലഞ്ചിനായി' ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മികച്ച 10 മത്സരാർത്ഥികളുടെ പേരുകൾ ഇന്ന് പ്രഖ്യാപിച്ചു.
ശ്രദ്ധേയമായ നൂറുകണക്കിന് എൻട്രികളിൽ നിന്നും കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന വേവ്സ് ആഗോള വേദിയിലെ ഗ്രാൻഡ് ഫിനാലെയിൽ താഴെപ്പറയുന്ന പത്ത് കലാകാരന്മാർ തത്സമയം പ്രകടനം നടത്തും :
•ശ്രീകാന്ത് വെമുല- മുംബൈ, മഹാരാഷ്ട്ര,
•മയങ്ക് ഹരീഷ് വിധാനി- മുംബൈ, മഹാരാഷ്ട്ര,
•ക്ഷിതിജ് നാഗേഷ് ഖോഡ്‌വെ-പൂനെ, മഹാരാഷ്ട്ര,
•ആദിത്യ ദിൽബാഗി- മുംബൈ, മഹാരാഷ്ട്ര,
•ആദിത്യ ഉപാധ്യായ- കുമാരികത, അസം,
•ദേവാൻഷ് റസ്തോഗി- ന്യൂ ഡൽഹി,
•സുമിത് ബിൽതു ചക്രവർത്തി-മുംബൈ, മഹാരാഷ്ട്ര,
•മാർക്ക് റയാൻ സിയെംലി- മുംബൈ, മഹാരാഷ്ട്ര,
•ദിബ്യജിത് റേ- ബൊംഗൈഗാവ്, അസം,
•നൊബാജ്യോതി ബോറുവ- മുംബൈ, മഹാരാഷ്ട്ര.
ആംബിയന്റ് മുതൽ ഊർജ്ജസ്വലമായ നൃത്ത സംഗീതം വരെയുള്ള വ്യത്യസ്ത സംഗീത വിഭാഗങ്ങളുമായി ഈ മികച്ച 10 കലാകാരന്മാർ ഇന്ത്യയുടെ ഇലക്ട്രോണിക് സംഗീത സമൂഹത്തിന്റെ ഊർജ്ജസ്വലമായ ഒരു പരിച്ഛേദത്തെ പ്രതിനിധീകരിക്കുന്നു. ഇലക്ട്രോണിക് സംഗീത നിർമ്മാണത്തിലും ഡിജെയിംഗിലും ഉയർന്നുവരുന്ന ഇന്ത്യൻ, ആഗോള പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഈ മത്സരം ലക്ഷ്യമിടുന്നു. സംഗീത സംയോജനം, ഇലക്ട്രോണിക് സംഗീതം, ഡിജെയിംഗ് കല എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഈ മത്സരം സഹായിക്കുന്നു. ഈ ഫൈനലിസ്റ്റുകൾ ഇനി വേവ്സ് ആഗോള വേദിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ അവരുടെ മികവുറ്റ പ്രകടനത്തിനായി തയ്യാറെടുക്കുന്നു.
പ്രാഥമിക റൗണ്ടിലെ ജൂറി അംഗങ്ങൾ:
ഇന്ത്യയിലെ പ്രമുഖ സംഗീത നിർമ്മാണ, ഡിജെ പരിശീലന സ്ഥാപനമായ 'നോളജ് പാർട്ണർ ലോസ്റ്റ് സ്റ്റോറീസ് അക്കാദമിയിലെ' സംഗീത പ്രൊഫഷണലുകളാണ് പ്രാഥമിക റൗണ്ട് വിലയിരുത്തിയത്. ജൂറിയിൽ അമേയ് ജിച്കറും അൻഷുമാൻ പ്രജാപതിയും ഉൾപ്പെടുന്നു.സംഗീത റെക്കോർഡിംഗിലും മിക്സിംഗിലും ഒരു ദശാബ്ദത്തിലേറെ അനുഭവസമ്പത്തുള്ള അമേയ്, പരിചയസമ്പന്നനായ ഓഡിയോ എഞ്ചിനീയറും സംഗീത നിർമ്മാതാവുമാണ്. ബോളിവുഡിലും, പരസ്യ ജിംഗിളുകൾ, വമ്പൻ ബ്രാൻഡ് പരസ്യങ്ങൾ എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വീർ ദി വെഡ്ഡിംഗ്, ലൈല മജ്നു, ഒക്ടോബർ, കൂടാതെ ക്രെഡ്, ഫ്ലിപ്കാർട്ട്, അപ്‌സ്റ്റോക്സ് എന്നിവയ്ക്കായുള്ള വാണിജ്യ പ്രചാരണങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രോജക്ടുകൾ. ബീറ്റ്ബോക്‌സിംഗിൽ 10 വർഷത്തിലേറെ പരിചയമുള്ള അൻഷുമാൻ കഴിഞ്ഞ മൂന്ന് വർഷമായി സംഗീത നിർമ്മാതാവായി പ്രവർത്തിച്ചുവരുന്നു. ലോഫി, ഹിപ്-ഹോപ്പ് സംഗീതത്തിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള അൻഷുമാൻ, പരീക്ഷണാത്മക സംഗീത എ & ആർ കലാ പ്രകടനങ്ങൾക്കും പ്രശസ്തനാണ്.
വേവ്സിനെക്കുറിച്ച്:
2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
****************
(Release ID: 2121284)
Visitor Counter : 19