WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഇന്നൊവേറ്റ് 2 എഡ്യൂക്കേറ്റിന്റെ മികച്ച 10 ഫൈനലിസ്റ്റുകള്‍: ഹാൻഡ്ഹെൽഡ് ഉപകരണങ്ങളുടെ രൂപകൽപ്പനാ മത്സര വിജയികളെ വേവ്‌സ് 2025നു മുന്നോടിയായി പ്രഖ്യാപിച്ചു

 Posted On: 09 APR 2025 6:20PM |   Location: PIB Thiruvananthpuram

ഇന്ത്യാ ഡിജിറ്റല്‍ ഗെയിമിംഗ് സൊസൈറ്റി (IDGS) ഇന്നൊവേറ്റ് 2 എഡ്യൂക്കേറ്റ്: ഹാൻഡ്ഹെൽഡ് ഉപകരണങ്ങളുടെ രൂപകല്‍പ്പനാ മത്സരത്തിലെ 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. അടുത്ത മാസം നടക്കുന്ന ലോക ശ്രവ്യ- ദൃശ്യ വിനോദ ഉച്ചകോടി (വേവ്‌സ്-WAVES) 2025 ന്റെ ഭാഗമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് IDGS സംഘടിപ്പിക്കുന്ന ഈ മത്സരം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഗെയിമിംഗ് മേഖലകളെ സമന്വയിപ്പിച്ച് വിപ്ലവകരമായ പഠനാനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതും വഴിത്തിരിവാകുന്നതുമായ ആശയങ്ങളും ഉപകരണങ്ങളും രൂപകല്‍പ്പന ചെയ്യുന്നതു പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

 

ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍, ഡിസൈനര്‍മാര്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, സാങ്കേതികവിദ്യയില്‍ താത്പര്യമുള്ളവര്‍ എന്നിവരെ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ വിഭാഗങ്ങള്‍ക്കായി വിനോദവും വിദ്യാഭ്യാസവും സമന്വയിപ്പിച്ച് കൈയ്യില്‍ കൊണ്ടു നടക്കാവുന്ന പുതുതലമുറ ഉപകരണങ്ങള്‍ വിഭാവനം ചെയ്യാന്‍ ക്ഷണിക്കുന്നതായിരുന്നു വേവ്‌സ് 2025 ക്രിയേറ്റ് ഇന്‍ ഇന്ത്യ ചലഞ്ചിന്റെ ഒരു പ്രധാന സംരംഭമായി ആരംഭിച്ച ഇന്നൊവേറ്റ്2എഡ്യൂക്കേറ്റ് മത്സരം.

 

രജിസ്റ്റര്‍ ചെയ്ത 1856 നൂതനാശയങ്ങളില്‍ നിന്ന് വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, അദ്ധ്യാപകര്‍, ഡിസൈനര്‍മാര്‍ എന്നിവരടങ്ങുന്ന വിദഗ്ധ ജൂറിമാരുടെ പാനല്‍ കര്‍ശന വിലയിരുത്തലിനു ശേഷമാണ് 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചത്. എരുഡിഷോ സഹസ്ഥാപകന്‍ ശ്രീ ഇന്ദ്രജിത്ത് ഘോഷ്; ഹുയോണിലെ ഇന്ത്യ ആന്‍ഡ് സാര്‍ക്ക് കണ്‍ട്രി മാനേജര്‍ ശ്രീ രാജീവ് നഗര്‍, സ്‌ക്വിഡ് അക്കാഡമിയുടെ സഹസ്ഥാപകനും പ്രൊഡക്ട് മേധാവിയുമായ ശ്രീ ജെഫ്രി ക്രേ എന്നിവരടങ്ങിയതായരുന്നു ജൂറി.

 

10 ഫൈനലിസ്റ്റുകള്‍ ഇവരാണ്:

1. കര്‍ണ്ണാട പര്‍വ്വ-കോഡ് ക്രാഫ്റ്റ് ജൂണിയര്‍ (കര്‍ണ്ണാടക)

2. വിദ്യാര്‍ത്ഥി - കുട്ടികള്‍ക്കായുള്ള സ്മാര്‍ട്ട് ലേണിംഗ് ടാബ്‌ലറ്റ്: ഒരു ഇന്ററാക്ടീവ് ആന്‍ഡ് അഡാപ്റ്റീവ് എഡ്യൂക്കേഷണല്‍ കമ്പാനിയന്‍ (കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്)

3. ടെക് ടൈറ്റന്‍സ്-ഇന്ററാക്ടീവ് റൈറ്റിംഗ് അസിസ്റ്റന്‍സുള്ള സ്മാര്‍ട്ട് ഹാര്‍ഡ്‌റൈറ്റിംഗ് ലേണിംഗ് ഉപകരണം (തമിഴ്‌നാട്)

4.പ്രോട്ടോമൈന്‍ഡ്‌സ്-എഡ്യൂസ്പാര്‍ക്ക് (ഡല്‍ഹി, കേരളം, യുപി, ബീഹാര്‍)

5. അപെക്‌സ് അച്ചീവേഴ്സ് - ബോഡ്മാസ് ക്വസ്റ്റ്: ഗെയിമിഫൈഡ് മാത്ത് ലേണിംഗ് ഫോര്‍ സ്മാര്‍ട്ടര്‍ എഡ്യൂക്കേഷന്‍ (തമിഴ്‌നാട്)

6. സയന്‍സ്‌വേഴ്‌സ്-ഇമ്പരറ്റീവ് ഓഫ് ഇന്ററാക്ടീവ് എഡ്യൂക്കേഷണല്‍ ഹാന്‍ഡ്‌ഹെല്‍ഡ് ഡിവൈസസ് ഫോര്‍ ചില്‍ഡ്രന്‍ (ഇന്തോനേഷ്യ)

7. വി20- വിഫിറ്റ് -ഇന്ററാക്ടീവ് ലേണിംഗ് ത്രൂ പ്ലേ (തമിഴ്‌നാട്)

8. വാരിയേഴ്‌സ്-മഹാശാസ്ത്ര (ഡല്‍ഹി)

9. കിഡ്ഡിമൈത്രി-ഒരു ഹാന്‍ഡ്‌ഹെല്‍ഡ് മാത്തമാറ്റിക്കല്‍ ഗെയിമിംഗ് കണ്‍സോള്‍ (മുംബൈ, ഒഡീഷ, കര്‍ണ്ണാടക)

10. ഇ-ഗ്രൂട്ട്‌സ്-മാക്രോ കണ്‍ട്രോളര്‍ മാസ്റ്ററി കിറ്റ് (തമിഴ്‌നാട്)

 

ഗെയിമിഫിക്കേഷന്റെയും സംവേദനാത്മക ഉള്ളടക്കത്തിന്റെയും ശക്തി പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയുടെ സര്‍ഗ്ഗാത്മക, സാങ്കേതിക പ്രതിഭകള്‍ക്ക് യഥാര്‍ത്ഥ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉപകരണങ്ങള്‍ എങ്ങനെ രൂപകല്‍പ്പന ചെയ്യാന്‍ കഴിയുമെന്ന് ഈ മത്സരം തെളിയിച്ചിട്ടുണ്ടെന്ന് മത്സരത്തെക്കുറിച്ച് ഇന്ത്യന്‍ ഡിജിറ്റല്‍ ഗെയിമിംഗ് സൊസൈറ്റി പ്രസിഡന്റ് രാജന്‍ നവാനി പറഞ്ഞു.

 

വേവ്‌സ് ഹാൻഡ്ഹെൽഡ്   വീഡിയോ ഗെയിമിംഗ് രൂപകല്‍പ്പന മത്സരം ഗെയിമിംഗിനെ മാത്രമല്ല- ഇന്ത്യയുടെ ഹാര്‍ഡ്‌വേയര്‍ പരിസ്ഥിതിയില്‍ ഒരു പുതിയ തരംഗം സൃഷ്ടിക്കുന്നതിനാണെന്നും ഇന്നൊവേറ്റ് 2 എഡ്യൂക്കേറ്റ് ചലഞ്ചിന്റെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നോഡല്‍ ഓഫീസര്‍ അശുതോഷ് മൊഹ്‌ല പറഞ്ഞു. ' മൈക്രോണ്‍ ട്രോളറുകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്റെ ലക്ഷ്യങ്ങളുമായി സംയോജിപ്പിച്ച്, സര്‍ഗ്ഗാത്മകതയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് സ്വപ്‌നം കാണാനും രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും ഞങ്ങള്‍ യുവ മനസുകളെ പ്രേരിപ്പിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു.

 

ചുരുക്കപ്പട്ടികയിലുള്ള 10 ടീമുകള്‍ മുംബൈയില്‍ നടക്കുന്ന വേവ്‌സ് 2025 ല്‍ ഒരു പ്രത്യേക പ്രദര്‍ശനത്തില്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കും. മത്സര വിജയികളെ ഗംഭിര സമാപനച്ചടങ്ങില്‍ മന്ത്രാലയം ആദരിക്കും.

 

ഇന്ത്യന്‍ ഡിജിറ്റല്‍ ഗെയിമിംഗ് സൊസൈറ്റിയെ കുറിച്ച്

 

ഇന്ത്യയില്‍ വീഡിയോ ഗെയിമിംഗ്, ഇ-സ്‌പോര്‍ട്‌സ്, ഇന്ററാക്ടീവ് മീഡിയ, ഡിജിറ്റല്‍ വിനോദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുകളുടെ വികസനം, നവീകരണം, വ്യവസായ സഹകരണങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കുന്നതിനുള്ള വ്യവസായ സംഘടനയാണ് ഐഡിജിഎസ്.

 

വേവ്സിനെക്കുറിച്ച്:

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ്  ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.

 

*********************


Release ID: (Release ID: 2120653)   |   Visitor Counter: 28