പ്രധാനമന്ത്രിയുടെ ഓഫീസ്
ആരോഗ്യകരമായ ലോകം സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ലോകാരോഗ്യ ദിനത്തിൽ പ്രധാനമന്ത്രി ആവർത്തിച്ചു
Posted On:
07 APR 2025 9:07AM by PIB Thiruvananthpuram
ലോകാരോഗ്യ ദിനത്തിൽ ആരോഗ്യകരമായ ലോകം സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു. ആരോഗ്യ സംരക്ഷണത്തിൽ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയും ജനങ്ങളുടെ ക്ഷേമത്തിനായുള്ള വിവിധ മേഖലകളിൽ നിക്ഷേപിക്കുകയും ചെയ്യുമെന്ന് ശ്രീ മോദി പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു സമൂഹത്തിന്റെയും അടിത്തറയാണ് മികച്ച ആരോഗ്യം.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത് ഇങ്ങനെ:
“ലോകാരോഗ്യ ദിനത്തിൽ, ആരോഗ്യകരമായ ലോകം സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത നമുക്ക്ആവർത്തിച്ചുറപ്പിക്കാം. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയും ജനങ്ങളുടെ ക്ഷേമത്തിന്റെ വിവിധ വശങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യും. അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു സമൂഹത്തിന്റെയും അടിത്തറയാണ് മികച്ച ആരോഗ്യം!”
***
SK
(Release ID: 2119655)
Visitor Counter : 20
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada