പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇതിഹാസ നടനും ചലച്ചിത്ര നിർമ്മാതാവുമായ ശ്രീ മനോജ് കുമാറിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

प्रविष्टि तिथि: 04 APR 2025 8:34AM by PIB Thiruvananthpuram

ഇതിഹാസ നടനും ചലച്ചിത്ര നിർമ്മാതാവുമായ ശ്രീ മനോജ് കുമാറിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെ സിനിമകളിൽ പ്രതിഫലിക്കുന്ന ദേശസ്നേഹത്തെ പ്രത്യേകമായി ഓർമ്മിച്ചു കൊണ്ട് ഇന്ത്യൻ സിനിമയുടെ പ്രതീകമാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി പ്രകീർത്തിച്ചു. 

X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

"ഇതിഹാസ നടനും ചലച്ചിത്ര നിർമ്മാതാവുമായ ശ്രീ മനോജ് കുമാർ ജിയുടെ വേർപാടിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹം ഇന്ത്യൻ സിനിമയുടെ ഒരു പ്രതീകമായിരുന്നു,  അദ്ദേഹത്തിന്റെ സിനിമകളിൽ പ്രതിഫലിച്ച ദേശസ്നേഹത്തിന്റെ ആവേശത്താൽ അദ്ദേഹം പ്രത്യേകം ഓർമ്മിക്കപ്പെട്ടു. മനോജ് ജിയുടെ സൃഷ്ടികൾ ദേശാഭിമാനത്തിൻ്റെ വികാരം ഉണർത്തി, ഇത് തലമുറകളെ പ്രചോദിപ്പിക്കും. ഈ മണിക്കൂറിൽ എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമാണ്. ഓം ശാന്തി.”

***

NK


(रिलीज़ आईडी: 2118607) आगंतुक पटल : 48
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada