വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

പത്രക്കുറിപ്പ്

Posted On: 03 APR 2025 2:13PM by PIB Thiruvananthpuram
യുഎസ് പ്രസിഡന്റ് വിവിധ വ്യാപാര പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 10% മുതൽ 50% വരെ അധിക തീരുവ ചുമത്തുന്ന പകരച്ചുങ്കം സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവ്  പുറപ്പെടുവിച്ചു. 2025 ഏപ്രിൽ 05 മുതൽ 10% അടിസ്ഥാന തീരുവ  പ്രാബല്യത്തിൽ വരും. രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക അധിക തീരുവ 2025 ഏപ്രിൽ 09 മുതൽ പ്രാബല്യത്തിൽ വരും. എക്സിക്യൂട്ടീവ് ഉത്തരവിന്റെ അനുബന്ധം I പ്രകാരം  27% ആണ് ഇന്ത്യയ്ക്ക് മേലുള്ള അധിക തീരുവ.

യുഎസ് പ്രസിഡന്റ് സ്വീകരിച്ച വിവിധ നടപടികളുടെയും പ്രഖ്യാപനങ്ങളുടെയും പ്രത്യാഘാതങ്ങൾ വാണിജ്യ വകുപ്പ് ശ്രദ്ധാപൂർവ്വം പരിശോധിക്കുകയാണ്. വികസിത്  ഭാരത് എന്ന ദർശനവുമായി ബന്ധപ്പെട്ട്, ഇന്ത്യൻ വ്യവസായമേഖലയും കയറ്റുമതിസ്ഥാപനങ്ങളും ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായും വകുപ്പ് ആശയവിനിമയം നടത്തുകയും തീരുവകളുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ ആരായുകയും സാഹചര്യം വിലയിരുത്തുകയും ചെയ്തു വരുന്നു. യുഎസ് വ്യാപാര നയത്തിലെ ഈ പുതിയ സംഭവവികാസങ്ങൾ മൂലം സൃഷ്ടിക്കപ്പെടുന്ന അവസരങ്ങളും വകുപ്പ് പഠിക്കുകയാണ്.

2025 ഫെബ്രുവരി 13 ന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ശ്രീ ഡൊണാൾഡ് ട്രംപും സംയുക്തമായി 'മിഷൻ 500' പ്രഖ്യാപിച്ചു - 2030 ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 500 ബില്യൺ യുഎസ് ഡോളറായി ഉയർത്തുക എന്നതാണ് ലക്ഷ്യം. അതനുസരിച്ച്, ഉഭയകക്ഷി പ്രയോജനപ്രദമായ ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാർ വേഗത്തിൽ  അന്തിമമാക്കുന്നതിനായി ഇന്ത്യ-യുഎസ് വ്യാപാര  ചർച്ചകൾ പുരോഗമിക്കുകയാണ്. വിതരണ ശൃംഖല സംയോജനം കൂടുതൽ ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെ ഉഭയകക്ഷി താത്പര്യമുള്ള ഒട്ടേറെ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വ്യാപാരം, നിക്ഷേപങ്ങൾ, സാങ്കേതിക കൈമാറ്റങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളെയും പ്രാപ്തമാക്കുന്നതിലാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വിഷയങ്ങളിൽ  ട്രംപ് ഭരണകൂടവുമായി ആശയവിനിമയം നടത്തി വരുന്നു. വരും ദിവസങ്ങളിൽ ആ ചർച്ചകൾ കൂടുതൽ മുന്നോട്ട്  പോകുമെന്ന് പ്രതീക്ഷിക്കുന്നു.

അമേരിക്കയുമായുള്ള സമഗ്ര, ആഗോള, തന്ത്രപര പങ്കാളിത്തത്തെ ഇന്ത്യ വിലമതിക്കുന്നു. 21-ാം നൂറ്റാണ്ടിൽ ഇന്ത്യ-യുഎസ് 'സൈനിക പങ്കാളിത്തത്തിനും ത്വരിത വാണിജ്യത്തിനും സാങ്കേതികവിദ്യയ്ക്കുമുള്ള അവസരങ്ങളുടെ ഉത്തേജനം'  അഥവാ കോംപാക്ട് (COMPACT-‘Catalysing Opportunities for Military Partnership, Accelerated Commerce & Technology’) നടപ്പിലാക്കുന്നതിനായി യുഎസുമായി സഹകരിച്ച് പ്രവർത്തിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ വ്യാപാര ബന്ധങ്ങൾ ഉഭയകക്ഷി അഭിവൃദ്ധിയുടെ  പ്രതീകമായി തുടരുകയും ഇന്ത്യയിലെയും യുഎസിലെയും ജനങ്ങൾക്ക് പ്രയോജനപ്രദമാം വിധമുള്ള പരിവർത്തനാത്മക മാറ്റത്തിന് കാരണമാവുകയും ചെയ്യുമെന്ന് ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.

(Release ID: 2118221) Visitor Counter : 32