വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
WAVES കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പിന്റെയും WAVES എക്സലൻസ് അവാർഡുകളുടെയും ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
Posted On:
01 APR 2025 7:37PM by PIB Thiruvananthpuram
ഇന്ത്യൻ കോമിക്സ് അസോസിയേഷൻ (ICA), ASIFA ഇന്ത്യ എന്നിവയുമായി സഹകരിച്ച്, WAVES ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിന് കീഴിലുള്ള രണ്ട് മത്സരങ്ങളായ - WAVES കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പ്, WAVES എക്സലൻസ് അവാർഡ് എന്നിവയുടെ ഫൈനലിസ്റ്റുകളെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (MIB) പ്രഖ്യാപിച്ചു.
ആഭ്യന്തര, അന്തർദേശീയ മത്സരാർത്ഥികൾ ഈ മത്സരങ്ങളിൽ പങ്കെടുത്തു. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക കണ്ടുപിടുത്തങ്ങൾ എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സാധ്യതകൾ ഇത് എടുത്തുകാണിച്ചു. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയിൽ (WAVES 2025) വിജയികളെ പ്രഖ്യാപിക്കും.
പ്രൊഫഷണൽ സംരംഭകർ, നിക്ഷേപകർ, നിർമ്മാതാക്കൾ, നൂതനാശയ വിദഗ്ധർ എന്നിവർക്ക് വിനോദ മേഖലയിൽ പരസ്പരം സഹകരിക്കാനും ആശയങ്ങൾ കൈമാറാനും സംഭാവന നൽകാനും വേദി നൽകുന്ന ഒരു പ്രധാന ആഗോള പരിപാടിയാണ് WAVES എന്ന് ഭോപ്പാലിലെ പിഐബി അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ പ്രശാന്ത് പത്രാബെ പറഞ്ഞു.
WAVES കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പ്:
സർഗാത്മക കഥ, കലാപരമായ കഴിവുകൾ, സമഗ്ര സ്വാധീനം എന്നിവ അടിസ്ഥാനമാക്കി ഇന്ത്യൻ കോമിക്സ് അസോസിയേഷൻ, അവസാന റൗണ്ടിലേക്ക് 10 ടീമുകളെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഇന്ത്യൻ കോമിക്സ് അസോസിയേഷൻ (ഐസിഎ) പ്രസിഡന്റ് അജിതേഷ് ശർമ്മ പറഞ്ഞു.
കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പിനുള്ള ഫൈനലിസ്റ്റുകൾ താഴെ പറയുന്നവരാണ്:
ഫൈനലിസ്റ്റുകൾ - പ്രൊഫഷണൽ വിഭാഗം:
1. മോഹിത് ശർമ്മ (മീററ്റ്) - ആയുഷ് കുമാർ (ഡൽഹി)
2. അപർണ ചൗരസ്യ (ഛത്തർപൂർ)
3. ബിജോയ് രവീന്ദ്രൻ (ഡൽഹി) - തദം ഗ്യാദു (ഡൽഹി)
4. പുനീത് ശുക്ല (ഗോരഖ്പൂർ) - പിയൂഷ് കുമാർ (റാഞ്ചി)
5. തേജസ് ജനാർദൻ കാംബ്ലെ (മുംബൈ)
ഫൈനലിസ്റ്റുകൾ - അമച്വർ വിഭാഗം:
1. സുവോജിത് പാൽ (ഹൗറ) - വിവേക് പ്രധാൻ (റായ്പൂർ)
2. വിന്ധ്യാർഷ് മിശ്ര (ബറേലി)
3. രോഹിത് ശുക്ല (ചെന്നൈ) - ശിവാംഗി ഷൈലി (ഇൻഡോർ)
4. റിതേഷ് പത്ര (കൊൽക്കത്ത)
5. രൺദീപ് സിംഗ് (കേന്ദ്രപര)
കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പിനുള്ള ജൂറി പാനൽ
മത്സര എൻട്രികൾ വിലയിരുത്തുന്നതിനുള്ള അഞ്ച് അംഗ ജൂറിയിലെ വിദഗ്ധർ:
ദിലീപ് കദം - പ്രശസ്ത കോമിക് കലാകാരനും
ചിത്രകാരനും; നിഖിൽ പ്രാൺ- പ്രാൺ കുമാർ ശർമ്മയുടെ മകനും പ്രശസ്ത കോമിക് സ്രഷ്ടാവും ; ജജിൽ ഹോമവീർ-വെബ് മാംഗ ദി ബീസ്റ്റ് ലെജിയന്റെ സ്രഷ്ടാവ്; സഞ്ജയ് ഗുപ്ത-രാജ് കോമിക്സിന്റെ സ്ഥാപകൻ; പ്രീതി വ്യാസ്-അമർ ചിത്ര കഥയുടെ പ്രസിഡന്റും സിഇഒയും.
സെമി ഫൈനലിസ്റ്റുകളുടെ എൻട്രികൾ വിലയിരുത്തിയാണ് ജൂറി പാനൽ ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട 10 ഫൈനലിസ്റ്റുകൾ 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന വേവ്സ് പരിപാടിയിൽ മത്സരിക്കും.അവിടെ വിജയികളാവുന്ന, ഇന്ത്യൻ കോമിക്സിലെ മികച്ച പ്രതിഭകളെ അന്താരാഷ്ട്ര വേദിയിൽ അംഗീകരിക്കും.
ASIFA വേവ്സ് എക്സലൻസ് അവാർഡുകൾക്കുള്ള അന്തിമപട്ടിക പ്രഖ്യാപിച്ചു
ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിന് കീഴിൽ ASIFA (അസോസിയേഷൻ ഇന്റർനാഷണൽ ഡു ഫിലിം ഡി'ആനിമേഷൻ) ഇന്ത്യ സംഘടിപ്പിച്ച വേവ്സ് എക്സലൻസ് അവാർഡുകൾക്കായി 28 സംസ്ഥാനങ്ങളിൽ നിന്നും 13 രാജ്യങ്ങളിൽ നിന്നും 1,331 എൻട്രികൾ ലഭിച്ചു.
വേവ്സ് കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പിന്റെയും വേവ്സ് അവാർഡ് ഓഫ് എക്സലൻസിന്റെയും ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കുന്ന ചടങ്ങിനെ ASIFA ഇന്ത്യ പ്രസിഡന്റ് ശ്രീ സഞ്ജയ് ഖൈമേസര അഭിസംബോധന ചെയ്തു.
WAVES എക്സലൻസ് അവാർഡുകൾക്കുള്ള ജൂറി
WAVES എക്സലൻസ് അവാർഡുകൾക്കുള്ള മൂല്യനിർണ്ണയ പ്രക്രിയയ്ക്ക് ആഗോള നിലവാരം ഉറപ്പാക്കിക്കൊണ്ട് അഞ്ച് അംഗ അന്താരാഷ്ട്ര ജൂറി നേതൃത്വം നൽകി: ഡോ. അനസ്താസിയ ദിമിത്ര (ഗ്രീസ്) - വൈസ് പ്രസിഡന്റ്, ASIFA ഇന്റർനാഷണൽ & ആനിമേഷൻ എഡ്യൂക്കേറ്റർ; ബ്രയാന യർഹൗസ് (യുഎസ്എ) - ഡയറക്ടർ, അവാർഡ്സ് ഓഫ് എക്സലൻസ് & പ്രൊഫസർ; പ്രമിത മുഖർജി (യുഎസ്എ) - സീനിയർ ക്രിയേച്ചർ എഫ്എക്സ് ഡെവലപ്പർ, ഡ്രീംവർക്ക്സ്; ധിമന്ത് വ്യാസ് (ഇന്ത്യ) - പ്രൊഫസർ ഓഫ് പ്രാക്ടീസ്, ഐഡിസി സ്കൂൾ ഓഫ് ഡിസൈൻ; ബി.എൻ. വിചാർ (ഇന്ത്യ) - ആർട്ട് ഡയറക്ടർ,ടെക്നിക്കോളർ ഗെയിംസ് എന്നിവരാണ് ജൂറി അംഗങ്ങൾ
വിജയിക്കുന്ന എൻട്രികൾക്ക് മെന്റർഷിപ്പ്, ആഗോള അവസരങ്ങൾ, വ്യവസായ പ്രമുഖരുമായുള്ള സമ്പർക്കത്തിനുള്ള അവസരങ്ങൾ എന്നിവ ലഭിക്കും.
അന്തിമ മത്സരാർത്ഥി പട്ടിക - പ്രൊഫഷണൽ
1
|
Patrick
|
Smith
|
ASIFA24102
|
Onward Ye Costumed Souls
|
USA
|
2
|
Fabian
|
Driehorst
|
ASIFA24142
|
Little Fan
|
Germany
|
3
|
Yingyan Chen
|
Linxiao Zhou, Zehao Chen
|
ASIFA24205
|
Online interview
|
China
|
4
|
Long Qin
|
CHINA
|
ASIFA24207
|
IN BEWTEEN
|
China
|
5
|
Suresh
|
Eriyat
|
ASIFA24298
|
The Seed
|
Mumbai, India
|
6
|
Adithi
|
Krishnadas
|
ASIFA24299
|
The Legend of Arana
|
Mumbai, India
|
7
|
Suresh
|
Eriyat
|
ASIFA24302
|
Pune Design Festival Versus Ident Film
|
Mumbai, India
|
8
|
Swati
|
Agarwal
|
ASIFA24654
|
Chalisa'
|
Mumbai, India
|
9
|
Swathy
|
Pushpalochanan
|
ASIFA24678
|
Anpu
|
Kollam, Kerala
|
10
|
Bimal
|
Poddar
|
ASIFA24693
|
IPL opening graphics
|
Mumbai, India
|
11
|
Bimal
|
Poddar
|
ASIFA24694
|
Home season opening graphics/Legend
|
Mumbai, India
|
12
|
Bimal
|
Poddar
|
ASIFA24696
|
RADHA
|
Mumbai, India
|
13
|
Bimal
|
Poddar
|
ASIFA24697
|
13th Portal
|
Mumbai, India
|
14
|
Bimal
|
Poddar
|
ASIFA24698
|
More kaka
|
Mumbai, India
|
15
|
Prateek
|
Sethi
|
ASIFA24726
|
Informa Markets In India - Milan
|
Mumbai, India
|
16
|
Ujwal
|
Nair
|
ASIFA24740
|
Lucky Dog
|
Chennai, India
|
17
|
Gary
|
Schwartz
|
ASIFA2492
|
FLINTMATION ll
|
USA
|
18
|
David
|
Ehrlich
|
ASIFA2494
|
A New World
|
USA
|
19
|
Suresh
|
Eriyat
|
ASIFA251377
|
Desi Oon
|
Mumbai, India
|
20
|
Amit
|
Sonawane
|
ASIFA251402
|
What's Your Story
|
Mumbai, India
|
നാമനിർദ്ദേശം ചെയ്യപ്പെട്ട മികച്ച 26 സൃഷ്ടികളിൽ,മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം, പശ്ചിമ ബംഗാൾ, ചണ്ഡീഗഡ്, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന, ഗുജറാത്ത്, ന്യൂഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളുടെ ഷോറീലുകൾ/ഷോർട്ട്‌സുകൾ ഉൾപ്പെടുന്നു.
അന്തിമ മത്സാരാർത്ഥി പട്ടിക - വിദ്യാർത്ഥികൾ
S.No
|
First Name
|
Last Name
|
Tracking Number
|
Project Title
|
Location
|
1
|
Varun
|
Choudhry
|
ASIFA24942
|
Varun Choudhry | Modeling Reel 2024
|
Mumbai
|
2
|
Hussain
|
Bohra
|
ASIFA24744
|
IRAN 600 BC
|
Udaipur
|
3
|
Shavikant
|
Chauhan
|
ASIFA24474
|
texturing showreel
|
Surat
|
4
|
Karan
|
Meghlan
|
ASIFA24930
|
Karan_Malghan_Modeling_Texturing_Reel_Wave
|
Pune
|
5
|
Rajat
|
Aingh
|
ASIFA241036
|
CG Lighting Showreel_Rajat Singh
|
Chandigarh
|
6
|
Ajit Tanaji
|
Kinare
|
ASIFA24881
|
CG Lighting
|
Mumbai
|
7
|
Ankan
|
Samanta
|
ASIFA24850
|
Rigging Showreel By Ankan Samanta
|
Hooghly, WB
|
8
|
Sumedha
|
Paul
|
ASIFA24814
|
Rigging Showreel
|
Kolkata
|
9
|
Arjun
|
kumar
|
ASIFA24157
|
Animation Showreel
|
Chandigarh
|
10
|
Arpit
|
Thakur
|
ASIFA24948
|
Animation Showreel By ARPIT THAKUR
|
Chandigarh
|
11
|
Kumkum
|
Gupta
|
ASIFA24966
|
Digital_Painting_Kumkum Gupta
|
Mumbai
|
12
|
Ishwari
|
Tarkar
|
ASIFA24969
|
Digital_Painting_Ishwari_Tarkar
|
Mumbai
|
13
|
Tarun
|
None
|
ASIFA24800
|
Digital Matte Painting
|
Bengaluru
|
14
|
Arena
|
Andheri
|
ASIFA241073
|
Matte Paint-Sameer Parab
|
Mumbai
|
15
|
ElangoM
|
Elango
|
ASIFA241306
|
Digital matte painting
|
Bengaluru
|
16
|
Prajval
|
Nanote
|
ASIFA241005
|
Motion graphic
|
sausar
Chhindwara,MP
|
17
|
Sk
|
Nur Islam
|
ASIFA241121
|
Motion Graphics Showreel
|
Malda, WB
|
18
|
Sourav
|
Bishwakarma
|
ASIFA241202
|
Compositing Showreel
|
Kanchrapara,WB
|
19
|
Varun
|
Sapkal
|
ASIFA24565
|
Showreel Varun Sapkal VFX
|
Mumbai
|
20
|
Vijay
|
Bangar
|
ASIFA24922
|
Kothrud_Vijay_Bangar
|
Kothrud, Pune
|
21
|
Shaikh
|
Sahil
|
ASIFA241176
|
Avengers: Infinity War movie Shots
|
Mankhurd, Mumbai
|
22
|
Aditi
|
Dixit
|
ASIFA251357
|
Showreel
|
Delhi
|
23
|
Rutvik
|
Dhole
|
ASIFA24736
|
Arwick 2d Animated explainer Video Ad
|
Not specified
|
24
|
Debopom
|
Chakraborty
|
ASIFA24661
|
Rasmalai
|
Gurgaon, Haryana
|
25
|
Kartik
|
Mahajan
|
ASIFA24731
|
Phool Dei
|
Dehradun, Utta
|
26
|
Harshita
|
Nehlani
|
ASIFA251352
|
Adhoori Pehchaan [Incomplete Identity]
|
GLS, A’bad
|
വേവ്സിനെക്കുറിച്ച്:
2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും
(Release ID: 2117634)
|