രാഷ്ട്രപതിയുടെ കാര്യാലയം
ഈദ് ഉൽ ഫിത്റിന്റെ പൂർവ ദിനത്തിൽ രാഷ്‌ട്രപതി ആശംസകൾ നേർന്നു
Posted On:
30 MAR 2025 7:14PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഈദ് ഉൽ ഫിത്റിന്റെ പൂർവ ദിനത്തിൽ സഹ പൗരന്മാരെ ആശംസിച്ചു.
“ഈദ് ഉൽ ഫിത്റിന്‍റെ ശുഭകരമായ വേളയിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും , പ്രത്യേകിച്ച് മുസ്ലീം സഹോദരീസഹോദരന്മാർക്ക് എന്‍റെ ആശംസകൾ നേരുന്നു." രാഷ്ട്രപതി തന്‍റെ സന്ദേശത്തിൽ പറഞ്ഞു.
വിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനങ്ങളുടെയും പ്രാർത്ഥനയുടെയും അവസാനമാണ് ഈദ് ഉൽ ഫിത്ർ. ഈ ആഘോഷം സാഹോദര്യം, സഹകരണം, കാരുണ്യം എന്നിവയുടെ ചൈതന്യത്തെ ശക്തിപ്പെടുത്തുന്നു. സാമൂഹിക ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയും ഐക്യവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. സഹാനുഭൂതി, കാരുണ്യം, ദാനധർമ്മം എന്നിവ വർധിപ്പിക്കാനുള്ള ഒരു അവസരമാണ് ഈദ്.
ഈ ആഘോഷം എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും പുരോഗതിയും സന്തോഷവും കൊണ്ടുവരട്ടെ. ശുഭകരമായ മനോഭാവത്തോടെ മുന്നോട്ട് പോകാൻ നമുക്ക് ശക്തി നൽകട്ടെ”.
*********************************
(Release ID: 2116924)
Visitor Counter : 41