പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ക്ഷയരോഗത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള ജനകീയ ശ്രമങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

Posted On: 26 MAR 2025 3:51PM by PIB Thiruvananthpuram

ക്ഷയരോഗ നിർമാർജനം എന്ന ഇന്ത്യയുടെ മഹത്തായ ദൗത്യത്തിൽ സംഭാവന നൽകുന്ന എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു. ആരോഗ്യകരവും ക്ഷയരോഗമുക്തവുമായ ഇന്ത്യയ്ക്ക് വഴിയൊരുക്കുന്ന താഴേത്തട്ടിലുള്ള ശ്രമങ്ങളുടെ വർദ്ധിച്ചുവരുന്ന വേഗത അദ്ദേഹം ഊന്നിപ്പറഞ്ഞു. 

കേന്ദ്രമന്ത്രി ശ്രീ ജെ പി നദ്ദയുടെ എക്‌സിലെ ഒരു പോസ്റ്റിന് മറുപടിയായി അദ്ദേഹം എഴുതി:

"ക്ഷയരോഗത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും #TBMuktBharat ന് സംഭാവന നൽകുകയും ചെയ്യുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. ആരോഗ്യകരമായ ഒരു ഇന്ത്യ ഉറപ്പു വരുത്തിക്കൊണ്ട്, താഴെത്തട്ടിൽ ഈ ശ്രമം എങ്ങനെ ശക്തി പ്രാപിക്കുന്നു എന്നത് ശ്രദ്ധേയമാണ്."

 

-NK-

(Release ID: 2115349) Visitor Counter : 21