വിദ്യാഭ്യാസ മന്ത്രാലയം
വിദ്യാഭ്യാസ മന്ത്രാലയം ' ബാല്യകാല കവിതാ സംരംഭം: കുട്ടികള്‍ക്കായി ഭാരതീയ പാട്ടുകളുടെയും /കവിതകളുടെയും പുനരവതരണം ' ആരംഭിച്ചു
Posted On:
25 MAR 2025 6:21PM by PIB Thiruvananthpuram
2020 ലെ ദേശീയ വിദ്യാഭ്യാസ നയം (NEP) സാര്‍വ്വത്രികവും ഉയര്‍ന്ന നിലവാരമുള്ളതുമായ ബാല്യകാല വിദ്യാഭ്യാസത്തിന്റെയും ഒപ്പം ബഹുഭാഷയുടെ കരുത്തും പ്രാഥമിക വിദ്യാഭ്യാസത്തില്‍ കുട്ടികളുടെ ഭാഷാ ശൈലികളും ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറയുന്നു. NEP 2020 ന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിന്, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരത വകുപ്പ് (DoSE&L), ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തമായ ഉള്ളടക്കത്തോടെ, എല്ലാ ഭാരതീയ ഭാഷകളിലും ഇംഗ്ലീഷിലും നഴ്‌സറി പാട്ടുകളുടെയും കവിതകളുടെയും ഒരു സമാഹാരം തയ്യാറാക്കുന്നതിന് , ' ബാല്യകാല കവിതാ സംരംഭം: കൊച്ചുകുട്ടികള്‍ക്കായി ഭാരതീയ പാട്ടുകളുടെയും /കവിതകളുടെയും പുനരവതരണം ' (“Baalpan ki Kavita initiative: Restoring Bhartiya rhymes/poems for young children” ) ആരംഭിച്ചു. എളുപ്പത്തില്‍ മനസിലാക്കുന്നതും ആസ്വാദ്യകരവുമായ കവിതകളിലൂടെയും പാട്ടുകളിലൂടെയും ചുറ്റുമുള്ള ലോകവുമായി പരിചയപ്പെടുന്നതിലൂടെ പ്രാഥമിക ഘട്ടത്തില്‍ തന്നെ കുട്ടികള്‍ക്കു മികച്ച പഠനം സാദ്ധ്യമാക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ഈ സംരംഭം.
MyGov യുമായി സഹകരിച്ച് DoSE&L ' ബാല്യകാല കവിതാ സംരംഭം: കുട്ടികള്‍ക്കായി ഭാരതീയ പാട്ടുകളുടെയും /കവിതകളുടെയും പുനരവതരണം ' എന്നതിലേക്ക് സംഭാവനകള്‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താഴെപ്പറയുന്ന മൂന്നു വിഭാഗങ്ങളിലായി, നാടോടിക്കഥകളില്‍ പ്രചാരത്തിലുള്ള കവിതകള്‍/ പാട്ടുകള്‍ (രചയിതാവിന്റെ പേരു സഹിതം) അല്ലെങ്കില്‍ പുതുതായി രചിച്ച ആസ്വാദ്യകരമായ കവിതകള്‍/ പാട്ടുകള്‍ എന്നിവ അയയ്ക്കാം
പ്രീ-പ്രൈമറി (3-6 വയസ്)
ഗ്രേഡ് 1 (6-7 വയസ്)
ഗ്രേഡ് 2 (7-8 വയസ്)
ഇന്ത്യന്‍ സാഹചര്യത്തില്‍ സാംസ്‌കാരിക പ്രാധാന്യം ഉള്ള പ്രാദേശിക പാട്ടുകള്‍/കവിതകള്‍ ഉള്‍പ്പെടുത്തി എല്ലാ ഇന്ത്യന്‍ ഭാഷകളിലും (ഭാരതീയ ഭാഷ) ഇംഗ്ലീഷിലും എന്‍ട്രികള്‍ ക്ഷണിച്ചിട്ടുണ്ട്. മത്സരം 26.03.2025 മുതൽ 22.04.2025 വരെ MyGov വെബ്സൈറ്റിൽ (https://www.mygov.in/) നടക്കും. പങ്കെടുക്കുന്നതിനു പ്രത്യേക ഫീസ് ഇല്ല. മത്സരത്തിന്റെ മറ്റു വിവരങ്ങള്‍ MyGov വെബ്‌സൈറ്റില്‍ ലഭ്യമാണ്.
(Release ID: 2115141)
Visitor Counter : 25