ആഭ്യന്തരകാര്യ മന്ത്രാലയം
വിഘടനവാദം എന്നത് കശ്മീരിൽ ചരിത്രമായി മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ
വികസിതവും സമാധാനപരവും ഏകീകൃതവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ വലിയ വിജയം
മോദി ഗവൺമെന്റിന്റെ ഏകീകൃത നയങ്ങൾ ജമ്മു & കശ്മീരിനെ വിഘടനവാദത്തിൽ നിന്നും സ്വതന്ത്രമാക്കി
Posted On:
25 MAR 2025 5:43PM by PIB Thiruvananthpuram
ഹുറിയത്തുമായി ബന്ധപ്പെട്ട രണ്ട് സംഘടനകൾ വിഘടനവാദവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി പ്രഖ്യാപിച്ചു
വിഘടനവാദം എന്നത് കശ്മീരിനെ സംബന്ധിച്ചിടത്തോളം ചരിത്രമായി മാറിയെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.
മോദി ഗവൺമെന്റിന്റെ ഏകീകൃത നയങ്ങൾ ജമ്മു & കശ്മീരിനെ വിഘടന വാദത്തിൽ നിന്നും സ്വതന്ത്രമാക്കിയതായി സമൂഹമാധ്യമമായ എക്സിൽ ആഭ്യന്തര മന്ത്രി കുറിച്ചു. ഹുറിയത്തുമായി ബന്ധപ്പെട്ട രണ്ട് സംഘടനകൾ വിഘടനവാദവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഈ നടപടിയെ സ്വാഗതം ചെയ്യുന്നതായും ഇത്തരത്തിലുള്ള എല്ലാ ഗ്രൂപ്പുകളും മുന്നോട്ട് വന്ന് വിഘടനവാദം ശാശ്വതമായി ഉപേക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും ശ്രീ അമിത് ഷാ പറഞ്ഞു. വികസിതവും സമാധാനപരവും ഏകീകൃതവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് ലഭിച്ച വലിയ വിജയമാണിതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
***********************
(Release ID: 2115073)
Visitor Counter : 29