രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഛത്തീസ്ഗഢ് നിയമസഭയുടെ രജതജൂബിലി ആഘോഷത്തില്‍  പങ്കെടുത്തു

Posted On: 24 MAR 2025 1:18PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഇന്ന് (2025 മാര്‍ച്ച് 24), റായ്പൂരില്‍ ഛത്തീസ്ഗഢ് നിയമസഭയുടെ രജതജൂബിലി ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു.  ജനാധിപത്യ മാനദണ്ഡങ്ങളുടെ ഉന്നത പാരമ്പര്യമാണ് ഛത്തീസ്ഗഢ് നിയമസഭ പുലര്‍ത്തുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. സഭാ നടപടികള്‍ പുരോഗമിക്കുമ്പോള്‍ നടുത്തളത്തിലിറങ്ങുന്ന അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുന്ന ഒരു അസാധാരണ നിയമം കൊണ്ടുവരികയും അതു നടപ്പാക്കുകയും ചെയ്യുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഇത് ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നറിയുന്നതില്‍ അവര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ക്കു മാത്രമല്ല, ലോകത്തിലെ എല്ലാ ജനാധിപത്യ സംവിധാനങ്ങള്‍ക്കും പാര്‍ലമെന്ററി നടപടിക്രമങ്ങളുടെ ഒരു സവിശേഷ മാതൃകയാണ് ഛത്തീസ്ഗഢ് നിയമസഭ നല്‍കിയിരിക്കുന്നത്.

വനിതാ എംഎല്‍എമാരോട് എല്ലാ സ്ത്രീകളെയും പിന്തുണയ്ക്കണമെന്ന്  രാഷ്‌ട്രപതി അഭ്യര്‍ത്ഥിച്ചു. അവര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ആ സ്ത്രീകളിലേക്ക് പതിയുകയും അവരുടെ വികസനത്തിന്റെ പാത തുറക്കപ്പെടുകയും ചെയ്യും. സാമൂഹിക പ്രവര്‍ത്തകര്‍, സംരഭകര്‍,  ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിങ്ങനെ ആരുമാകട്ടെ, നമ്മുടെ സഹോദരിമാര്‍ പലപ്പോഴും പുറം ലോകത്ത് അവരുടെ സ്ഥാനം കണ്ടെത്തുന്നത് ദൈനംദിന ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതോടൊപ്പം  കഠിന പ്രയത്‌നം ചെയ്യുന്നതിലൂടെയുമാണെന്ന് അവര്‍ പറഞ്ഞു. എല്ലാ സ്ത്രീകളും പരസ്പരം ശാക്തീകരിക്കുമ്പോള്‍, നമ്മുടെ സമൂഹം കൂടുതല്‍ ശക്തവും സചേതനവുമായി മാറും.

ഛത്തീസ്ഢിന് വളരെയധികം വികസന സാദ്ധ്യതയുണ്ടെന്നു രാഷ്ട്രപതി പറഞ്ഞു. സിമന്റ്, ധാതു വ്യവസായം, ഉരുക്ക്, അലുമിനിയം, വൈദ്യുതി ഉത്പാദനം തുടങ്ങിയ മേഖലകളില്‍ വികസനത്തിനുള്ള നിരവധി അവസരങ്ങളുണ്ട്. ഹരിതാഭമായ വനങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, പ്രകൃതിദത്ത വിഭവങ്ങൾ എന്നിവയാല്‍ സമ്പന്നമാണ് ഈ മനോഹരമായ സംസ്ഥാനം. വികസനത്തിന്റെ പാതയില്‍ മുന്നേറുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും അവര്‍ സംസ്ഥാനത്തെ നയരൂപീകരണ വിഗദ്ധരോട് അഭ്യര്‍ത്ഥിച്ചു. ആധുനിക വികസനത്തിന്റെ പാതയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കൂട്ടി യോജിപ്പിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
 
*****

(Release ID: 2114374) Visitor Counter : 29