രാഷ്ട്രപതിയുടെ കാര്യാലയം
ലോക ക്ഷയരോഗ ദിനത്തിന്റെ പൂർവ്വ സായാഹ്നത്തിൽ രാഷ്ട്രപതിയുടെ സന്ദേശം
Posted On:
23 MAR 2025 8:41PM by PIB Thiruvananthpuram
മാർച്ച് 24 - ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ സന്ദേശം:-
“ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച്, പൊതുജന പങ്കാളിത്തത്തിലൂടെ അവബോധം വളർത്തുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയെ ഞാൻ അഭിനന്ദിക്കുന്നു.
“അതെ, നമുക്ക് ക്ഷയരോഗം ഇല്ലാതാക്കാൻ കഴിയും: പ്രതിജ്ഞാബദ്ധമായിരിക്കുക, നിക്ഷേപം നടത്തുക, നടപ്പാക്കുക ” എന്ന ഈ വർഷത്തെ ലോക ക്ഷയരോഗ ദിന പ്രമേയം, ക്ഷയരോഗം അവസാനിപ്പിക്കുന്നതിന് ഏകീകൃതവും സമഗ്രവുമായ ഒരു ആഗോള ശ്രമം ആവശ്യമാണെന്ന ധാരണയെ പ്രതിഫലിപ്പിക്കുന്നു. ക്ഷയരോഗ നിർമാർജനം എന്നത് ദേശീയവും, ആഗോള തലത്തിലുള്ളതുമായ ഒരു ആരോഗ്യ വെല്ലുവിളിയാണ്. ഈ പകർച്ച വ്യാധി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങളെ സാമൂഹികമായും സാമ്പത്തികമായും ബാധിച്ചിട്ടുണ്ട്. ക്ഷയരോഗം അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ ഏകീകൃത ശ്രമങ്ങളും ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിക്ക് കീഴിലുള്ള ബോധവൽക്കരണ കാമ്പെയ്‌നുകളും കഴിഞ്ഞ ദശകത്തിൽ രാജ്യത്ത് ക്ഷയരോഗ കേസുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കി. ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഈ ശ്രദ്ധേയമായ നേട്ടത്തെ ഞാൻ അഭിനന്ദിക്കുന്നു.
ഇന്ത്യയെ ക്ഷയരോഗ വിമുക്തമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ എല്ലാ പങ്കാളികളോടും തല്പര കക്ഷികളോടും ഞാൻ അഭ്യർത്ഥിക്കുന്നു”.
****
(Release ID: 2114229)
Visitor Counter : 56