വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
WAM ! 2025 മാര്‍ച്ച് 23ന് മുംബൈയില്‍
Posted On:
20 MAR 2025 6:38PM
|
Location:
PIB Thiruvananthpuram
മുംബൈ, 20 മാര്‍ച്ച് 2025
മീഡിയ & എന്‍ടര്‍ടെയ്ന്‍മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി (MEAI) സഹകരിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടത്തുന്ന WAM! (WAVES ആനിമേ ആൻഡ് മാംഗ കോണ്ടെസ്റ്റ്) ന്റെ അടുത്ത പതിപ്പ് മുംബൈയില്‍ നടത്തും. 2025 മേയ് 1 മുതല്‍ 4 വരെ മുംബൈയില്‍ നടക്കാനിരിക്കുന്ന വേവ്‌സിന്റെ (World Audio Visual & Entertainment Summit -WAVES ) ഭാഗമാണ് WAM! ഇതിന്റെ മുന്‍ പതിപ്പുകള്‍ ഗുവാഹട്ടി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, വാരണാസി, ഡല്‍ഹി എന്നിവിടങ്ങളില്‍ വിജയകരമായി നടത്തിയിരുന്നു.
വിസിലിംഗ് വുഡ്‌സ് ഇന്റര്‍നാഷണല്‍ ആതിഥേയത്വം വഹിക്കുന്ന മുംബൈ പതിപ്പില്‍ ഇനിപ്പറയുന്ന വിഭാഗങ്ങളിലുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു:
- മാംഗ (ജാപ്പനീസ് ശൈലിയിലുള്ള കോമിക്കുകള്‍)
- വെബ്ടൂണ്‍ (ഡിജിറ്റല്‍ കോമിക്കുകള്‍)
- ആനിമേ (ജപ്പാനീസ് ശൈലിയിലുള്ള ആനിമേഷന്‍)
പങ്കെടുക്കുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ മാത്രമല്ല, ആവേശകരമായ ശബ്ദാനുകരണ അഭിനയ (Voice Acting and Cosplay) മത്സരം ആസ്വദിക്കാനും വൈഭവി സ്റ്റുഡിയോസ് വികസിപ്പിച്ചെടുത്തതും ജാപ്പനീസ് ശൈലിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആനിമേഷനായ (anime) TRIO യുടെ പ്രദര്‍ശനം കാണാനും അവസരമുണ്ടാകും. വിജയികളെ ആദരിക്കുന്നതിനും അവരുടെ നേട്ടങ്ങള്‍ പ്രകീര്‍ത്തിക്കുന്നതിനുമുള്ള ചടങ്ങും അന്നേ ദിവസം തന്നെ സംഘടിപ്പിച്ചിട്ടുണ്ട്.
മത്സരം വിലയിരുത്തുന്നതിനും അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നതിനുമുള്ള ചടങ്ങില്‍ പങ്കെടുക്കുന്ന ഈ മേഖലയിലെ വിദഗ്ധരിൽ ചിലർ ഇവരാണ് :
- വിസിലിംഗ് വുഡ്‌സ് ഇന്റര്‍നാഷണലിന്റെ വൈസ് പ്രസിഡന്റും നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ്- ആനിമേഷന്‍, വിഎഫ്എക്‌സ്, ഗെയിമിംഗ്, കോമിക്‌സ് ആന്‍ എക്‌സ്റ്റന്‍ഡഡ് റിയാലിറ്റിയുടെ സിഇഒയുമായ ചൈതന്യ ചഞ്ചില്‍ക്കര്‍;
- അക്വിസിഷന്‍ & പ്രോഗ്രാമിംഗ് (കിഡ്‌സ് ക്ലസ്റ്റര്‍), സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അസോസിയേറ്റ് വൈസ് പ്രസിഡന്റുമായ അഭിഷേക് ദത്ത;
- അഭിനേതാവും ഗുല്‍മോഹര്‍ മീഡിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സുമീത് പഥക്;
- അഭിനേതാവും ശബ്ദതാരവും അസോസിയേഷന്‍ വോയ്‌സ് ആര്‍ട്ടിസ്റ്റുകളുടെ സ്ഥാപകനും മുന്‍ പ്രസിഡന്റുമായ അങ്കുര്‍ ജാവേരി;
- 2D ആനിമേഷന്‍ പ്രൊഫഷണലും ഇന്ത്യയിലെ ആദ്യ മാംഗയായ ബീസ്റ്റ് ലീജിയന്റെ സ്രഷ്ടാവുമായ ജാസില്‍ ഹോമവാസിര്‍.
ഈ പരിപാടി വെറുമൊരു മത്സരമെന്നതിലുപരി സര്‍ഗ്ഗാത്മകതയുടെ ഒരു ആഘോഷമാണെന്നും കലാകാരന്മാര്‍ക്ക് അവരുടെ അതുല്യമായ ശബ്ദങ്ങള്‍ അവതരിപ്പിക്കാനുമുള്ള വേദിയാണെന്നും MEAI സെക്രട്ടറി അങ്കുര്‍ ഭാസിന്‍ പറഞ്ഞു.
വിശദവിവരങ്ങള്‍ക്ക്: അങ്കുര്‍ ഭാസിന്‍, സെക്രട്ടറി, മീഡിയ & എന്‍ടര്‍ടെയ്ന്‍മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ; 98806 23122; secretary@meai.in; www.meai.in/wam
***************
Release ID:
(Release ID: 2113434)
| Visitor Counter:
32