പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബിൽ ഗേറ്റ്‌സ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 19 MAR 2025 7:21PM by PIB Thiruvananthpuram

ബിൽ ഗേറ്റ്‌സ് ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വികസനം, 2047 ല്‍ ലക്ഷ്യം വയ്ക്കുന്ന വികസിത ഭാരതത്തിലേയ്ക്കുള്ള പാത, ആരോഗ്യം, കൃഷി, നിര്‍മ്മിത ബുദ്ധി (എ.ഐ) ഇന്ന് സ്വാധീനം ചെലുത്തുന്ന മറ്റ് മേഖലകള്‍ എന്നിവയിലെ  ആവേശകരമായ പുരോഗതിയെക്കുറിച്ച്   പ്രധാനമന്ത്രി മോദിയുമായി വിപുലമായ ചര്‍ച്ച നടത്തിയതായി ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
വരും തലമുറകള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിനുള്ള സാങ്കേതികവിദ്യ, നൂതനാശയം, സുസ്ഥിരത എന്നിവയുള്‍പ്പെടെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളെക്കുറിച്ച് ബില്‍ ഗേറ്റ്‌സുമായി സംസാരിച്ചെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സില്‍ ഇങ്ങനെ പോസ്റ്റ് ചെയ്തു;

''എല്ലായ്‌പ്പോഴും എന്നപോലെ, ബില്‍ ഗേറ്റ്‌സുമായി നടന്നത് മികച്ച ഒരു കൂടിക്കാഴ്ചയായിരുന്നു. വരും തലമുറകള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിനുള്ള സാങ്കേതികവിദ്യ, നൂതനാശയം, സുസ്ഥിരത എന്നിവയുള്‍പ്പെടെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു''.

-SK-

(Release ID: 2113032) Visitor Counter : 29