സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രപതിഭവനിലെ അമൃത് ഉദ്യാനിൽ നാളെ നടക്കുന്ന 'ഉദ്യം ഉത്സവത്തിൽ ' പങ്കെടുക്കും

Posted On: 19 MAR 2025 2:47PM by PIB Thiruvananthpuram

ന്യൂ ഡൽഹി,19 മാർച്ച് 2025

രാജ്യത്തുടനീളമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME)  ഊർജസ്വലതയെ  ആഘോഷിക്കുന്നതിനായി കേന്ദ്ര എംഎസ്എംഇ മന്ത്രാലയം 2025 മാർച്ച് 20 മുതൽ 30 വരെ രാഷ്ട്രപതി ഭവനിൽ "ഉദ്യം ഉത്സവ്" സംഘടിപ്പിക്കുന്നു. എംഎസ്എംഇകളെ ശാക്തീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ പൗരന്മാരുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

  രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഉത്സവത്തിൽ നാളെ (2025 മാർച്ച് 20-ന്) പങ്കെടുക്കുന്ന
 രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, എം എസ് എം ഇ മന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ഇതോടനുബന്ധിച്ചുള്ള പവലിയനുകൾ സന്ദർശിക്കും .
 
 പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ ഇവയാണ്:

  • പൈതൃക, കരകൗശല ഉൽപ്പന്നങ്ങൾ , ജൈവ- കാർഷികാധിഷ്ഠിത ഉൽപ്പന്നങ്ങൾ, എംഎസ്എംഇ ഹരിത സാങ്കേതികവിദ്യ , വനിതാ സംരംഭകർ, പിഎം വിശ്വകർമ,ഗോത്ര സംരംഭകർ, ഖാദി ഗ്രാമ വ്യവസായങ്ങൾ (APRATIM), എംഎസ്എംഇ ബിസിനസ് സപ്പോർട്ട് പവലിയൻ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന ഏഴ് പവലിയനുകൾ.
  • കരകൗശല വിദഗ്ധരുടെയും സംരംഭകരുടെയും ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കും പ്രദർശനത്തിനുമായി സജ്ജീകരിച്ചിരിക്കുന്ന ഏകദേശം 60 സ്റ്റാളുകൾ.
  • എംഎസ്എംഇ മന്ത്രാലയത്തിന്റെ പിഎം വിശ്വകർമ പദ്ധതിയെ ഉയർത്തിക്കാട്ടുന്ന ഒരു പ്രത്യേക പവലിയൻ. പദ്ധതിക്ക് കീഴിൽ വരുന്ന വ്യാപാര മേഖലയുടെയും  ഗോത്ര സംരംഭകരുടെയും ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഒപ്പം ഉപകരണങ്ങൾ ഉപയോഗിച്ച് തൽസമയ മൺപാത്ര നിർമ്മാണവും നടക്കും  .
  • വിവിധതരം പാചകരീതികളിലുള്ള ഭക്ഷണ സ്റ്റാളുകൾ, എആർ/വിആർ അനുഭവങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവ പരിപാടിയുടെ മറ്റ് ആകർഷണങ്ങളാണ്. ചന്ദ്രയാന്റെ മാതൃക ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യും.
  • ഹുനർ സംഗീതം, നുക്കാഡ് നാടകം, സാരി ധരിക്കുന്നതിലുള്ള വ്യത്യസ്ത രീതികൾ , രാജസ്ഥാനി പാവ നിർമ്മാണ പ്രദർശനങ്ങൾ തുടങ്ങിയവ പരിപാടിക്ക് ഊർജ്ജം പകരും.

2025 മാർച്ച് 20 മുതൽ 30 വരെ രാവിലെ 10 മുതൽ രാത്രി 8 വരെ ഉത്സവം പൊതുജനങ്ങൾക്കായി തുറന്നിരിക്കും. രാഷ്ട്രപതി ഭവനിലെ (നോർത്ത് അവന്യൂ രാഷ്ട്രപതി ഭവനിൽ എത്തുന്ന ഇടം) ഗേറ്റ് നമ്പർ 35 വഴിയാണ് പ്രവേശനം. പങ്കെടുക്കുന്നതിന്   https://visit.rashtrapatibhavan.gov.in/plan-visit/amrit-udyan/rE/mO എന്ന വെബ്‌സൈറ്റിൽ സൗജന്യമായി ഓൺലൈൻ ബുക്കിംഗ് ചെയ്യാവുന്നതാണ്.

 
******************

(Release ID: 2112899) Visitor Counter : 22