രാഷ്ട്രപതിയുടെ കാര്യാലയം
ഹോളിയുടെ പൂർവസന്ധ്യയിൽ രാഷ്ട്രപതി ഹോളി ആശംസകള്‍ നേര്‍ന്നു
Posted On:
13 MAR 2025 6:38PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഹോളിയുടെ പൂർവസന്ധ്യയിൽ സഹപൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
' ഹോളിയുടെ ശുഭ വേളയില്‍ ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യാക്കാര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകളും മംഗളങ്ങളും നേരുന്നു.
നിറങ്ങളുടെ ഉത്സവമായ ഹോളി സന്തോഷവും ആവേശവും പകരുന്നതാണ്. ഈ ഉത്സവം നമ്മുടെ ജീവിതത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തെ പരിപോഷിപ്പിക്കുന്നു. ഹോളിയുടെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ നാനാത്വത്തില്‍ ഏകത്വത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെയാണ് ഈ ഉത്സവം പ്രതിനിധാനം ചെയ്യുന്നത്. നമുക്കു ചുറ്റും സ്‌നേഹവും ഊര്‍ജ്ജവും പ്രസരിപ്പിക്കാന്‍ ഇതു നമ്മെ പഠിപ്പിക്കുന്നു. നിറങ്ങളുടെ ഈ ഉത്സവം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ' എന്ന് രാഷ്ട്രപതി ഒരു സന്ദേശത്തില്‍ പറഞ്ഞു
*****
(Release ID: 2111316)
Visitor Counter : 22