പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൗറീഷ്യസിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൗറീഷ്യസ് ദേശീയ ദിനാഘോഷത്തിൽ സമ്മാനിച്ചു.

Posted On: 12 MAR 2025 3:12PM by PIB Thiruvananthpuram

മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ 57-ാമത് ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.


ആഘോഷങ്ങളുടെ ഭാഗമായി, മൗറീഷ്യസ്  പ്രസിഡന്റ് ധരംബീർ ഗോഖൂൽ, മൗറീഷ്യസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ (ജി.സി.എസ്.കെ) പുരസ്കാരം പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഒരു ഇന്ത്യൻ നേതാവിന് ഈ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്.


ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ദൃഢ സൗഹൃദത്തിനും, ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങൾക്കും മൗറീഷ്യസിലെ അവരുടെ 1.3 ദശലക്ഷം സഹോദരങ്ങൾക്കും പ്രധാനമന്ത്രി മോദി ഈ അവാർഡ് സമർപ്പിച്ചു.

ദേശീയ ദിനാഘോഷ വേളയിൽ, ഇന്ത്യൻ നാവികസേനയുടെ ഒരു സംഘം പരേഡിൽ പങ്കെടുത്തു.   ഇന്ത്യൻ നാവിക സേനയുടെ കപ്പലും മൗറീഷ്യസ് തുറമുഖത്തേക്ക് ആഘോഷത്തിന്റെ ഭാഗമായി എത്തിയിരുന്നു..

***

NK


(Release ID: 2110810) Visitor Counter : 24