രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഭട്ടിന്‍ഡ എയിംസിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു
Posted On:
11 MAR 2025 5:56PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഇന്ന് (മാര്‍ച്ച് 11, 2025) ഭട്ടിന്‍ഡയിലെ എയിംസിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

പൗരന്മാര്‍ക്ക് എയിംസ് (AIIMS) എന്നാല്‍ ഏറ്റവും മികച്ചതും താങ്ങാനാകുന്നതുമായ ചികിത്സാ സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് എയിംസ് എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള മികച്ച സൗകര്യങ്ങളും ആണെന്നു ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. കുറഞ്ഞ ചെലവില്‍ മികച്ച ത്രിതല ആരോഗ്യ സംരക്ഷണം നല്‍കുന്നതിനും വൈദ്യശാസ്ത്ര മേഖലയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി രാജ്യത്ത് നിരവധി എയിംസുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

എയിംസ് പോലുള്ള അഭിമാനകരമായ സ്ഥാപനങ്ങള്‍ ചികിത്സയ്‌ക്കൊപ്പം ഗവേഷണത്തിലും നവീകരണത്തിലും മുന്‍പന്തിയില്‍ നില്‍ക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. 750 കിടക്കകളുള്ള ഭട്ടിന്‍ഡയിലെ എയിംസ് നിരവധി സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ വഴി ഈ പ്രദേശത്തെ ജനങ്ങള്‍ക്കു പൂര്‍ണ്ണ ആരോഗ്യ സംരക്ഷണം നല്‍കുന്നുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ഗവേഷണത്തിലൂടെയും വൈദ്യ സേവനത്തിലൂടെയും ഭട്ടിന്‍ഡ എയിംസിനെ വൈദ്യ സേവനത്തില്‍ മികവിന്റെ ഒരു പ്രാദേശിക കേന്ദ്രമാക്കി വികസിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും അവര്‍ അഭ്യര്‍ത്ഥിച്ചു. ആഗോള, പ്രാദേശിക ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കണം അവരുടെ ഗവേഷണത്തിന്റെ ശ്രദ്ധയെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.

നമ്മുടെ സമൂഹത്തില്‍ ഡോക്ടര്‍മാര്‍ക്ക് വളരെ ഉയര്‍ന്ന സ്ഥാനമാണ് നല്‍കിയിട്ടുള്ളതന്ന് രാഷ്ട്രപതി പറഞ്ഞു. പ്രൊഫഷണല്‍ കഴിവിനൊപ്പം അനുകമ്പ, ദയ, സഹാനുഭൂതി തുടങ്ങിയ മാനുഷിക ഗുണങ്ങളും ഒരു ഡോക്ടര്‍ക്ക് ഉണ്ടായിരിക്കണമെന്ന് പ്രതീക്ഷിക്കുന്നു. ഈ ധാര്‍മ്മിക ഉത്തരവാദിത്തം മനസിലാക്കി അതിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അവര്‍ ഡോക്ടര്‍മാരെ ഉപദേശിച്ചു. ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ എന്ന നിലയില്‍ പലപ്പോഴും അവര്‍ വളരെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് അവര്‍ പറഞ്ഞു. ആ വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്കു വികാരങ്ങളെ നിയന്ത്രിക്കേണ്ടി വരും. ആരോഗ്യം സംരക്ഷിക്കാനും ശരിയായ ജീവിതശൈലി സ്വീകരിക്കാനും യോഗയും വ്യായാമവും ദിനചര്യയുടെ ഭാഗമാക്കാനും അവര്‍ അവരെ ഉപദേശിച്ചു. ഈ നടപടികളെല്ലാം അവരെ മാനസികമായും ശാരീരികമായും ആരോഗ്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും നില്‍ക്കാന്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

************
(Release ID: 2110507)
Visitor Counter : 20