പാര്‍ലമെന്ററികാര്യ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ യുവജന പാർലമെന്റ് പരിപാടി 2.0 യിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് അവസരം

Posted On: 11 MAR 2025 11:20AM by PIB Thiruvananthpuram

ഇന്ത്യാ ഗവൺമെന്റിന്റെ പാർലമെന്ററി കാര്യ മന്ത്രാലയം നാഷണൽ യൂത്ത് പാർലമെന്റ് സ്കീം (NYPS) വെബ് പോർട്ടലിന്റെ നവീകരിച്ച പതിപ്പ് NYPS 2.0, പുറത്തിറക്കി. അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന മുൻ പതിപ്പിൽ നിന്ന് വ്യത്യസ്തമായി, സാമ്പത്തിക സ്ഥിതി, ലിംഗഭേദം, ജാതി,  മതം, വംശം, പ്രദേശം, സ്ഥലം എന്നിവ പരിഗണിക്കാതെ രാജ്യത്തുടനീളമുള്ള എല്ലാ പൗരന്മാർക്കും NYPS 2.0 ഇൽ പങ്കെടുക്കാം . ഇനിപ്പറയുന്ന മാർഗങ്ങളിലൂടെ  പങ്കാളിത്തം  സുഗമമാക്കാം: -

സ്ഥാപന പങ്കാളിത്തം: പോർട്ടലിൽ ലഭ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് യൂത്ത് പാർലമെന്റ് സിറ്റിങ്ങുകൾ സംഘടിപ്പിച്ചുകൊണ്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ വിഭാഗത്തിൽ പങ്കെടുക്കാം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ “കിഷോർ സഭ” ഉപവിഭാഗത്തിലേക്കും ബിരുദ, ബിരുദാനന്തര തലത്തിലുള്ള വിദ്യാർത്ഥികളെ “തരുൺ സഭ” ഉപവിഭാഗത്തിലേക്കും തിരഞ്ഞെടുക്കാം

ഗ്രൂപ്പ് പങ്കാളിത്തം: പോർട്ടലിൽ ലഭ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് യൂത്ത് പാർലമെന്റ് സമ്മേളനങ്ങൾ സംഘടിപ്പിച്ചുകൊണ്ട്  ഒരു കൂട്ടം  പൗരന്മാർക്ക് ഈ വിഭാഗത്തിൽ പങ്കെടുക്കാം.

വ്യക്തിഗത പങ്കാളിത്തം: 'ഭാരതീയ ഡെമോക്രസി ഇൻ ആക്ഷൻ ' എന്ന വിഷയത്തിൽ ഉള്ള ഒരു ക്വിസ് മത്സരത്തിൽ പങ്കെടുത്തു കൊണ്ട്  ഒരു വ്യക്തിഗത പൗരന് ഈ വിഭാഗത്തിൽ പങ്കെടുക്കാം.

കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ, സർവകലാശാലകൾ/കോളേജുകൾ എന്നിവയുൾപ്പെടെയുള്ള ദേശീയ യുവ പാർലമെന്റ് മത്സരങ്ങളിലെ പ്രധാന പങ്കാളികളെ NYPS 2.0-ൽ പങ്കെടുക്കാൻ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. 

കൂടാതെ, ജനാധിപത്യത്തിന്റെ വേരുകൾ ശക്തിപ്പെടുത്തുക, അച്ചടക്കത്തിന്റെ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുക, മറ്റുള്ളവരുടെ അഭിപ്രായങ്ങളോടുള്ള സഹിഷ്ണുത വളർത്തുക, പാർലമെന്റിന്റെ രീതികളെയും നടപടിക്രമങ്ങളെയും കുറിച്ച് എല്ലാ പൗരന്മാരെയും അറിയാൻ പ്രാപ്തരാക്കുക, ഗവൺമെന്റിന്റെ പ്രവർത്തനം, ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ രീതിയിൽ ജീവിതം നയിക്കുക എന്നിവയെക്കുറിച്ചുള്ള അവരുടെ അറിവ് വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യം കൈവരിക്കുന്നതിൽ യൂത്ത് പാർലമെന്റ് പ്രോഗ്രാമിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് NYPS വെബ് പോർട്ടലിൽ പങ്കാളിത്തം വർദ്ധിപ്പിക്കാൻ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്കും എല്ലാ നിയമസഭകളുടെയും കൗൺസിലുകളുടെയും പ്രതിനിധികൾക്കും കത്തെഴുതിയിട്ടുണ്ട്.

പാർലമെന്ററി കാര്യ, വാർത്താ വിതരണ, പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്നലെ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം  അറിയിച്ചത്.

 

SKY


(Release ID: 2110215) Visitor Counter : 21