വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സ് ആന്റി-പൈറസി മത്സരം

ഉള്ളടക്ക സുരക്ഷ ശക്തിപ്പെടുത്താന്‍ അതിനൂതന പരിഹാരങ്ങള്‍

ശക്തമായ ഉള്ളടക്ക സുരക്ഷ അതിനൂതന പരിഹാരങ്ങളിലൂടെ

Posted On: 08 MAR 2025 12:35PM by PIB Thiruvananthpuram

ആമുഖം

അതിവേഗ സാങ്കേതിക പുരോഗതിയുടെ കാലത്ത് ഡിജിറ്റൽ ഉള്ളടക്കം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളുടെ സുപ്രധാന ഭാഗമാണ് വേവ്സ് ആന്റി-പൈറസി മത്സരം. ഡിജിറ്റൽ മാധ്യമ ഉപഭോഗം കൂടുന്നതിനനുസരിച്ച് സൃഷ്ടി മോഷണം, അനധികൃത വിതരണം, ഉള്ളടക്ക കൃത്രിമത്വം എന്നീ വെല്ലുവിളികളും വർധിക്കുന്നു. വ്യക്തികൾ, ഗവേഷണ സംഘങ്ങൾ, സ്റ്റാർട്ടപ്പുകൾ, സ്ഥാപിത സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തിലൂടെ ഫിംഗർപ്രിന്റിംഗ്, വാട്ടർമാർക്കിംഗ് സാങ്കേതികവിദ്യകളിലെ നൂതന പരിഹാരങ്ങൾ വികസിപ്പിക്കാനാണ് മത്സരം ശ്രമിക്കുന്നത്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിക്കുന്ന മത്സരത്തിന് 1,296 പേര്‍ രജിസ്റ്റര്‍ ചെയ്തത് ഡിജിറ്റൽ ഉള്ളടക്ക സുരക്ഷയിലെ ശക്തമായ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു.

 

മാധ്യമ-വിനോദ മേഖലയുടെ സമഗ്ര സംയോജനത്തിനായി ഒരുക്കിയിരിക്കുന്ന സവിശേഷ കേന്ദ്രീകൃത വേദിയായ ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയുടെ ഭാഗമാണ് ഈ മത്സരം. ആഗോള മാധ്യമ-വിനോദ വ്യവസായത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ഇന്ത്യൻ മാധ്യമ-വിനോദ മേഖലയുമായും പ്രതിഭകളുമായും ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്ന സുപ്രധാന ആഗോള പരിപാടിയാണിത്. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലും നടക്കുന്ന ഉച്ചകോടി നാല് പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. സംപ്രേഷണവും വിവര-വിനോദവും, എവിജിസി-എക്സ് ആര്‍ (ആനിമേഷൻ, വിഷ്വൽ എഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി), ഡിജിറ്റൽ മാധ്യമങ്ങളും നൂതനാശയങ്ങളും, ചലച്ചിത്രം എന്നിവയാണ് ഈ മേഖലകള്‍. ഉള്ളടക്ക സമഗ്രത ഉറപ്പാക്കുന്നതിനൊപ്പം വിവര വ്യാപനത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംപ്രേഷണവും വിവര-വിനോദവും എന്ന വിഭാഗത്തിന് കീഴിലാണ് വേവ്സ് ആന്റി-പൈറസി മത്സരം. 

 

ഇന്ത്യന്‍ മാധ്യമ-വിനോദ ആവാസവ്യവസ്ഥയിലെ വർധിച്ചുവരുന്ന ആഗോള താൽപ്പര്യം പ്രതിഫലിപ്പിക്കുംവിധം ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളില്‍ ഇതിനകം അഭിലഷണീയ-പ്രൊഫഷണല്‍ സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളായ 73,000-ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.   

 

ലക്ഷ്യങ്ങൾ

ഫിംഗർപ്രിന്റിംഗ്, വാട്ടർമാർക്കിംഗ് സാങ്കേതികവിദ്യ മേഖലകളിൽ തദ്ദേശീയ കമ്പനികൾ വികസിപ്പിച്ചെടുത്ത നൂതന പരിഹാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് മത്സരത്തിന്റെ ലക്ഷ്യം. 

പ്രാദേശിക നൂതനാശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിലൂടെ മത്സരം ഇനിപ്പറയുന്ന കാര്യങ്ങള്‍ ലക്ഷ്യമിടുന്നു:  

  • ആഭ്യന്തര കമ്പനികൾക്ക് അവരുടെ കണ്ടെത്തലുകള്‍ പ്രദർശിപ്പിക്കുന്നതിനും വ്യാവസായിക അംഗീകാരം നേടുന്നതിനും വേദിയൊരുക്കുക. 
  • ഡിജിറ്റൽ മാധ്യമങ്ങളുടെ സുരക്ഷയും നിരീക്ഷണസാധ്യതയും വർധിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുക.
  • നിലവിലെ മാധ്യമ പ്രവര്‍ത്തന തലങ്ങളില്‍ തടസ്സമില്ലാതെ സംയോജിപ്പിക്കാനാവുന്ന പ്രായോഗിക ആപ്ലിക്കേഷനുകൾ പ്രോത്സാഹിപ്പിക്കുക.
  • ഉള്ളടക്ക സംരക്ഷണത്തിലെ നിലവിലെയും ഉയർന്നുവരുന്നതുമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന നവസാങ്കേതികവിദ്യകളുടെ വളർച്ചയെ പിന്തുണയ്ക്കുക.

 

യോഗ്യതാ മാനദണ്ഡം 

സമർപ്പണ വിഭാഗങ്ങൾ

മൂല്യനിർണയ മാനദണ്ഡം

സമയക്രമം

പുരസ്കാരങ്ങളും അംഗീകാരങ്ങളും

ഉപസംഹാരം

 

ഫിംഗർപ്രിന്റിംഗ്, വാട്ടർമാർക്കിംഗ് സാങ്കേതികവിദ്യകളിലെ തദ്ദേശീയ നൂതനാശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിലൂടെ ഡിജിറ്റൽ ഉള്ളടക്ക സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി വേവ്സ് ആന്റി-പൈറസി മത്സരം നിലകൊള്ളുന്നു. ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളുടെ ഭാഗമായി ഉള്ളടക്കമോഷണത്തെയും അനധികൃത വിതരണത്തെയും ചെറുക്കുന്നതിൽ നൂതന പരിഹാരങ്ങളുടെ അടിയന്തിര ആവശ്യകത പ്രകടമാക്കുന്ന ഈ മത്സരം ജനശ്രദ്ധ നേടിക്കഴിഞ്ഞു. വ്യവസായപ്രമുഖര്‍, നയരൂപകർത്താക്കൾ, സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ പിന്തുണയോടെ വിപ്ലവകരമായ ആശയങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയെന്നതിലുപരി ഡിജിറ്റൽ മാധ്യമങ്ങളുടെ സമഗ്രത സംരക്ഷിക്കാനാവുന്ന പ്രായോഗിക ആപ്ലിക്കേഷനുകൾ വികസിപ്പിക്കാന്‍ മത്സരം വഴിയൊരുക്കുന്നു. ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടി ആഗോള - ഇന്ത്യൻ പങ്കാളികളെ ഒരുമിച്ചുകൊണ്ടുവരുമ്പോൾ മാധ്യമ - വിനോദ രംഗത്തെ സുരക്ഷയില്‍ അത്യാധുനിക പുരോഗതിയുടെ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഈ മത്സരം ശക്തിപ്പെടുത്തുന്നു.

 

*****


(Release ID: 2109583) Visitor Counter : 17