വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു നേതൃത്വം നൽകും

"നാരി ശക്തി സേ വികസിത് ഭാരത്" എന്ന വിഷയത്തിലുള്ള ദേശീയതല സമ്മേളനം 2025 മാർച്ച് 8 ന് വനിതാ-ശിശു വികസന മന്ത്രാലയം സംഘടിപ്പിക്കുന്നു.

Posted On: 06 MAR 2025 11:48AM by PIB Thiruvananthpuram

ന്യൂ ഡൽഹി, 06 മാർച്ച് 2025 

ഇന്ത്യാ ഗവണ്മെന്റ് 2025 മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കും. "നാരി ശക്തി സേ വികസിത് ഭാരത്" എന്ന വിഷയത്തിൽ വനിതാ-ശിശു വികസന മന്ത്രാലയം (MoWCD) ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഒരു ദേശീയതല സമ്മേളനം സംഘടിപ്പിക്കും. രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി അന്നപൂർണ ദേവി, സഹമന്ത്രി ശ്രീമതി സാവിത്രി താക്കൂർ, മുതിർന്ന ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഈ അവസരത്തിൽ #SheBuildsBharat എന്ന മെഗാ പ്ര ചാരണ പരിപാടിയും  സംഘടിപ്പിക്കുന്നുണ്ട്.

സായുധ സേന, പാരാമിലിട്ടറി സേന, ഡൽഹി പോലീസ് എന്നിവിടങ്ങളിലെ വനിതാ ഓഫീസർമാർ, മൈ ഭാരത് വളണ്ടിയർമാർ, അങ്കണവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കൂടാതെ, വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള വനിതാ ഓഫീസർമാരെയും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. ലോക ബാങ്ക്, യുണിസെഫ്, യുഎൻ വുമൺ, യുഎൻഡിപി, യുഎൻഎഫ്പിഎ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളുടെ സാന്നിധ്യവും പരിപാടിയിൽ ഉണ്ടാകും. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം, സവിശേഷമായ  ഉന്നതതല പാനൽ ചർച്ചയും നടക്കും.

 

മേൽപ്പറഞ്ഞ പരിപാടികളുടെ ഭാഗമായി, ശാസ്ത്രം -സാങ്കേതികം-എഞ്ചിനീയറിംഗ്- മെഡിക്കൽ (STEM), വ്യവസായം , കായികം , മാധ്യമം , ഭരണനിർവഹണം എന്നീ മേഖലകളിലെ  പ്രശസ്തരായ വനിതാ വ്യക്തിത്വങ്ങളെ  ഒരുമിച്ച് കൊണ്ടുവരുന്നതിനായി മൂന്ന് സാങ്കേതിക സെഷനുകൾ സംഘടിപ്പിക്കും.

1. മാർഗ്ഗദർശികളും ഉന്നത വ്യക്തിത്വങ്ങളും : അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ 50-ാം വാർഷികത്തിൽ ഇന്നലെകളേയും നാളെയും വിലയിരുത്തൽ
 

1.  ഈ സെഷൻ STEM, വ്യവസായം , കായികം , മാധ്യമം , ഭരണനിർവഹണം  എന്നിമേഖലകളിലെ പ്രശസ്തരായ വനിതാ വ്യക്തിത്വങ്ങളെ  ഒരേ വേദിയിൽ  കൊണ്ടുവരികയും തങ്ങളുടെ  അനുഭവങ്ങൾ പങ്കുവെക്കുകയും ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യും.

2. സ്ത്രീശക്തിയെ പ്രയോജനപ്പെടുത്തൽ  - സാമ്പത്തിക ഉൾചേർക്കലിലെ മുന്നേറ്റങ്ങൾ
സാമ്പത്തിക ഉൾപ്പെടുത്തൽ, സംരംഭകത്വം,  സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം എന്നിവയിൽ ഈ സെഷൻ ശ്രദ്ധ കേന്ദ്രീകരിക്കും.

3. നേതൃത്വത്തിലെ  സ്ത്രീകൾ - പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ
രാഷ്ട്രീയ നേതൃത്വത്തിലൂടെ ലിംഗസമത്വം ത്വരിതപ്പെടുത്തുന്നതിനുള്ള നയങ്ങളെയും ചട്ടക്കൂടുകളെയും കുറിച്ചുള്ള പ്രത്യേക ചർച്ച.

പുരോഗമനപരമായ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ സംഭാവനകൾ പ്രദർശിപ്പിക്കുന്ന സവിശേഷ ഡിജിറ്റൽ മീഡിയ ആശയവിനിമയ സോൺ തത്സമയ ചർച്ചകൾ, മൾട്ടിമീഡിയ പ്രദർശനങ്ങൾ, കഥപറച്ചിൽ സംരംഭങ്ങൾ എന്നിവയിലൂടെ  പങ്കെടുക്കുന്നവർക്ക് ആസ്വാദ്യകരമായ അനുഭവങ്ങൾ സമ്മാനിക്കും.

ദൂരദർശൻ, വെബ്‌കാസ്റ്റ് ലിങ്ക്, വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, വേൾഡ്  ബാങ്ക് ലൈവ് എന്നിവയിൽ പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്യും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, പരിവർത്തനത്തിനുതകുന്ന നയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുക എന്ന ദൗത്യത്തിൽ  ഇന്ത്യാ ഗവണ്മെന്റ്  ഉറച്ചുനിൽക്കുന്നു. ഇന്ത്യ വികസന പാതയിൽ മുന്നേറുമ്പോൾ, സ്വയം പര്യാപ്തവും സമൃദ്ധവുമായ ഒരു ഇന്ത്യയുടെ  ആധാരശിലയായി സ്ത്രീശക്തി നിലകൊള്ളും.

********************


(Release ID: 2108793) Visitor Counter : 34