പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി മാർച്ച് 6ന് ഉത്തരാഖണ്ഡ് സന്ദർശിക്കും
മുഖ്വയിൽ ഗംഗാമാതാവിന്റെ ശീതകാല ഇരിപ്പിടത്തിൽ പ്രധാനമന്ത്രി പ്രാർഥന നടത്തും
Posted On:
05 MAR 2025 11:18AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് ആറിന് ഉത്തരാഖണ്ഡ് സന്ദർശിക്കും. രാവിലെ 9.30ന് അദ്ദേഹം മുഖ്വയിൽ ഗംഗാമാതാവിന്റെ ശീതകാല ഇരിപ്പിടത്തിൽ പൂജയും ദർശനവും നടത്തും. രാവിലെ 10.40ന് അദ്ദേഹം ട്രക്ക്-ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്യും. കൂടാതെ, ഹർസിലിൽ പൊതുചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.
ഉത്തരാഖണ്ഡ് ഗവണ്മെന്റ് ഈ വർഷം ശീതകാല വിനോദസഞ്ചാര പരിപാടി ആരംഭിച്ചിട്ടുണ്ട്. ആയിരക്കണക്കിനു ഭക്തർ ഇതിനകം ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലെ ശൈത്യകാല ഇരിപ്പിടങ്ങൾ സന്ദർശിച്ചു. മതപരമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥ, ഹോംസ്റ്റേകൾ, വിനോദസഞ്ചാര വ്യവസായങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
***
NK
(Release ID: 2108299)
Visitor Counter : 38
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada