ആഭ്യന്തരകാര്യ മന്ത്രാലയം
പണത്തിനായുള്ള അത്യാഗ്രഹത്തിൽ നമ്മുടെ യുവാക്കളെ ലഹരിയുടെ ഇരുണ്ട ഗർത്തത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന മയക്കുമരുന്ന് വിതരണക്കാരെ ശിക്ഷിക്കുന്നതിൽ മോദി ഗവണ്മെന്റ് വിട്ടു വീഴ്ച ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ
Posted On:
02 MAR 2025 11:33AM by PIB Thiruvananthpuram
പണത്തിനായുള്ള അത്യാഗ്രഹത്തിൽ നമ്മുടെ യുവാക്കളെ ലഹരിയുടെ ഇരുണ്ട ഗർത്തത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന മയക്കുമരുന്ന് വിതരണക്കാരെ ശിക്ഷിക്കുന്നതിൽ മോദി ഗവണ്മെന്റ് വിട്ടു വീഴ്ച ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി വിപുലവും സൂക്ഷ്മവുമായ അന്വേഷണങ്ങളിലൂടെ മയക്കുമരുന്ന് വിപത്തിനെതിരെ പോരാടുന്നത് തുടരുമെന്ന് ശ്രീ അമിത് ഷാ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു .
താഴെതട്ടിൽ നിന്ന് മുകളിലേക്കും തിരിച്ചുമുള്ള തന്ത്രപരമായ പഴുതടച്ച അന്വേഷണത്തിന്റെ ഫലമായി, ഇന്ത്യയിലുടനീളമുള്ള 12 വ്യത്യസ്ത കേസുകളിൽ 29 മയക്കുമരുന്ന് കടത്തുകാരെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്രആഭ്യന്തര മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശത്തിലും അന്വേഷണത്തിൽ സ്വീകരിച്ച 'താഴെ തട്ടിൽ നിന്ന് മുകളിലേക്കും' 'മുകൾതട്ടിൽ നിന്ന് താഴേക്കും' ഉള്ള സമീപനത്തിന്റെ തെളിവാണ് ഈ വിജയം.
മയക്കുമരുന്നിനെതിരായ മോദി ഗവൺമെന്റിന്റെ സഹിഷ്ണുതയില്ലാത്ത നയത്തിന്റെ ഭാഗമായി, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഈ സുപ്രധാന വിജയം കൈവരിച്ചു.
ഈ 12 കേസിന്റെ വിശദാംശങ്ങൾ:
അഹമ്മദാബാദ് മേഖല
1. 27.07.2019 ന്, എൻസിബി അഹമ്മദാബാദ് മേഖല യൂണിറ്റ്, ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി റെയിൽവേ സ്റ്റേഷനിൽ മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ജിഷാൻ എന്നിവരുടെ കൈവശം നിന്ന് 23.859 കിലോഗ്രാം ചരസ് പിടിച്ചെടുത്തു. എൻസിബി അഹമ്മദാബാദ് ക്രൈം നമ്പർ 05/2019 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുംഈ രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണത്തിനിടെ, സഹിദുൽ റഹ്മാൻ എന്ന വ്യക്തിയെ കൂടി അറസ്റ്റ് ചെയ്തു. അന്വേഷണം പൂർത്തിയാക്കിയ ശേഷം, മേൽപ്പറഞ്ഞ മൂന്ന് പേർക്കെതിരെ എൻഡിപിഎസ് നിയമ പ്രകാരം അഹമ്മദാബാദിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലെ ജഡ്ജിയുടെ മുമ്പാകെ പരാതി ഫയൽ ചെയ്തു. കേസിന്റെ വിചാരണ പൂർത്തിയാക്കിയ ശേഷം, 29.01.2025 ന് കോടതി വിധി പ്രഖ്യാപിക്കുകയും മൂന്ന് പ്രതികൾക്കും 14 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിക്കുകയും ചെയ്തു.
ഭോപ്പാൽ മേഖല (മന്ദ്‌സൗർ)
2. 2022 ജൂലൈയിൽ, മധ്യപ്രദേശിലെ ഷാഹ്‌ദോളിലെ ധ്രുവർ ടോൾ പ്ലാസയിൽ, ദേശീയപാത 43-ൽ, ഒരു ഹാരിയർ,ഒരു വെർണ വാഹനങ്ങൾ മന്ദ്‌സൗർ എൻസിബി സംഘം പിടികൂടി. ഇവയിൽ നിന്ന് 123.080 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കേസിൽ ശിവം സിംഗ് (പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമ), സന്ത് കുമാർ യാദവ്, ബാൽമുകുന്ദ് മിശ്ര, ഉത്തം സിംഗ് (എല്ലാവരും കാരിയർമാർ ) എന്നിവരെ അറസ്റ്റ് ചെയ്തു. ഒഡീഷയിലെ കോരാപുത്തിൽ നിന്നാണ് ഈ ചരക്ക് കൊണ്ടുവന്നത്.ഇത് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോകുകയായിരുന്നു. കള്ളക്കടത്ത് സ്വീകരിക്കാനായി നിന്ന സുരേഷ് കുമാർ ബിന്ദിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 24.02.2025.-ന്, ഷാഹ്‌ദോളിലെ പ്രത്യേക എൻഡിപിഎസ് കോടതി നാല് പ്രതികളായ ശിവം സിംഗ്, സന്ത് കുമാർ യാദവ്, ബാൽമുകുന്ദ് മിശ്ര, ഉത്തം സിംഗ് എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി,12 വർഷം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
ചണ്ഡീഗഢ് മേഖല
3. ലുധിയാനയിലെ ഡിഎച്ച്എൽ എക്സ്പ്രസിൽ വെച്ച് 438 ഗ്രാം കറുപ്പ്(ഒപ്പിയം )നിറച്ച രണ്ട് ഹോക്കി സ്റ്റിക്കുകൾ അടങ്ങിയ ഒരു പാഴ്സൽ എൻസിബി ചണ്ഡീഗഢ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പ്രതിയായ നസിബ് സിംഗ് ആണ് പാഴ്സൽ രജിസ്റ്റർ ചെയ്തത്. ബുക്കിംഗ് സമയത്ത് ഗോബിന്ദ് സിംഗ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എൻസിബി, ക്രൈം നമ്പർ 06/2024 എന്ന കേസിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിന് ശേഷം പരാതി ഫയൽ ചെയ്യുകയും ചെയ്തു. ലുധിയാനയിലെ പ്രത്യേക കോടതി 31.01.25 ന് വിധി പ്രഖ്യാപിക്കുകയും നസിബ് സിംഗ്, ഗോബിന്ദ് സിംഗ് (ഹെഡ് മുൻഷി പഞ്ചാബ് പോലീസ്) എന്നിവരെ 1985 ലെ എൻഡിപിഎസ് നിയമത്തിലെ 18(സി), 23, 28, 29 എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരായി പ്രഖ്യാപിക്കുകയും കാനഡയിലേക്ക് കറുപ്പ് കടത്താൻ ശ്രമിച്ചതിന് അവരെ ശിക്ഷിക്കുകയും ചെയ്തു. എൻഡിപിഎസ് നിയമത്തിന് കീഴിൽ രണ്ട് പ്രതികൾക്കും 3 വർഷം കഠിന തടവും 10,000 രൂപ പിഴയും (പിഴയിൽ വീഴ്ച വരുത്തിയാൽ ഒരു മാസം കൂടി തടവ്) ശിക്ഷ വിധിച്ചു.
4. 30.12.2021-ന്, എൻസിബി ചണ്ഡീഗഡ് മേഖല യൂണിറ്റ്, 390 ഗ്രാം ചരസുമായി മുംബൈയിലേക്ക് പശ്ചിം എക്സ്പ്രസിൽ കയറുന്നതിന് മുമ്പ്, ഭീം ലാമ എന്ന വ്യക്തിയെ ചണ്ഡീഗഡ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു. പ്രതിയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു, അന്വേഷണം പൂർത്തിയായപ്പോൾ, കേസ് പ്രത്യേക കോടതിയിൽ ഹാജരാക്കി. പ്രതി സ്വമേധയാ കുറ്റം സമ്മതിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു . 08.01.2025-ന്, ചണ്ഡീഗഡിലെ പ്രത്യേക കോടതി 390 ഗ്രാം ചരസ് കൈവശം വച്ചതിന് 1985-ലെ എൻഡിപിഎസ് നിയമത്തിലെ വകുപ്പ് 20 പ്രകാരം ഭീം ലാമയെ കുറ്റക്കാരനാണെന്ന് വിധിച്ചു. കുറ്റവാളിയുടെ പശ്ചാത്താപവും അനധികൃതമായി കടത്തിയ വസ്തുക്കളുടെ വാണിജ്യപരം അല്ലാത്ത അളവും പരിഗണിച്ച കോടതി, എൻഡിപിഎസ് നിയമത്തിന് കീഴിൽ 6 മാസത്തെ കഠിന തടവും 5,000 രൂപ (പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു മാസം കൂടി തടവ്) പിഴയും വിധിച്ചു.
കൊച്ചി മേഖല
5. 19.06.2021 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഷാരോൺ ചിഗ്വാസ എന്ന സിംബാബ്‌വെ സ്വദേശിയായ വനിതയെ എൻസിബി കൊച്ചി യൂണിറ്റ് തടഞ്ഞു. ഖത്തർ എയർവേയ്‌സിൽ ജോഹന്നാസ്ബർഗിൽ നിന്ന് ദോഹ വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഷാരോൺ ചിഗ്വാസ. അവരുടെ ചെക്ക്-ഇൻ ലഗേജിൽ കൂടുതൽ പരിശോധന നടത്തിയപ്പോൾ 2.910 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തു. അതനുസരിച്ച്, ആ സ്ത്രീയെ അറസ്റ്റ് ചെയ്യുകയും എൻസിബി കൊച്ചിൻ മേഖല യൂണിറ്റ് OR നമ്പർ 04/2021 കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണം പൂർത്തിയായ ശേഷം, എറണാകുളം ജില്ലാ & സെഷൻസ് കോടതിയിൽ എസ്‌സി നമ്പർ 554/2022 ആയി ഒരു പരാതി ഫയൽ ചെയ്തു. എറണാകുളം VII അഡീഷണൽ ജില്ലാ & സെഷൻസ് കോടതിയിൽ വിചാരണ നടന്നു. വിചാരണ പൂർത്തിയായപ്പോൾ, പിടിച്ചെടുത്ത കള്ളക്കടത്ത് കൈവശം സൂക്ഷിച്ചതിനും നിയമവിരുദ്ധമായി ഇറക്കുമതി ചെയ്തതിനും 1985 ലെ എൻഡിപിഎസ് നിയമത്തിലെ വകുപ്പ് 8(സി) പ്രകാരമുള്ള 21(സി) യും 23(സി) യും പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഷാരോൺ ചിഗ്വാസ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 29.01.2025-ൽ പുറപ്പെടുവിച്ച വിശദമായ വിധിന്യായത്തിൽ, കോടതി പ്രതിക്ക് 11 വർഷം കഠിനതടവും 3,00,000/- രൂപ പിഴയും വിധിച്ചു.
ഡെറാഡൂൺ മേഖല
6. 05.01.2018-ന്, എൻസിബി ഡെറാഡൂൺ 450 ഗ്രാം ചരസ് പിടിച്ചെടുത്തു, നമൻ ബൻസൽ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണത്തിൽ 19.02.2018-ന് ഡെറാഡൂൺ നിവാസിയായ അശുതോഷ് ഉനിയൽ എന്ന ആളെ കൂടി അറസ്റ്റ് ചെയ്തു. വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷം, ഡെറാഡൂണിലെ (യുകെഡി) എൻഡിപിഎസ് കോടതി പ്രതി നമൻ ബൻസലിന് ഒരു വർഷത്തെ കഠിനതടവും 20,000/- രൂപ പിഴയും ശിക്ഷ വിധിച്ചു
ഡൽഹി മേഖല
7. 19.03.2021-ന് എൻസിബി ഡൽഹി മേഖലാ യൂണിറ്റ്, സഹി റാം, സത്യവാൻ @ പണ്ഡിറ്റ് എന്നീ രണ്ട് പ്രതികളിൽ നിന്ന് 1.950 കിലോഗ്രാം ചരസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തു കടത്തിയതിന് അവരെ അറസ്റ്റ് ചെയ്തു. സമഗ്രമായ അന്വേഷണത്തിന് ശേഷം, എൻഡിപിഎസ് കേസ് നമ്പർ 11/2021 പ്രകാരം ജിന്ദ് (ഹരിയാന) എൻഡിപിഎസ് കോടതിയിൽ പരാതി ഫയൽ ചെയ്തു. 10.1. 2025 -ന് കോടതി രണ്ട് പ്രതികൾക്കും 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
ഹൈദരാബാദ് മേഖല
8. 24.02.2021 ന് എൻസിബി ഹൈദരാബാദ് മേഖലയിലെ ഉദ്യോഗസ്ഥർ രംഗ റെഡ്ഡി ജില്ലയിലെ ഹയത്‌നഗർ മണ്ഡലത്തിലെ നെഹ്‌റു ഔട്ടർ റിംഗ് റോഡിലുള്ള പെഡ്ഡ ആംബർപേട്ട് ടോൾ പ്ലാസയിൽ നിന്ന് 681.8 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മഹീന്ദ്ര ബൊലേറോ പിക്ക്-അപ്പ്, ഹോണ്ട സിറ്റി, സ്വിഫ്റ്റ് ഡിസയർ എന്നീ മൂന്ന് വാഹനങ്ങളിലായി വിശാഖപട്ടണം (ആന്ധ്രാപ്രദേശ്) സിലേരുവിൽ നിന്ന് ഹൈദരാബാദ് വഴി പൂനെയിലേക്കും ഒസ്മാനാബാദിലേക്കും ആയിരുന്നു ഇവ കടത്താൻ ശ്രമിച്ചത് . സുരേഷ് ശ്യാംറാവു പവാർ, വിശാൽ രമേഷ് പവാർ, ബാലാജി രാംദാസ് വാർ, മനോജ് വിലാസ് ധോത്രേ, ധ്യാനേശ്വർ ലാലാസാഹേബ് ദേശ്മുഖ്, രാംരാജെ ചതുർഭുജ് ഗുഞ്ജലെ, അക്ഷയ് അനന്ത് ഗാന്ധി, സച്ചിൻ ദഗഡു സനപ് എന്നീ എട്ട് പ്രതികളെയാണ് മയക്കുമരുന്ന് കടത്തിന് അറസ്റ്റ് ചെയ്തത്. രംഗ റെഡ്ഡിയിലെ അഡീഷണൽ ജില്ലാ & സെഷൻസ് കോടതി, എട്ട് പ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തി 1985 ലെ NDPS നിയമം പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
ഇൻഡോർ മേഖല
9. 2021 സെപ്റ്റംബറിൽ, മധ്യപ്രദേശിലെ സിയോണിയിലെ അലോണിയ ടോൾ പ്ലാസയിൽ ദേശീയപാത07 ൽ ഒരു ട്രക്ക് തടഞ്ഞുനിർത്തി ഇൻഡോർ എൻസിബി ഉദ്യോഗസ്ഥർ 152.665 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കേസിൽ മഹേന്ദ്ര സിംഗ് യാദവ്, സൊഹൈൽ ദൗദ് ഖാൻ പത്താൻ എന്നിവരെ അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്ത് (ആന്ധ്രാപ്രദേശ്) നിന്ന് കൊണ്ടുവന്ന ഈ ചരക്ക് ഉത്തർപ്രദേശിലെ ഝാൻസിയിലേക്കാണ് കടത്താൻ ഉദ്ദേശിച്ചത്. കഞ്ചാവ് സ്വീകരിക്കുന്ന സുരേഷ് ഗുപ്തയെയും കൂട്ടുപങ്കാളിയും പിടിച്ചെടുത്ത ട്രക്കിന്റെ ഉടമയുമായ റാം ബാബു യാദവിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 22.02.2025 ന്, സിയോണിയിലെ പ്രത്യേക NDPS കോടതി നാല് പ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തി 15 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
കൊൽക്കത്ത മേഖല
10. 11.07.2020 ന്, എൻ സി ബി Cr. നമ്പർ 15/2020 പ്രകാരം, പഗ്ലചണ്ടിക്ക് സമീപം പ്ലാസിക്കും കൃഷ്ണനഗറിനും ഇടയിലുള്ള ദേശീയപാത 12 ൽ, ടാറ്റാ 709 ലൈറ്റ് ഗുഡ്സ് വെഹിക്കിൾ (LGV) ൽ നിന്ന്, കൊൽക്കത്ത മേഖലയിലെ എൻ സി ബി ഉദ്യോഗസ്ഥർ 1301 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സഹജൻ തരഫ്ദാർ, ഉത്തം ദേബ്നാഥ് എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് കടത്തിന് കുറ്റം ചുമത്തുകയും ചെയ്തു. വിചാരണ 04 വർഷത്തിലേറെ നീണ്ടുനിന്നു. 21.02.2025 ന്, കൃഷ്ണനഗറിലെ നാദിയയിലെ എൻ ഡി പി എസ് പ്രത്യേക കോടതി 1985 ലെ എൻ ഡി പി എസ് നിയമ പ്രകാരം പ്രതിയായ സഹജൻ തരഫ്ദാറിന് 15 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു.
ലഖ്‌നൗ മേഖല
11. 14.02.2022-ന്, ഉത്തർപ്രദേശിലെ ശ്രാവസ്തി ജില്ലയിലെ പി.എസ്. സിർസിയയിലെ ചിരിപൂരിൽ താമസിക്കുന്ന ദേവദത്തിന്റെ മകൻ ദശരഥിന്റെ കൈവശം നിന്ന് ലഖ്‌നൗ എൻ.സി.ബി ഉദ്യോഗസ്ഥർ 3.1 കിലോഗ്രാം ചരസ്/ഹാഷിഷ് പിടിച്ചെടുത്തു. ഇയാളെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിന് ശേഷം 1985 ലെ എൻ.ഡി.പി.എസ് നിയമത്തിലെ 8, 20, 29 എന്നീ വകുപ്പുകൾ പ്രകാരം പരാതി നൽകുകയും ചെയ്തു. നിയമവിരുദ്ധ മയക്കുമരുന്ന് കടത്തിന് പ്രതിയായ ദശരഥിനെ 'കുറ്റക്കാരനാണെന്ന്'ശ്രാവസ്തി അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി. ഇതിനെ തുടർന്ന് 02.01.2025-ന് 15 വർഷം കഠിന തടവും 150,000 രൂപ പിഴയും വിധിച്ചു.
12. 04.01.2024-ന്, പ്രതിയായ ധീരജ് കൃഷ്ണന്റെ കൈവശം നിന്ന് ലഖ്‌നൗ എൻ.സി.ബി ഉദ്യോഗസ്ഥർ 08 കിലോഗ്രാം കറുപ്പ് പിടിച്ചെടുത്തു. ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ ഗിദോർ ഗ്രാമത്തിൽ താമസിക്കുന്ന പരേതനായ ബൈജ്‌നാഥ് ഡാങ്കിയുടെ മകൻ ധീരജ് ഡാങ്കിയിൽ നിന്നാണ് പിടിച്ചെടുത്തത്.ഇയാളെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിന് ശേഷം 1985 ലെ എൻഡിപിഎസ് നിയമത്തിലെ 8, 18, 29 എന്നീ വകുപ്പുകൾ പ്രകാരം പരാതി ഫയൽ ചെയ്യുകയും ചെയ്തു. ബറേലിയിലെ അഡീഷണൽ ജില്ലാ കോടതി, നിയമവിരുദ്ധ മയക്കുമരുന്ന് കടത്തിന് പ്രതിയായ ധീരജ് കൃ. ഡാങ്കിയെ 'കുറ്റക്കാരനാണെന്ന്' കണ്ടെത്തി. ഇയാൾക്ക് 21.02.2025 ന് 11 വർഷം കഠിന തടവും 1,00,000 രൂപ പിഴയും വിധിച്ചു.
SKY
***********
(Release ID: 2107540)
Visitor Counter : 38