ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2025 ഫെബ്രുവരി 28-ന് ഉപരാഷ്ട്രപതി പശ്ചിമ ബംഗാൾ സന്ദർശിക്കും

കൊൽക്കത്തയിൽ ആചാര്യ ശ്രീല ഭക്തി സിദ്ധാന്ത സരസ്വതി ഗോസ്വാമി പ്രഭുപാദിന്റെ 150-ാം ജന്മവാർഷികാഘോഷ ചടങ്ങിൽ ഉപരാഷ്ട്രപതി അധ്യക്ഷത വഹിക്കും

Posted On: 26 FEB 2025 6:52PM by PIB Thiruvananthpuram

ഒരു ദിവസത്തെ സന്ദർശനത്തിനായി 2025 ഫെബ്രുവരി 28-ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പശ്ചിമ ബംഗാളിൽ എത്തും 

സന്ദർശന വേളയിൽ, ബിർഭും ജില്ലയിലെ ആദരണീയ ശക്തിപീഠങ്ങളിലൊന്നായ താരാപീഠത്തിൽ ഉപരാഷ്ട്രപതി ദർശനം നടത്തും.

കൊൽക്കത്തയിൽ നടക്കുന്ന,ഗൗഡിയ മിഷന്റെ സ്ഥാപകനായ ആചാര്യ ശ്രീല ഭക്തി സിദ്ധാന്ത സരസ്വതി ഗോസ്വാമി പ്രഭുപാദിന്റെ 150-ാം ജന്മവാർഷിക ആഘോഷത്തിന്റെ സമാപന ചടങ്ങിൽ, മുഖ്യാതിഥിയായി ശ്രീ ധൻഖർ പങ്കെടുക്കും.

************************


(Release ID: 2106510) Visitor Counter : 14