രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഛത്തർപൂരിലെ ഗാധയിൽ നടന്ന സമൂഹ വിവാഹ ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.

Posted On: 26 FEB 2025 2:40PM by PIB Thiruvananthpuram
ഇന്ന് (ഫെബ്രുവരി 26, 2025) മധ്യപ്രദേശിലെ ഛത്തർപൂരിലുള്ള ഗാധയിൽ ശ്രീ ബാഗേശ്വർ ജൻ സേവാ സമിതി സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.

ഇന്ന്, നമ്മുടെ രാജ്യം സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് നീങ്ങുമ്പോൾ, നമ്മുടെ പെൺമക്കളെയും സഹോദരിമാരെയും ശക്തരും പ്രാപ്തരുമാക്കുന്നതിന് എല്ലാവരും സംഭാവന നൽകണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവയിൽ ശ്രദ്ധ ചെലുത്താൻ അവർ സമൂഹത്തോട് അഭ്യർത്ഥിച്ചു. നമ്മുടെ ചെറിയ ശ്രമങ്ങൾ അവരെ ശാക്തീകരിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. സ്ത്രീകൾ അവരുടെ വിദ്യാഭ്യാസത്തിനും സ്വാശ്രയത്വത്തിനും വേണ്ടി തുടർച്ചയായി പരിശ്രമിക്കണമെന്നും രാഷ്‌ട്രപതി ഉപദേശിച്ചു.

 നൂറ്റാണ്ടുകളായി സന്യാസിമാർ ജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശകർ ആയിട്ടുള്ള പാരമ്പര്യമാണ് നമ്മുടേതെന്ന് രാഷ്ട്രപതി പറഞ്ഞു. സമകാലിക സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക തിന്മകൾക്കെതിരെ അവർ ശബ്ദമുയർത്തിയിട്ടുണ്ട്. ജാതി, ലിംഗഭേദം മുതലായവയെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരെയും അവർ ശബ്ദമുയർത്തിയിട്ടുണ്ട്. ഗുരു നാനാക്ക്, സന്ത് രവിദാസ്, സന്ത് കബീർ ദാസ്, മീരാ ബായി, അല്ലെങ്കിൽ സന്ത് തുക്കാറാം എന്നിവരെല്ലാം തങ്ങളുടെ പ്രബോധനങ്ങളിലൂടെ ജനങ്ങളെ ശരിയായ പാത പിന്തുടരാൻ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന്  നൽകിയ സംഭാവനകൾ ഈ മഹാന്മാർക്ക് ആദരണീയമായ ഒരു സ്ഥാനം നൽകി. സ്വാശ്രയവും, ഐക്യമുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സമകാലിക ആത്മീയ നേതാക്കൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്കുചെയ്യുക -
 
***

(Release ID: 2106455) Visitor Counter : 54