വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഭാരത് ടെക് ട്രയംഫ് പരിപാടി

Posted On: 21 FEB 2025 6:16PM by PIB Thiruvananthpuram

ഇന്ത്യയുടെ ഗെയിമിങ് സാധ്യതകൾ അനാവരണം ചെയ്യൽ

ആമുഖം

ഇന്ത്യയുടെ ഗെയിമിങ് വ്യവസായം, പ്രത്യേകിച്ച് ഡിജിറ്റൽ-ഓൺലൈൻ ഗെയിമിങ് മേഖല, ശ്രദ്ധേയമായ വളർച്ച കൈവരിച്ച് രാജ്യത്തെ മാധ്യമ-വിനോദ മേഖലയിൽ ഏറ്റവും വേഗത്തിൽ വളരുന്ന വ്യവസായമേഖലയായി മാറിയിരിക്കുന്നു. ഈ വളർച്ചയ്ക്കു പിന്തുണയേകുന്നതിനായി, ‘ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സീസൺ 1’-ന്റെ ഭാഗമായി ‘ഭാരത് ടെക് ട്രയംഫ് പരിപാടി’ (TTP) ആരംഭിച്ചു. ഇന്ററാക്റ്റീവ് എന്റർടൈൻമെന്റ് ആൻഡ് ഇന്നൊവേഷൻ കൗൺസിൽ (IEIC) കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയവുമായി (MIB) സഹകരിച്ചു സംഘടിപ്പിക്കുന്ന ഈ പരിപാടി ഇന്ത്യയുടെ ഗെയിമിങ് വൈദഗ്ധ്യം തിരിച്ചറിയാനും അന്താരാഷ്ട്ര വേദിയിൽ പ്രദർശിപ്പിക്കാനും ലക്ഷ്യമിടുന്നു.

2025-ൽ നടക്കുന്ന ലോക ശ്രവ്യ ദൃശ്യ വിനോദ ഉച്ചകോടി(WAVES)യുടെ ഗെയിം ഡെവലപ്പർ കോൺഫറൻസിലെ (GDC) ഇന്ത്യ പവലിയനിൽ ഈ സംരംഭം സമാപിക്കും. ​ഇത് ഇന്ത്യൻ നൂതനാശയപ്രതിഭകൾക്കു മികവു തെളിയിക്കാൻ ആഗോള വേദി ഒരുക്കും.

ലോക ശ്രവ്യ ദൃശ്യ വിനോദ ഉച്ചകോടി(WAVES)യുടെ ആദ്യപതിപ്പ്  മാധ്യമ-വിനോദ (M&E) മേഖലയുടെ സംയോജനത്തിനായി ‘ഹബ് ആൻഡ് സ്പോക്ക്’ മാതൃകയിൽ സജ്ജീകരിച്ചിരിക്കുന്ന വേദിയാണ്. ആഗോള M&E വ്യവസായത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് ആകർഷിക്കാനും ഇന്ത്യൻ M&E മേഖലയുമായും പ്രതിഭകളുമായും ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്ന പ്രധാന ആഗോള പരിപാടിയാണിത്.

​2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലുമായാണ് ഉച്ചകോടി നടക്കുന്നത്. പ്രക്ഷേപണവും വിനോദാത്മകവിജ്ഞാനവും, AVGC-XR, ഡിജിറ്റൽ മാധ്യമങ്ങളും നവീനാശയങ്ങളും, ചലച്ചിത്രങ്ങൾ എന്നീ നാലു പ്രധാന സ്തംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന WAVES, ഇന്ത്യയുടെ വിനോദവ്യവസായത്തിന്റെ ഭാവി പ്രദർശിപ്പിക്കുന്നതിനു മേഖലയിലെ പ്രമുഖരെയും സ്രഷ്ടാക്കളെയും സാങ്കേതികവിദഗ്ധരെയും ഒരുമിച്ചുകൊണ്ടുവരും.

AVGC-XR (അനിമേഷൻ, വിഷ്വൽ എഫക്റ്റ്, ഗെയിമിങ്, കോമിക്സ്, പ്രതീതിയാഥാർഥ്യം, മിഥ്യായാഥാർഥ്യം, മെറ്റാവേഴ്സ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ) സ്തംഭം വിശേഷിച്ചും ഗെയിമിങ്, അനിമേഷൻ, വിഷ്വൽ ഇഫക്റ്റ്, പ്രതീതിയാഥാർഥ്യം, മിഥ്യായാഥാർഥ്യം, മെറ്റാവേഴ്സ് പോലുള്ള ആഴത്തിലുള്ള സാങ്കേതികവിദ്യകളുടെ സംഗമത്തിന് ഊന്നൽ നൽകുന്ന ഭാരത് ടെക് ട്രയംഫ് പരിപാടിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ്.

യോഗ്യതാ മാനദണ്ഡം


 

ഡെവലപ്പർമാർ, സ്റ്റുഡിയോകൾ, സ്റ്റാർട്ടപ്പുകൾ, ടെക് കമ്പനികൾ എന്നിവരുൾപ്പെടെ സംവേദനാത്മക വിനോദ വ്യവസായത്തിൽനിന്നുള്ള വൈവിധ്യമാർന്ന പങ്കാളികളെ ഭാരത് ടെക് ട്രയംഫ് പരിപാടി സ്വാഗതം ചെയ്യുന്നു. ഗെയിമിങ് വികസനം, ഇ-സ്പോർട്സ്, ഗെയിമിങ് ആവാസവ്യവസ്ഥയ്ക്കു നിർണായകമായ വ്യാവസായിക പ്രതിവിധികൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കെടുക്കാം. പ്രവർത്തനക്ഷമമായ ആദ്യമാതൃകയുള്ള, വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള സ്ഥാപനങ്ങളെ പരിപാടി ക്ഷണിക്കുന്നു.

രജിസ്ട്രേഷൻ പ്രക്രിയ

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ‘മെയ്ഡ് ഇൻ ഇന്ത്യ’ ടെക് വ്യവസായം സൃഷ്ടിക്കാനുള്ള രാജ്യത്തിന്റെ കഴിവു പ്രദർശിപ്പിക്കുന്ന ഇന്ത്യയുടെ ഗെയിമിങ് ആവാസവ്യവസ്ഥ വളർത്താൻ ടെക് ട്രയംഫ് സീസൺ 3 ഒരുങ്ങുകയാണ്. അന്താരാഷ്ട്ര പങ്കാളികളിൽ നിന്നുള്ള 12 പേർ ഉൾപ്പെടെ 1078 രജിസ്ട്രേഷനുകൾ ഇതിനകം വന്നതു പരിപാടിയുടെ കരുത്തു വെളിപ്പെടുത്തുന്നു.

ടെക് ട്രയംഫ് സീസൺ 3-നുള്ള അപേക്ഷാ സമർപ്പിക്കാനുള്ള സമയം 2025 ഫെബ്രുവരി 20-ന് അവസാനിച്ചുവെന്നതു ദയവായി ശ്രദ്ധിക്കുക.

ചലഞ്ച് പ്രക്രിയയുടെ ഘട്ടങ്ങൾ :

ഘട്ടം 1: ഗെയിം സമർപ്പണം: ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ മത്സര ഫോം വഴി നിങ്ങളുടെ ഗെയിം സമർപ്പിച്ച് നിങ്ങളുടെ യാത്ര ആരംഭിക്കുക.

ഘട്ടം 2: വിദഗ്ധരുടെ വിലയിരുത്തൽ: അപേക്ഷകൾ വിദഗ്ധരുടെ പാനൽ ശ്രദ്ധാപൂർവം അവലോകനം ചെയ്തു പിച്ചിങ് റൗണ്ടിലേക്കുള്ള മികച്ചവ തെരഞ്ഞെടുക്കും. തുടർന്ന്, ബഹുമാനപ്പെട്ട ജൂറി അന്തിമ ഫലങ്ങൾ പ്രഖ്യാപിക്കും.


ഘട്ടം 3: പരിപാടികൾക്കായി തയ്യാറെടുക്കൽ: വിജയികളെ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, പരിപാടികളിലെ അവരുടെ പ്രധാന പ്രദർശനത്തിനായി തയ്യാറെടുക്കുന്നതിൽ അവരെ നയിക്കാനും സഹായിക്കാനും സംഘാടകർ കൃത്യമായി എത്തിച്ചേരും.

 

മൂല്യനിർണയ മാനദണ്ഡം

ഭാരത് ടെക് ട്രയംഫ് പരിപാടിയുടെ മൂല്യനിർണയ മാനദണ്ഡം നിങ്ങളുടെ ഉൽപ്പന്നം, അവതരണം, ടീം എന്നിവയുടെ പ്രധാന വശങ്ങൾ വിലയിരുത്തി അതിന്റെ വിജയസാധ്യത നിർണയിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ ഘടകവും എങ്ങനെ വിലയിരുത്തപ്പെടുമെന്നതിന്റെ വിശദീകരണം ഇതാ:

സമ്മാനം

ഭാരത് ടെക് ട്രയംഫ് പരിപാടിയിലെ വിജയികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ, ബൗദ്ധികസ്വത്ത്, സാങ്കേതികവിദ്യ എന്നിവ ആഗോള വേദിയിൽ പ്രദർശിപ്പിക്കാനുള്ള ഉജ്വലമായ അവസരം ലഭിക്കും. മാർച്ച് 17 മുതൽ 21 വരെ സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന പ്രശസ്തമായ ‘ഗെയിം ഡെവലപ്പേഴ്‌സ് കോൺഫറൻസ് (GDC) 2025’-ലും പിന്നീട് ഇന്ത്യയിൽ നടക്കുന്ന WAVES-ലും നൂതനാശയങ്ങൾ അവതരിപ്പിക്കുന്നതിന് അവർക്കു സമ്പൂർണ സ്പോൺസർഷിപ്പ് ലഭിക്കും. അന്താരാഷ്ട്രവേദികളിൽ  കഴിവു പ്രദർശിപ്പിക്കാനുള്ള അവസരം നേടുന്നതിനും വ്യവസായ പ്രമുഖരുമായി ബന്ധപ്പെടുന്നതിനുമുള്ള സവിശേഷവേദിയാണിത്.

അവലംബം:

Click here to see PDF.

*****

NK


(Release ID: 2105674)