വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വേവ്സ് പ്രചാരണ പരസ്യചിത്ര മത്സരം

നിങ്ങളുടെ കാഴ്ചപ്പാടിനെ ഉച്ചകോടിയുടെ മുദ്രചിത്രമാക്കി മാറ്റാം

Posted On: 21 FEB 2025 6:24PM by PIB Thiruvananthpuram

ആമുഖം

ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളുടെ ഭാഗമായ വേവ്സ് പ്രചാരണ പരസ്യചിത്ര മത്സരം വരാനിരിക്കുന്ന ലോക ദൃശ്യ - ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (വേവ്സ്) ആത്മാവിനെ ഉൾക്കൊള്ളുന്ന ആകർഷക വീഡിയോകൾ നിർമിക്കാൻ സര്‍ഗാത്മക - കാല്പനിക ഉള്ളടക്ക നിര്‍മാതാക്കളെയും കഥാകൃത്തുക്കളെയും ആഹ്വാനം ചെയ്യുന്നു.  "വരൂ, ഞങ്ങള്‍ക്കൊപ്പം നീങ്ങാം" എന്ന പ്രമേയത്തില്‍ നടത്തുന്ന മത്സരം സംവിധായകരെയും സര്‍ഗാത്മക പരസ്യനിര്‍മാതാക്കളെയും പ്രക്ഷേപണ രംഗത്തെ വിദഗ്ധരെയുമടക്കം ജീവിതത്തിന്റെ നാനാതുറകളിൽനിന്നുമുള്ളവരെ പുതിയ കാഴ്ചപ്പാടുകൾ കൊണ്ടുവരാനും കഴിവുകൾ പ്രദർശിപ്പിക്കാനും ക്ഷണിക്കുന്നു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ (ഐബിഡിഎഫ്)  സംഘടിപ്പിക്കുന്ന ഈ സംരംഭം 2025 മെയ് 1 മുതൽ 4 വരെ മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലും നടക്കുന്ന വേവ്സിന് വേദിയൊരുക്കാന്‍ ലക്ഷ്യമിടുന്നു.

 


ആദ്യ പതിപ്പിൽ തന്നെ മുഴുവൻ മാധ്യമ - വിനോദ മേഖലയുടെയും സംയോജനത്തിനായി സജ്ജീകരിച്ചിരിക്കുന്ന സവിശേഷ കേന്ദ്രീകൃത-സമ്പര്‍ക്ക വേദിയാണ് വേവ്സ്.  ആഗോള മാധ്യമ-വിനോദ വ്യവസായത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ഇന്ത്യൻ മാധ്യമ-വിനോദ മേഖലയെ അതിന്റെ പ്രതിഭയ്ക്കൊപ്പം ചേര്‍ക്കാനും ലക്ഷ്യമിടുന്ന സുപ്രധാന ആഗോള വേദിയാണ് ഈ പരിപാടി. സംപ്രേഷണവും വിവര-വിനോദവും,  എവിജിസി-എക്സ്ആര്‍ (ആനിമേഷൻ, വിഷ്വൽ എഫക്‌ട്‌സ്, ഗെയിമിംഗ്, ഹാസ്യം, എക്സ്റ്റെൻഡഡ് റിയാലിറ്റി), ഡിജിറ്റൽ മാധ്യമങ്ങളും നൂതനാശയങ്ങളും, ചലച്ചിത്രം എന്നിങ്ങനെ നാല് പ്രധാന സ്തംഭങ്ങളിൽ ആവിഷ്ക്കരിച്ച വേവ്സ് മത്സരങ്ങളില്‍ സംപ്രേഷണവും വിവര-വിനോദവും വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ  പ്രചാരണ പരസ്യചിത്ര മത്സരം  ആഗോള പ്രേക്ഷകരുമായി ബന്ധപ്പെടുന്നതിനൊപ്പം പരമ്പരാഗതവും വളര്‍ന്നുവരുന്നതുമായ ഉള്ളടക്ക വിതരണ രീതികളെ എടുത്തുകാണിക്കുകയും ചെയ്യുന്നു.  

വേവ്സിന്റെ  പ്രധാന സംരംഭമായ ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങള്‍ ആഗോളതലത്തിൽ 73,000-ത്തിലധികം മത്സരാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ നവ ആശയങ്ങൾ അഭിവൃദ്ധിപ്പെടുത്തുകയും  കഥാഖ്യാനത്തിന്റെ അതിരുകൾ നിരന്തരം പുനർനിർമിക്കുകയും ചെയ്യുന്ന ഒരു സര്‍ഗാത്മക ആവാസവ്യവസ്ഥയെ വളർത്തിയെടുക്കുന്നു.  

യോഗ്യതാ മാനദണ്ഡങ്ങൾ

  • ലക്ഷ്യമിടുന്ന മത്സരാര്‍ത്ഥികള്‍: ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സര്‍ഗാത്മക പ്രതിഭകള്‍ക്കും  അഭിലഷണീയ ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
  • പ്രായം: പങ്കെടുക്കുന്നവർക്ക് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.
  • ഭൂമിശാസ്ത്രപരമായ വ്യാപ്തി: ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ളവര്‍ക്ക് പങ്കെടുക്കാം.
  • ശ്രമങ്ങൾ: പങ്കെടുക്കുന്നവർക്ക് ഒന്നിലധികം സൃഷ്ടികള്‍ സമര്‍പ്പിക്കാം.  
  • മൗലികത്വം: എല്ലാ സൃഷ്ടികളും ഈ മത്സരത്തിനായി പ്രത്യേകം തയ്യറാക്കിയ യഥാർത്ഥ ഉള്ളടക്കങ്ങളായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള രചനാമോഷണമോ  പകർപ്പവകാശമുള്ള ഉള്ളടക്കത്തിന്റെ അനുമതിയില്ലാത്ത ഉപയോഗമോ  അയോഗ്യതയിലേക്ക് നയിക്കും.


സര്‍ഗാത്മക മാർഗനിർദേശങ്ങൾ


സമയക്രമം

 


മൂല്യനിർണയ മാനദണ്ഡം

 
 

പാരിതോഷികവും അംഗീകാരവും

മികച്ച 5 സൃഷ്ടികള്‍ക്ക് സമ്മാനത്തുകയും അവയുടെ നിര്‍മാതാക്കള്‍ക്ക് വേവ്സ് 2025 പരിപാടിയില്‍ പങ്കെടുക്കാനുള്ള ചെലവുകളും സൗജന്യയാത്രയും ലഭിക്കും.


ഉപസംഹാരം

ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളിലൂടെ സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കള്‍ക്ക് ആഗോള വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാന്‍  ശ്രദ്ധേയമായ അവസരമൊരുക്കുന്ന  വേവ്സ് പ്രചാരണ പരസ്യചിത്ര മത്സരം  2025-ലെ ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (വേവ്സ്) ആദ്യ പതിപ്പിലേക്ക് വലിയ സംഭാവന നല്‍കുന്നു. സമ്മാനത്തുകയ്ക്കൊപ്പം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് എല്ലാ ചെലവുകളും സൗജന്യയാത്രയും ഉൾപ്പെടെ ആകർഷകമായ പാരിതോഷികങ്ങളോടെ ഒരു മത്സരത്തെക്കാളുപരി സര്‍ഗാത്മക കാഴ്ചപ്പാടുകളെ ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുന്ന ആഖ്യാനങ്ങളാക്കി മാറ്റാന്‍ ഇത് വേദിയൊരുക്കുന്നു.  ഇന്ത്യയുടെ സര്‍ഗാത്മക വിപ്ലവത്തിന്റെ ഭാഗമാകുന്നതിനും അന്താരാഷ്ട്ര മാധ്യമ - വിനോദ മേഖലയിൽ ശാശ്വതമായ  മുദ്ര പതിപ്പിക്കുന്നതിനുമായി അഭിലഷണീയ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും പരസ്യനിര്‍മാതാക്കള്‍ക്കും കഥാകൃത്തുക്കള്‍ക്കും  ഈ അവസരം പ്രയോജനപ്പെടുത്താം.

അവലംബം:

https://wavesindia.org/challenges-2025

https://ibdf-waves.com/

https://ibdf-waves.com/rules-and-guidelines/


PDF കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 
******

(Release ID: 2105451) Visitor Counter : 7