@font-face { font-family: 'Poppins'; src: url('/fonts/Poppins-Regular.ttf') format('truetype'); font-weight: 400; font-style: normal; } body { font-family: 'Poppins', sans-serif; } .hero { background: linear-gradient(to right, #003973, #e5e5be); color: white; padding: 60px 30px; text-align: center; } .hero h1 { font-size: 2.5rem; font-weight: 700; } .hero h4 { font-weight: 300; } .article-box { background: white; border-radius: 10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 40px 30px; margin-top: -40px; position: relative; z-index: 1; } .meta-info { font-size: 1em; color: #6c757d; text-align: center; } .alert-warning { font-weight: bold; font-size: 1.05rem; } .section-footer { margin-top: 40px; padding: 20px 0; font-size: 0.95rem; color: #555; border-top: 1px solid #ddd; } .global-footer { background: #343a40; color: white; padding: 40px 20px 20px; margin-top: 60px; } .social-icons i { font-size: 1.4rem; margin: 0 10px; color: #ccc; } .social-icons a:hover i { color: #fff; } .languages { font-size: 0.9rem; color: #aaa; } footer { background-image: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); } body { background: #f5f8fa; } .innner-page-main-about-us-content-right-part { background:#ffffff; border:none; width: 100% !important; float: left; border-radius:10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 0px 30px 40px 30px; margin-top: 3px; } .event-heading-background { background: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); color: white; padding: 20px 0; margin: 0px -30px 20px; padding: 10px 20px; } .viewsreleaseEvent { background-color: #fff3cd; padding: 20px 10px; box-shadow: 0 .5rem 1rem rgba(0, 0, 0, .15) !important; } } @media print { .hero { padding-top: 20px !important; padding-bottom: 20px !important; } .article-box { padding-top: 20px !important; } }
WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

AI അവതാർ ക്രിയേറ്റർ

 Posted On: 20 FEB 2025 4:17PM |   Location: PIB Thiruvananthpuram
ഭാവനയെ യാഥാർത്ഥ്യമാക്കുക

AI അവതാറുകൾ ഡിജിറ്റൽ ഭൂമികയെ  പരിവർത്തനം ചെയ്യുന്നു. മനുഷ്യരിലെ സ്വാധീനശാലികളായ വ്യക്തിത്വങ്ങളെപ്പോലെ  വെർച്വൽ ഇടങ്ങളിലെമ്പാടും ഇടപഴകുന്ന വൈയക്തിക, സംവേദനാത്മക, AI- അധിഷ്ഠിത ഡിജിറ്റൽ വ്യക്തിത്വങ്ങളാണ് AI അവതാറുകൾ. ഈ സാങ്കേതികവിദ്യയുടെ പരിണാമ ദശയിൽ, മാർക്കറ്റിംഗ്, ഉള്ളടക്ക സൃഷ്ടി, വിനോദം എന്നിവയിൽ AI അവതാറുകൾ ശക്തമായ ഉപകരണങ്ങളായി മാറുകയാണ്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും Avtr മെറ്റാ ലാബ്‌സും സംഘടിപ്പിക്കുന്ന AI അവതാർ ക്രിയേറ്റർ ചലഞ്ച്, AI അവതാരങ്ങളുടെ അനന്ത സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ നൂതനാശയക്കാരായ വ്യക്തികളെ ക്ഷണിക്കുന്നു. 102 അന്താരാഷ്ട്ര എൻട്രികൾ ഉൾപ്പെടെ ആകെ 1,251 പേർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സീസൺ 1 ന്റെ ഭാഗമാണ് ഈ ചലഞ്ച്. WAVES (World Audio Visual & Entertainment Summit) Pillar 2 ന്റെ കീഴിലാണ് ഇത് വരുന്നത്. AVGC-XR (ആനിമേഷൻ, വിഷ്വൽ ഇഫക്‌റ്റുകൾ, ഗെയിമിംഗ്, കോമിക്‌സ്, ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്‌സ്) തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾക്കായി ചലഞ്ച് സമർപ്പിച്ചിരിക്കുന്നു. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലും ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മാധ്യമ വിനോദ(M&E)വ്യവസായത്തെ പുതിയ തലത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഒരു മുൻനിര പ്ലാറ്റ്‌ഫോമാണ് WAVES. WAVES നാല് പ്രധാന സ്തംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: പ്രക്ഷേപണവും വിനോദവിജ്ഞാനവും, AVGC-XR (ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി), ഡിജിറ്റൽ മീഡിയയും നൂതനാശയങ്ങളും, ചലച്ചിത്രങ്ങൾ എന്നിവ. ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്‌സ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്ന AVGC-XR സ്തംഭവുമായി AI അവതാർ ക്രിയേറ്റർ ബന്ധപ്പെട്ടിരിക്കുന്നു.

മാർഗ്ഗനിർദ്ദേശങ്ങൾ

AI അവതാർ ക്രിയേറ്റർ ചലഞ്ചിൽ പങ്കെടുക്കുന്നവർ ഇനിപ്പറയുന്ന സുപ്രധാന വിശദാംശങ്ങൾ പരിശോധിക്കുക:

പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. പ്രായ പരിശോധനയ്ക്കായി സാധുവായ ഒരു ഐഡി നൽകണം.

മത്സരം ലോകമെമ്പാടുമുള്ള സർഗ്ഗപ്രതിഭകൾക്കായി തുറന്നിരിക്കുന്നു. കൂടാതെ ഓരോ എൻട്രിയും തനതായ പേരുകളും പ്രൊഫൈലുകളും ഉപയോഗിച്ചുള്ള സമ്പൂർണ്ണ AI- സൃഷ്ടിയാണെങ്കിൽ ഒന്നിലധികം AI അവതാറുകൾ സമർപ്പിക്കാം.

പങ്കെടുക്കുന്നതിലൂടെ, നിങ്ങളുടെ AI അവതാർ ഒരു മൗലിക സൃഷ്ടിയാണെന്നും ജീവിച്ചിരിക്കുന്നവരുടെയോ  AI മോഡലുകളുടെയോ  അവകാശങ്ങൾ ലംഘിക്കുന്നില്ലെന്നും നിങ്ങൾ ഉറപ്പാക്കണം. സമ്മതമില്ലാതെ മറ്റുള്ളവരുടെ സൃഷ്ടിയോ വ്യക്തിത്വമോ പകർത്തുന്ന ഏതൊരു സമർപ്പണവും അയോഗ്യതയ്ക്ക് ക്ഷണിച്ചു വരുത്തും.

രജിസ്ട്രേഷൻ പ്രക്രിയ
 

 


പങ്കെടുക്കുന്നവർ Avtr മെറ്റാ ലാബ്‌സ് വെബ്‌സൈറ്റ് വഴി മാത്രം മത്സരത്തിനായി രജിസ്റ്റർ ചെയ്യണം. സൈറ്റിലെ "Register Interest" ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്, ബന്ധപ്പെടാനുള്ള വിവരങ്ങൾ, നിങ്ങളുടെ AI അവതാറിന്റെ ആശയം, ഉദ്ദേശ്യം, നിങ്ങളുടെ സ്ഥലം എന്നിവയുൾപ്പെടെയുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക. അപേക്ഷിക്കുന്നതിന് മുമ്പ് പ്രധാനപ്പെട്ട എല്ലാ നിബന്ധനകളും വ്യവസ്ഥകളും അവലോകനം ചെയ്ത് ഉറപ്പിക്കുക. ചലഞ്ചിനുള്ള സമർപ്പണ സമയപരിധി 2025 ഫെബ്രുവരി 28 ന് അവസാനിക്കും.

മൂല്യനിർണ്ണയ മാനദണ്ഡം

പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഓരോ എൻട്രിയും വിലയിരുത്തി ഒരു വിദഗ്ദ്ധ പാനൽ AI അവതാർ ക്രിയേറ്റർ ചലഞ്ചിനെ വിലയിരുത്തും. വിധിനിർണ്ണയം മൂന്ന് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും: പ്രസക്‌തി, സാങ്കേതികവിദ്യ, പ്രയോജനം.

 


പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനത്തിലൂടെ മൂന്ന് വിഭാഗങ്ങളിലായി ഓരോ സ്രഷ്ടാവിനും സ്കോർ നൽകും, ഓരോ എൻട്രിക്കും മൊത്തത്തിലുള്ള സ്കോറും നൽകും.

സമ്മാനം

മികച്ച 10 എൻട്രികൾ അന്തിമമാക്കും. മികച്ച 3 മത്സരാർത്ഥികളെ WAVES 2025 ഉച്ചകോടിയിൽ അവരുടെ സൃഷ്ടികൾ അവതരിപ്പിക്കാൻ ക്ഷണിക്കും. അവിടെ അവർക്ക് വ്യവസായമേഖലയിലെ വിദഗ്ധർക്ക് മുന്നിൽ അവരുടെ പ്രോജക്റ്റുകൾ പ്രദർശിപ്പിക്കാൻ കഴിയും. വിജയിക്ക് 100,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും, കൂടാതെ  മികച്ച 10 എൻട്രികൾക്ക് വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിൽ നിന്ന് പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.

വിജയിയോ റണ്ണർ-അപ്പോ ആയി പ്രഖ്യാപിക്കപ്പെടുന്നതിലൂടെ, പങ്കെടുക്കുന്നയാൾ സ്വന്തം AI അവതാറിന്റെ ഇമേജറിയും അനുബന്ധ സാമൂഹ്യ മാധ്യമ ചാനലുകളും, പ്രസ്/പിആർ, പണമടച്ചുള്ള പരസ്യം, സാമൂഹ്യ മാധ്യമങ്ങൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെയുള്ള  പ്രചാരണ ഉപാധികളിൽ അനിശ്ചിതകാലത്തേയ്ക്ക് ഉപയോഗിക്കുന്നതിന് അനുമതി നൽകിയതായി കണക്കാക്കും.

 

 

References:

Kindly find the pdf file 

 

SKY

 

***************

 

Release ID: (Release ID: 2105190)   |   Visitor Counter: 47