പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി രേഖ ഗുപ്തയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 20 FEB 2025 1:38PM by PIB Thiruvananthpuram

ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി രേഖ ഗുപ്തയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ക്യാമ്പസ് രാഷ്ട്രീയത്തിലും, സംസ്ഥാന സംഘടനയിലും, മുനിസിപ്പൽ ഭരണത്തിലും സജീവമായി പ്രവർത്തിച്ചുകൊണ്ട്, ഇപ്പോൾ എംഎൽഎയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി രേഖ ഗുപ്ത താഴെത്തട്ടിൽ നിന്നും ഉയർന്നുവന്നതാണെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി X-ൽ എഴുതി;

“ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി രേഖ ഗുപ്ത ജിക്ക് അഭിനന്ദനങ്ങൾ. താഴെ തട്ടിൽ നിന്നും ഉയർന്നുവന്ന രേഖ ജി ക്യാമ്പസ് രാഷ്ട്രീയത്തിലും, സംസ്ഥാന സംഘടനകളിലും, മുനിസിപ്പൽ ഭരണത്തിലുമൊക്കെ മികവ് തെളിയിക്കുക മാത്രമല്ല  ഇന്നിതാ എംൽഎയും മുഖ്യമന്ത്രിയും ആയിരിക്കുന്നു. ഡൽഹിയുടെ വികസനത്തിനായി അവർ ശക്തമായ പ്രവർത്തനം കാഴ്ചവെക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഫലപ്രദമായ ഒരു കാലാവധിക്ക്  ശ്രീമതി രേഖ ഗുപ്തയ്ക്ക് എന്റെ ആശംസകൾ.”

***

NK


(Release ID: 2104947) Visitor Counter : 22