ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ഫെബ്രുവരി 22-ന് മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജി നഗർ സന്ദർശിക്കും

ഡോ. ബാബാസാഹേബ് അംബേദ്കർ മറാത്‌വാഡ സർവകലാശാലയുടെ 65-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും

സാംഭാജി നഗർ എസ്ബി കോളേജിൽ ഭരണഘടനാ ബോധവൽക്കരണ വർഷവും അമൃത് മഹോത്സവവും ഉദ്ഘാടനം ചെയ്യും

Posted On: 20 FEB 2025 11:03AM by PIB Thiruvananthpuram
ന്യൂഡൽഹി, 20 ഫെബ്രുവരി 2025

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ശനിയാഴ്‌ച (2025 ഫെബ്രുവരി 22-ന്) മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജി നഗറിൽ ഒരു ദിവസത്തെ പര്യടനം നടത്തും.

സന്ദർശന വേളയിൽ, സംഭാജി നഗറിലുള്ള ഡോ. ബാബാസാഹെബ് അംബേദ്‌കർ മറാത്ത്‌വാഡ സർവകലാശാലയുടെ 65-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി അധ്യക്ഷത വഹിക്കുന്ന ഉപരാഷ്ട്രപതി, സാംഭാജി നഗറിലെ എസ്ബി കോളേജിൽ ഭരണഘടനാ ബോധവൽക്കരണ വർഷവും അമൃത് മഹോത്സവവും ഉദ്ഘാടനം ചെയ്യും.

സന്ദർശനത്തിന്റെ ഭാഗമായി ശ്രീ ധൻഖർ എല്ലോറയിലെ ഗ്രുഷ്‌ണേശ്വർ ക്ഷേത്രത്തിൽ പൂജ നടത്തുകയും എല്ലോറ ഗുഹകൾ (കൈലാഷ് ഗുഹ) സന്ദർശിക്കുകയും ചെയ്യും.

(Release ID: 2104890) Visitor Counter : 21