വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്നൊവേറ്റ് 2 എജ്യൂക്കേറ്റ്
Posted On:
19 FEB 2025 3:38PM by PIB Thiruvananthpuram
രസകരവും പുതുമയാർന്നതുമായ പഠനം

ആമുഖം

കുട്ടികളുടെ പഠനാനുഭവങ്ങൾ പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ആവേശകരമായ മത്സരമാണ് ‘ഇന്നൊവേറ്റ്2എഡ്യൂക്കേറ്റ് ഹാൻഡ്‌ഹെൽഡ് ഡിവൈസ് ഡിസൈൻ ചലഞ്ച്’. ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് ഒന്നാം സീസണിന്റെ ഭാഗമായ ഇത് WAVES-ന്റെ (ലോക ശ്രവ്യ-ദൃശ്യ-വിനോദ ഉച്ചകോടി) ഭാഗമായി ആഘോഷിക്കപ്പെടുന്നു. പ്രക്ഷേപണവും വിനോദാത്മകവിജ്ഞാനവും, AVGC-XR, ഡിജിറ്റൽ മീഡിയയും നവീനാശയങ്ങളും, ചലച്ചിത്രങ്ങൾ എന്നീ നാലു പ്രധാന സ്തംഭങ്ങളിൽ ഇതു ശ്രദ്ധ കേന്ദ്രീകരിക്കും. AVGC-XR (അനിമേഷൻ, വിഷ്വൽ എഫക്റ്റ്, ഗെയിമിങ്, കോമിക്സ്, പ്രതീതിയാഥാർഥ്യം, മിഥ്യായാഥാർഥ്യം, മെറ്റാവേഴ്‌സ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ) സംവിധാനത്തിനായി സമർപ്പിച്ചിരിക്കുന്ന WAVES-ന്റെ രണ്ടാം സ്തംഭത്തിന് അനുസൃതമാണ് ‘ഇന്നൊവേറ്റ്2എജ്യൂക്കേറ്റ്.
ഇന്ത്യൻ ഡിജിറ്റൽ ഗെയിമിങ് സൊസൈറ്റി(IDGS)യുമായി സഹകരിച്ചു വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയമാണു പരിപാടി സംഘടിപ്പിക്കുന്നത്. നൂതനാശയ പങ്കാളിയായി ‘ഹാക്ക്2സ്കില്ലും’ നൈപുണ്യപങ്കാളിയായി ICT അക്കാദമിയും പ്രവർത്തിക്കുന്നു. മൂന്ന് അന്താരാഷ്ട്ര പങ്കാളികൾ ഉൾപ്പെടെ ഇതുവരെ ആകെ 334 പേരാണു രജിസ്റ്റർ ചെയ്തത്.
ലക്ഷ്യം
ഈ ചലഞ്ചിൽ വിദ്യാഭ്യാസവിദഗ്ധർ, രൂപകർത്താക്കൾ, എൻജിനിയർമാർ, നൂതനാശയ ഉപജ്ഞാതാക്കൾ എന്നിവർക്ക് ഇനിപ്പറയുന്ന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കൈയൊതുക്കമുള്ള വിദ്യാഭ്യാസ ഉപകരണത്തിന്റെ ആദ്യമാതൃക സൃഷ്ടിക്കുന്നതിനായി പങ്കെടുക്കാനാകും:
· ഗണിതശാസ്ത്ര പഠനത്തിൽ കുട്ടികളെ ഉൾപ്പെടുത്തൽ
· പസിലുകളിലൂടെ പ്രശ്നപരിഹാരം പ്രോത്സാഹിപ്പിക്കൽ
· സംവേദനാത്മക ഉള്ളടക്കത്തിലൂടെ വൈജ്ഞാനിക കഴിവുകൾ വർധിപ്പിക്കൽ
· ചെലവുകുറഞ്ഞതും വിശാലമായ പ്രേക്ഷകവൃന്ദത്തിനു പ്രാപ്യമാകുന്നതും

മത്സരത്തിനായുള്ള മാർഗനിർദേശങ്ങൾ
Tവിദ്യാഭ്യാസവും വിനോദവും സമന്വയിപ്പിക്കുന്ന കൈയിലൊതുങ്ങുന്ന നൂതന ഉപകരണം രൂപകൽപ്പന ചെയ്യുന്നതിനാണ് മത്സരത്തിന്റെ മാർഗനിർദേശങ്ങൾ ഊന്നൽ നൽകുന്നത്. പങ്കെടുക്കുന്നവർ പാലിക്കേണ്ട പ്രധാന മാർഗനിർദേശങ്ങൾ ഇനി പറയുന്നു:

മത്സരത്തിന്റെ ഘട്ടങ്ങൾ
പങ്കെടുക്കുന്നവരെ ആശയത്തിൽനിന്ന് അന്തിമ ഉൽപ്പന്നത്തിലേക്കു നയിക്കുന്നതിനായി രൂപകൽപ്പനചെയ്ത മൂന്നു പ്രധാന ഘട്ടങ്ങൾ മത്സരത്തിൽ ഉൾപ്പെടുന്നു. പ്രാരംഭ ആശയങ്ങൾ സമർപ്പിക്കുന്നതുമുതൽ പൂർത്തിയായ ആദ്യമാതൃകകൾ അവതരിപ്പിക്കുന്നതുവരെയുള്ള പ്രക്രിയയുടെ അവലോകനം ഇനിപ്പറയുന്നു.
രജിസ്ട്രേഷൻ പ്രക്രിയ
നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഈ ഘട്ടങ്ങൾ പിന്തുടരുക:
ഘട്ടം 1: ഓൺലൈനായി രജിസ്റ്റർ ചെയ്യുക
രജിസ്ട്രേഷൻ പ്രക്രിയ 2025 ഫെബ്രുവരി 23ന് (ഇന്ത്യൻ സമയം രാത്രി 11:59) അവസാനിക്കും
ഘട്ടം 2: നിങ്ങളുടെ ആശയം സമർപ്പിക്കുക
വിശദമായ രേഖാചിത്രങ്ങൾ, വിവരണങ്ങൾ, പ്രധാന സവിശേഷതകൾ എന്നിവ നൽകുക.
ഘട്ടം 3: നിങ്ങളുടെ മാതൃക വികസിപ്പിക്കുകയും സമർപ്പിക്കുകയും ചെയ്യുക

തെരഞ്ഞെടുക്കപ്പെട്ട മത്സരാർഥികളെ പ്രവർത്തനമാതൃക സൃഷ്ടിക്കാനും സമർപ്പിക്കാനും ക്ഷണിക്കും.
മൂല്യനിർണയ മാനദണ്ഡം
മത്സരാർഥികൾ സമർപ്പിക്കുന്ന ആശയങ്ങൾ/ആദ്യമാതൃകകൾ ഇനിപ്പറയുന്ന കാര്യങ്ങൾ അടിസ്ഥാനമാക്കി വിലയിരുത്തും:
-
നൂതനത്വം: ഉപകരണ രൂപകൽപ്പനയിലും ഉള്ളടക്കത്തിലുമുള്ള മൗലികതയും സർഗാത്മകതയും.
· വിദ്യാഭ്യാസമൂല്യം: ഗണിതം പഠിപ്പിക്കുന്നതിലും വൈജ്ഞാനിക വൈദഗ്ധ്യം വർധിപ്പിക്കുന്നതിലുമുള്ള ഫലപ്രാപ്തി.
· ഉപയോക്തൃ അനുഭവം: കുട്ടികൾക്ക് ഉപകരണം എത്രത്തോളം ആകർഷകവും ഉപയോക്തൃ സൗഹൃദവുമെന്നത്.
· ചെലവിലെ കാര്യക്ഷമത: താങ്ങാനാകുന്ന നിരക്കിൽ ഉപകരണം നിർമിക്കാനുള്ള സാധ്യത.
· ഈടുനിൽക്കലും രൂപകൽപ്പനയും: രൂപകൽപ്പനയുടെ പ്രായോഗികതയും ഉറപ്പും.
സമ്മാനങ്ങൾ
സർഗാത്മകതയ്ക്കും നൂതനത്വത്തിനും പ്രതിഫലമേകുന്നതിനായി ‘ഇന്നൊവേറ്റ്2എജ്യൂക്കേറ്റ് ചലഞ്ച്’ ആകർഷകമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു. വിജയികൾക്കു സമ്മാനത്തുക, മാതൃകയുടെ വികസനത്തിനുള്ള പിന്തുണ, പ്രമുഖ പരിപാടികളിൽ അവരുടെ രൂപകൽപ്പന പ്രദർശിപ്പിക്കാനുള്ള അവസരം എന്നിവ ലഭിക്കും.
-
മികച്ച മൂന്നു രൂപകൽപ്പനകൾക്കു സമ്മാനത്തുക നൽകും.
· ആദ്യമാതൃകാ വികസന പിന്തുണ: വിജയിച്ച ആദ്യമാതൃക പരിഷ്കരിക്കുന്നതിലും നിർമിക്കുന്നതിലും സഹായം.
· പ്രദർശിപ്പിക്കുന്നതിനുള്ള അവസരം: വിജയിച്ച രൂപകൽപ്പന പ്രധാന IDGS പരിപാടികളിൽ അവതരിപ്പിക്കുകയും ഏറ്റെടുക്കാൻ സാധ്യതയുള്ള നിക്ഷേപകർക്കും നിർമാതാക്കൾക്കും മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
അവലംബം::
PDF കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക:
NK
(Release ID: 2104822)
Visitor Counter : 27