വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇലക്ട്രോണിക് സംഗീത നിർമ്മാതാക്കൾക്കും ഡിജെമാർക്കും വേണ്ടിയുള്ള വേവ്സ് 2025 പ്ലാറ്റ്‌ഫോം: ' റെസോണേറ്റ് : ദി ഇ ഡി എം ചാലഞ്ച് ’
പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി :2025 മാർച്ച് 10
Posted On:
18 FEB 2025 7:12PM by PIB Thiruvananthpuram
ഇന്ത്യൻ സംഗീത വ്യവസായം (IMI) കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയവുമായി സഹകരിച്ച് ‘ക്രിയേറ്റ് ഇൻ ഇന്ത്യ ചാലഞ്ചിന്റെ’ ഭാഗമായി 'റെസോണേറ്റ് : ദി ഇഡിഎം ചാലഞ്ച് ’ സംഘടിപ്പിക്കുന്നു. ഇത് ദൃശ്യ ശ്രവ്യ & വിനോദ ലോകത്ത് സർഗാത്മകശേഷിയും നൂതനാശയങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ആവേശകരമായ അവസരം നൽകുന്നു. സംഗീതസംയോജനം, ഇലക്ട്രോണിക് സംഗീതം, ഡി ജെയിങ് എന്നിവയ്ക്കുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താൻ ഈ മത്സരം വേദിയൊരുക്കുന്നു.
റെസോണേറ്റ് : ദി ഇഡിഎം ചാലഞ്ചിൽ കലാകാരന്മാർക്ക് വ്യക്തിഗതമായോ , ടീമായോ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് വിനോദ മേഖലയിലെ വ്യവസായ വിദഗ്ധർ, ഇന്ത്യൻ സംഗീത ആസ്വാദകർ, ആഗോള പ്രേക്ഷകർ എന്നിവരുടെ മുന്നിൽ പ്രകടനം നടത്താനും ഇലക്ട്രോണിക് സംഗീതത്തോടുള്ള അവരുടെ അഭിനിവേശത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കാനും ഇത് അവസരം നൽകുന്നു. വളർന്നുവരുന്ന അല്ലെങ്കിൽ പരിചയസമ്പന്നരായ സംഗീതജ്ഞർക്ക് ഈ മത്സരത്തിൽ ആവേശകരമായ രണ്ട് ഘട്ടങ്ങൾ ആണുള്ളത്.
പ്രാഥമിക ഘട്ടം : പങ്കെടുക്കുന്നവർ അവരുടെ ഒറിജിനൽ EDM ട്രാക്കുകൾ ഓൺലൈനായി സമർപ്പിക്കണം. ഇതിൽ നിന്നും വ്യവസായ വിദഗ്ധരുടെ ഒരു പാനൽ വിലയിരുത്തി മികച്ച 10 എൻട്രികൾ ചുരുക്കപ്പട്ടികയാക്കി മാറ്റും.
ഗ്രാൻഡ് ഫിനാലെ:വേവ്സ് 2025-ൽ വിഖ്യാത ജൂറിയുടെയും ആഗോള പ്രേക്ഷകരുടെയും മുന്നിൽ ഫൈനലിസ്റ്റുകൾ പുരസ്കാരങ്ങൾക്കായി തത്സമയം കലാപ്രകടനങ്ങൾ അവതരിപ്പിക്കും.
വിജയികൾക്ക് ഉയർന്ന തുകയുടെ ക്യാഷ് പ്രൈസുകൾ (ഗ്രാൻഡ് പ്രൈസ് ജേതാവിന് 2 ലക്ഷം രൂപയും റണ്ണേഴ്‌സ് അപ്പിന് 50,000 രൂപയും) ലഭിക്കും. കൂടാതെ പ്രൊമോഷണൽ കലാസൃഷ്ടികൾ അവതരിപ്പിക്കാനും, അന്താരാഷ്ട്ര തലത്തിൽ പ്രദർശനങ്ങളും പ്രകടനങ്ങളും നടത്താനുമുള്ള അവസരവും ലഭിക്കും.
മത്സരത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക്, ദയവായി https://indianmi.org/resonate-the-edm-challenge/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
മത്സരത്തിന്റെ പങ്കാളിത്ത നിയമങ്ങളെയും മാനദണ്ഡങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾക്ക്, ദയവായി ഇനിപ്പറയുന്ന ലിങ്ക് പരിശോധിക്കുക: നിബന്ധനകളും വ്യവസ്ഥകളും.
പങ്കാളിത്തത്തിനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2025 മാർച്ച് 10 ആണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ wavesatinfo@indianmi.org എന്ന വിലാസത്തിൽ ഇ മെയിൽ ചെയ്യണം. പങ്കെടുക്കുന്നവർ അവരുടെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിന് സബ്മിഷൻ ടെംപ്ലേറ്റ് എന്ന ശീർഷകത്തിൽ നൽകിയിരിക്കുന്ന ടെംപ്ലേറ്റ് ഉപയോഗിക്കണം. ടെംപ്ലേറ്റ് കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
(Release ID: 2104602)
Visitor Counter : 19