വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
WAVES ട്രെയിലർ നിർമ്മാണ മത്സരം
സർഗ്ഗാത്മകതയും ചലച്ചിത്രകലയും സംഗമിക്കുന്നു
Posted On:
18 FEB 2025 3:36PM by PIB Thiruvananthpuram
ആമുഖം
WAVES -സർഗ്ഗാത്മകതയുടെ സ്വതന്ത്ര പ്രയാണം : നെറ്റ്ഫ്ലിക്സിന്റെ വിപുലമായ ഉള്ളടക്ക ലൈബ്രറി ഉപയോഗിച്ച് ആകർഷകമായ ട്രെയിലറുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ചലച്ചിത്ര നിർമ്മാതാക്കൾക്ക് ആവേശകരമായ അവസരമാണ് ട്രെയിലർ നിർമ്മാണ മത്സരം. ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (WAVES) Pillar 4 ന് (Films) കീഴിലുള്ള ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസിന്റെ ഭാഗമായുള്ള ഈ മത്സരം, ട്രെയിലർ നിർമ്മാണ കലയിലൂടെ ഐതിഹാസിക രംഗങ്ങളെ പുനർവിഭാവനം ചെയ്യാനും പുതിയ വീക്ഷണകോണിലൂടെ അവതരിപ്പിക്കാനും മത്സാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. ചലച്ചിത്ര സംവിധാനം, നിർമ്മാണം, ആഗോളീകരണം എന്നീ മേഖലകൾ ഈ മത്സരത്തിലൂടെ പര്യവേക്ഷണം ചെയ്യപ്പെടുന്നു. പങ്കെടുക്കുന്നവർക്ക് സൃഷ്ടിപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി വാഗ്ദാനം ചെയ്യുന്നു. പുതുതലമുറയിലെ ഉള്ളടക്ക സ്രഷ്ടാക്കളെ പ്രചോദിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യുക എന്നതാണ് നെറ്റ്ഫ്ലിക്സിന്റെ സർഗ്ഗ പങ്കാളിത്തോടെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും റെസ്കില്ലും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മത്സരത്തിന്റെ ലക്ഷ്യം.

2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലും നടക്കുന്ന WAVES ഉച്ചകോടി, മദ്ധ്യമ, വിനോദ (M&E) വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായിരിക്കും. വ്യവസായ പ്രമുഖരെയും സർഗ്ഗപ്രതിഭകളെയും നൂതനാശയങ്ങളുള്ള നവസംരംഭകരെയും ഒരുമിച്ച് കൊണ്ടുവരുന്ന WAVES സമകാലിക പ്രവണതകൾ, അവസരങ്ങൾ, വെല്ലുവിളികൾ എന്നിവ സംബന്ധിച്ചുള്ള ചർച്ചകളുടെ ആഗോള വേദിയായി വർത്തിക്കും. ഒപ്പം ലോക വേദിയിൽ ഇന്ത്യയുടെ സൃഷ്ടിപരമായ സാധ്യതകൾ പ്രദർശിപ്പിക്കുകയും ചെയ്യും.
WAVES-ന്റെ കേന്ദ്രബിന്ദുവായ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ്, സർഗ്ഗാത്മകയുടെയും നൂതനാശയങ്ങളുടെയും വേദിയായി ഉയർന്നുവന്നിട്ടുണ്ട്. ആഗോളതലത്തിൽ 70,000-ത്തിലധികം രജിസ്ട്രേഷനുകൾ പൂർത്തിയാക്കിയ ഈ സംരംഭം വളർന്നുവരുന്ന പ്രതിഭകൾക്ക് വെല്ലുവിളികൾ നേരിടാനും അതിർവരമ്പുകൾ ഭേദിക്കാനും കഥാകഥനം പുനർനിർവ്വചിക്കാനും പ്രേരണയേകുന്നു. ഉള്ളടക്ക സൃഷ്ടി, സഹകരണം എന്നിവയിൽ മാത്രമല്ല മേഖലയിൽ ചുവടുറപ്പിക്കുന്നതിനുള്ള ചലനാത്മക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഈ സംരംഭം സുപ്രധാന പങ്ക് വഹിക്കുന്നു.
യോഗ്യതയും വിധിനിർണ്ണയ മാനദണ്ഡവും
വീഡിയോ എഡിറ്റിംഗ്, ചലച്ചിത്ര നിർമ്മാണം ഉള്ളടക്ക സൃഷ്ടി എന്നിവയിൽ അതീവ താത്പര്യമുള്ള വിദ്യാർത്ഥികൾക്കും അഭിനിവേശമുള്ള ചലച്ചിത്ര പ്രവർത്തകർക്കുമായാണ് മത്സരം. പങ്കെടുക്കാൻ അപേക്ഷകർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം.
സർഗ്ഗാത്മകത, കഥാകഥനം, സാങ്കേതിക നിർവ്വഹണം, സമഗ്രത എന്നിവയെ അടിസ്ഥാനമാക്കി ചലച്ചിത്ര വിദഗ്ധരുടെ ഒരു പാനൽ ട്രെയിലറുകൾ വിലയിരുത്തും. സ്ക്രീനിംഗ് പ്രക്രിയ ഒന്നിലധികം റൗണ്ടുകളിലായി നടക്കും. പങ്കെടുക്കുന്നവർക്ക് അവരുടെ സൃഷ്ടികൾ പരിഷ്ക്കരിക്കാൻ സഹായിക്കും വിധം വിവിധ ഘട്ടങ്ങളിൽ പ്രതികരണങ്ങളും ലഭിക്കും.
സമയക്രമം

രജിസ്ട്രേഷൻ വിശദാംശങ്ങൾ
രജിസ്ട്രേഷൻ നിലവിൽ പുരോഗമിക്കുന്നു. 2025 മാർച്ച് 31-ന് അവസാനിക്കും. 2025 ഫെബ്രുവരി 15 വരെയുള്ള കണക്കെടുത്താൽ, ലോകമെമ്പാടുമുള്ള 3,313 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉള്ളടക്ക സ്രഷ്ടാക്കളും വീഡിയോ എഡിറ്റർമാരുമാകാൻ ആഗ്രഹിക്കുന്ന കോളേജ് വിദ്യാർത്ഥികളുടെയും എഡിറ്റർ, ക്രിയേറ്റർ എന്നീ നിലകളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെയും ഉൾപ്പെടെ വൈവിധ്യമാർന്ന ഒരു കൂട്ടം എൻട്രികൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
https://reskill.com/hack/wavesficci/signup എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്
സമ്മാനങ്ങളും റിവാർഡ്‌സ്സും

റോഡ്‌ഷോസും: സർഗ്ഗാത്മകതയും മത്സരവും ശക്തിപ്പെടുത്തുന്നു
ട്രെയിലർ നിർമ്മാണ മത്സരത്തിന്റെ കേന്ദ്രബിന്ദുവാണ് റോഡ്‌ഷോസ്. സർഗ്ഗാത്മക പ്രതിഭകളെ പ്രചോദിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രധാന വേദിയായി ഇത് വർത്തിക്കുന്നു. ഗുരു തേജ് ബഹാദൂർ 4-ാം സെന്റിനറി എഞ്ചിനീയറിംഗ് കോളേജിലെ (GTB4CEC) പരിപാടി ഇതിന്റെ തെളിവായിരുന്നു. അഭിലാഷയുക്തരായ ചലച്ചിത്ര പ്രവർത്തകർക്ക് പ്രായോഗിക പഠനവും ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ച പരിചയവും ഇതിലൂടെ ലഭിക്കുന്നു. റോഡ്‌ഷോസ് ഗ്രാൻഡ് ഫിനാലെയുടെ ആവേശം വർദ്ധിപ്പിക്കുന്നു. ആകർഷകമായ ട്രെയിലറുകൾ നിർമ്മിക്കുന്നതിനുള്ള ശേഷിയും ആത്മവിശ്വാസവും പകർന്ന് പങ്കാളികളെ സജ്ജരാക്കുന്നു.
പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന അനുഭവം:
പ്രവൃത്തി പരിചയ ശില്പശാലകൾ: ഗ്രീൻ സ്ക്രീൻ എഡിറ്റിംഗ്, കളർ കറക്ഷൻ, നൂതന വീഡിയോ എഡിറ്റിംഗ് സങ്കേതങ്ങൾ എന്നിവയിൽ പ്രായോഗിക പരിശീലനം.
ക്രിയേറ്റീവ് ചലഞ്ച്: നൽകിയിരിക്കുന്ന പ്രമേയങ്ങളെ അടിസ്ഥാനമാക്കി ആകർഷകമായ ട്രെയിലറുകൾ തയ്യാറാക്കി, സ്വന്തം കഥാകഥന ശേഷിയും സാങ്കേതിക മികവും പ്രദർശിപ്പിക്കാൻ പങ്കെടുക്കുന്നവർ അവസരം ലഭിക്കുന്നു.
ചലച്ചിത്ര വ്യവസായമേഖലയിലെ പ്രമുഖരുടെ മാർഗ്ഗദർശനം : വിദഗ്ധരുടെ ഒരു പാനൽ ട്രെയിലറുകൾ വിലയിരുത്തുന്നു. പങ്കെടുക്കുന്നവർക്ക് സ്വന്തം സഗ്ഗശേഷി മെച്ചപ്പെടുത്താനുതകുന്ന വിലപ്പെട്ട മാർഗ്ഗദർശനം ലഭിക്കുന്നു.
പ്രതിഭയുടെ പ്രദർശനം: വളർന്നുവരുന്ന ചലച്ചിത്ര നിർമ്മാതാക്കളുടെയും എഡിറ്റർമാരുടെയും സാന്നിധ്യം മത്സരത്തിന്റെ സർഗ്ഗാത്മകത ശക്തിപ്പെടുത്തുന്നു.
(Release ID: 2104581)
Visitor Counter : 19