ആയുഷ്‌
azadi ka amrit mahotsav

2025-ലെ പ്രധാനമന്ത്രി യോഗ പുരസ്കാരത്തിന് നാമനിർദ്ദേശം സ്വീകരിക്കുന്നത് പ്രഖ്യാപിച്ച് ആയുഷ് മന്ത്രാലയം

Posted On: 16 FEB 2025 6:04PM by PIB Thiruvananthpuram
2025-ലെ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് (ഐഡിവൈ2025) പ്രധാനമന്ത്രിയുടെ യോഗ പുരസ്കാരത്തിന് നാമനിർദേശം സ്വീകരിക്കാന്‍ തുടക്കം കുറിച്ചതായി ആയുഷ് മന്ത്രാലയം പ്രഖ്യാപിച്ചു. ദേശീയ - അന്തർദേശീയ തലങ്ങളില്‍ യോഗയുടെ പ്രോത്സാഹനത്തിനും വികസനത്തിനും ഗണ്യവും സുസ്ഥിരവുമായ സംഭാവന  നൽകിയ വ്യക്തികളെയും സംഘടനകളെയും അഗീകരിക്കുന്നതാണ് ഈ പുരസ്കാരങ്ങള്‍.


സമൂഹത്തിൽ യോഗയുടെ ആഴമേറിയ സ്വാധീനത്തെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രിയുടെ യോഗ പുരസ്കാരങ്ങള്‍ രോഗപ്രതിരോധം, ആരോഗ്യ പ്രോത്സാഹനം, ജീവിതശൈലിരോഗ നിയന്ത്രണം എന്നിവയിൽ യോഗയുടെ പങ്ക് ശക്തിപ്പെടുത്താനും ഈ മേഖലയ്ക്ക് നൽകിയ മാതൃകാപരമായ സംഭാവനകളെ ആഘോഷിക്കാനും ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നേരിട്ട് നടപ്പാക്കിയ ഈ പുരസ്കാരങ്ങള്‍ യോഗയുടെ വളർച്ചയ്ക്കും പ്രചാരണത്തിനും നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ അംഗീകരിക്കാനും ആഘോഷിക്കാനുമുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയുടെ നേര്‍സാക്ഷ്യമാണ്.


ദേശീയതലത്തിലെ വ്യക്തി,  ദേശീയ സംഘടന, അന്താരാഷ്ട്രതലത്തിലെ വ്യക്തി, രാജ്യാന്തര സംഘടന എന്നീ വിഭാഗങ്ങളിലായി നല്‍കുന്ന പുരസ്കാരങ്ങള്‍ നേടുന്നവര്‍ക്ക് ഫലകവും പ്രശസ്തിപത്രവും  25 ലക്ഷം രൂപയുമാണ് ലഭിക്കുക.  


അപേക്ഷകര്‍ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവരും യോഗയുടെ പ്രചാരണത്തില്‍ കുറഞ്ഞത് 20 വർഷത്തെ സമർപ്പിത സേവന പരിചയവുമുള്ളവരുമായിരിക്കണം. അപേക്ഷകളും നാമനിർദേശങ്ങളും MyGov പ്ലാറ്റ്‌ഫോം (https://innovateindia.mygov.in/pm-yoga-awards-2025/) വഴി 2025 മാർച്ച് 31-നകം  സമർപ്പിക്കാം. ആയുഷ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിലും ലിങ്ക് ലഭ്യമാണ്. സ്ഥാപനങ്ങൾക്ക് നേരിട്ടോ  പ്രമുഖ യോഗ സംഘടനകളുടെ നാമനിര്‍ദേശത്തിലൂടെയോ അപേക്ഷിക്കാം.  ഓരോ അപേക്ഷകനും/നാമനിര്‍ദേശകനും പ്രതിവർഷം ഒരു വിഭാഗത്തിന് (ദേശീയം അല്ലെങ്കിൽ അന്തർദേശീയം) മാത്രമേ അപേക്ഷിക്കാനാവൂ.


ആയുഷ് മന്ത്രാലയം രൂപീകരിക്കുന്ന സമിതി  അപേക്ഷകള്‍ പരിശോധിച്ച് പുരസ്കാര വിഭാഗത്തിൽ പരമാവധി 50 പേരുകൾ മൂല്യനിർണ്ണയ ജൂറിയിലേക്ക് ശിപാർശ  ചെയ്യും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളടങ്ങുന്ന ജൂറിയായിരിക്കും പരമോന്നത മൂല്യനിര്‍ണയ സമിതി.


ആയുർവേദം, യോഗയും പ്രകൃതിചികിത്സയും, യുനാനി, സിദ്ധ, സോവ-റിഗ്പ, ഹോമിയോപ്പതി എന്നിവയുൾപ്പെടെ  പരമ്പരാഗത വൈദ്യശാസ്ത്ര, ആരോഗ്യക്ഷേമ സമ്പ്രദായങ്ങൾ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ് ആയുഷ് മന്ത്രാലയം. വ്യക്തികളുടെയും സമൂഹങ്ങളുടെയും സമഗ്ര സ്വാസ്ഥ്യം ഉറപ്പാക്കി ആരോഗ്യ പരിപാലന രംഗത്ത് ഈ സംവിധാനങ്ങളെ സംയോജിപ്പിക്കാൻ മന്ത്രാലയം ശ്രമിക്കുന്നു.
 
SKY

(Release ID: 2104012) Visitor Counter : 15