വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഗെയിമിംഗ് രംഗത്തെ ഇന്ത്യയുടെ നൂതന സംരംഭങ്ങൾ ആഗോള വേദികളിൽ പ്രദർശിപ്പിക്കുന്നതിനായി ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടി (WAVES), IEIC, WinZO എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ടെക് ട്രയംഫ് സീസൺ 3 ആരംഭിച്ചു.
ഗെയിമിംഗ് രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ മത്സരമായ ടെക് ട്രയംഫ് സീസൺ 3 ൽ വിജയിക്കുക, മാർച്ച് 17 മുതൽ 21 വരെ സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന ഗെയിം ഡെവലപ്പേഴ്‌സ് കോൺഫറൻസ് 2025 ൽ നിങ്ങളുടെ പ്രതിഭ പ്രദർശിപ്പിക്കാൻ അവസരം നേടുക.
Posted On:
15 FEB 2025 5:32PM by PIB Thiruvananthpuram
ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (WAVES) ഭാഗമായുള്ള ടെക് ട്രയംഫ് സീസൺ 3 ൽ ആഭ്യന്തര, അന്താരാഷ്ട്ര മത്സരാർത്ഥികൾക്ക് മാറ്റുരയ്ക്കാൻ അവസരം. ചലഞ്ചിന് അപേക്ഷിക്കാനുള്ള സമയപരിധി 2025 ഫെബ്രുവരി 20 വരെ നീട്ടി.ഗെയിമിംഗ് രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ മത്സരത്തിലെ വിജയികൾക്ക് മാർച്ച് 17 മുതൽ 21 വരെ സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന ഗെയിം ഡെവലപ്പേഴ്‌സ് കോൺഫറൻസ് (GDC) 2025 ലും, ഇന്ത്യയിൽ നടക്കുന്ന ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയിലും (WAVES) പൂർണ്ണമായും സ്പോൺസർ വ്യവസ്ഥയിൽ അവരുടെ ഉത്പന്നം, IP, സാങ്കേതികവിദ്യ എന്നിവ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും.ടെക് ട്രയംഫ് പ്രോഗ്രാംക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സീസൺ - 1 ന്റെ ഭാഗമായി ഇന്ററാക്ടീവ് എന്റർടൈൻമെന്റ് ആൻഡ് ഇന്നൊവേഷൻ കൗൺസിൽ (IEIC), വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി (MIB) സഹകരിച്ച് ടെക് ട്രയംഫ് പ്രോഗ്രാം (TTP) ആരംഭിച്ചു. ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിക്ക് (WAVES) മുന്നോടിയായി, WAVES അന്താരാഷ്ട്ര വേദിയിലേക്കും 2025 ലെ ഗെയിം ഡെവലപ്പർ കോൺഫറൻസിലെ ഇന്ത്യ പവലിയനിലേക്കുമുള്ള ഇന്ത്യയുടെ ഗെയിമിംഗ് പ്രതിഭാ സമ്പത്ത് തിരിച്ചറിയാനും അംഗീകരിക്കാനും പ്രദർശിപ്പിക്കാനും ഈ ചലഞ്ച് വേദിയാകും.ടെക് ട്രയംഫ് സീസൺ 3 നായി ഇതിനോടകം 1,000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.ഇന്ത്യയുടെ ഗെയിമിംഗ് ആവാസവ്യവസ്ഥ അന്താരാഷ്ട്ര വേദിയിൽ ചിരപ്രതിഷ്ടിതമാകാൻ ഒരുങ്ങുകയാണ്. ഒപ്പം ചലനാത്മകവും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ 'മെയ്ഡ് ഇൻ ഇന്ത്യ' ടെക് വ്യവസായത്തെ രാജ്യത്തിന്റെ അഭിലാഷങ്ങൾക്കനുസൃതമായി മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.ഇന്ത്യയുടെ AVGC, (എക്സ്റ്റൻഡഡ് റിയാലിറ്റി) XR മേഖലകളുടെ വളർച്ചയാൽ ശാക്തീകരിക്കപ്പെട്ട ഗെയിമിംഗ് സാങ്കേതികവിദ്യ, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിൽ ആഗോള ശക്തികേന്ദ്രമാകാനുള്ള ഇന്ത്യയുടെ ദർശനത്തിന് ഈ സംരംഭം അനുപൂരകമാണ്. സമ്പദ്‌വ്യവസ്ഥയ്ക്കും ഈ മേഖലയിപ്പോൾ ഗണ്യമായ സംഭാവന നൽകുന്നു. FICCI-EY റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ മാധ്യമ മേഖലയ്ക്കുള്ളിൽ ഡിജിറ്റൽ, ഓൺലൈൻ ഗെയിമിംഗ് ആണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്.

കൂടുതൽ വിവരങ്ങൾക്ക് ദയവായി https://www.thetechtriumph.com/സന്ദർശിക്കുക
മത്സരത്തിന്റെ വിവിധ ഘട്ടങ്ങൾ
ഫെബ്രുവരി 20, 2025 – ഗെയിം സബ്മിഷൻ / മത്സരത്തിനായി രജിസ്റ്റർ ചെയ്യുക
ഫെബ്രുവരി 23, 2025 – എക്സ്പെർട്ട് ഇവാല്യൂവേഷൻ / ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മത്സാരാർത്ഥികൾ ജൂറിയിലേക്ക് മത്സരിക്കുന്നു
ഫെബ്രുവരി 28, 2025 – ഗ്രാൻഡ് ഫിനാലെ / ഫലപ്രഖ്യാപനം
മാർച്ച് 5, 2025 – ഗിയറിങ് അപ് ഫോർ ഇവന്റ് / ആഗോള പ്രദർശനത്തിനായി നമ്മോടൊപ്പം സജ്ജമാവുക
യോഗ്യതാ മാനദണ്ഡം
ഗെയിമിംഗുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾക്കൊപ്പം ഡെവലപ്പർമാർ, സ്റ്റുഡിയോകൾ, സ്റ്റാർട്ടപ്പുകൾ, പിസി, കൺസോൾ, മൊബൈൽ ഗെയിമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടെക് കമ്പനികൾ എന്നിവയുൾപ്പെടെ സംവേദനാത്മക വിനോദ ആവാസവ്യവസ്ഥയിലെ എല്ലാ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്വാഗതമേകുന്നു. വികസനത്തിന്റെ വ്യത്യസ്ത ഘട്ടത്തിലുള്ളവയ്ക്കും പങ്കെടുക്കാം, കുറഞ്ഞ പക്ഷം പ്രവർത്തനക്ഷമമായ ഒരു പ്രോട്ടോടൈപ്പ് ഉണ്ടായിരിക്കണമെന്ന് മാത്രം.
ഗെയിമിംഗ് സ്റ്റുഡിയോകളും ഇ-സ്‌പോർട്‌സും - വ്യക്തിഗത ഡെവലപ്പർമാർ, സ്റ്റുഡിയോകൾ, ഗെയിമുകൾ സൃഷ്ടിക്കുന്ന Indie സ്റ്റാർട്ടപ്പുകൾ (പിസി/മൊബൈൽ/കൺസോൾ), ഇവന്റ് പ്രൊഡക്ഷൻ, ടാലന്റ് മാനേജ്‌മെന്റ്, ഇ-സ്‌പോർട്‌സ് ക്ലബ്ബുകൾ, ഇ-സ്‌പോർട്‌സ് മേഖലയിലെ സ്വാധീനശാലികൾ എന്നിവയുൾപ്പെടെ ഇ-സ്‌പോർട്‌സിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ.
ഗെയിമിംഗ് ബിസിനസ്സ് - ഗെയിമിംഗ് കമ്പനികളുടെ നിർണ്ണായക പ്രവർത്തനങ്ങൾക്കായി പരിഹാരങ്ങൾ വികസിപ്പിക്കുന്ന ബിസിനസുകൾ: പണമിടപാടുകൾ, സുരക്ഷ, തത്സമയ പ്രവർത്തനങ്ങൾ, സഹകരണം, വിതരണം, ധനകാര്യം, പ്രാദേശികവത്ക്കരണം, ഗുണനിലവാരം, നിയമ, സാമ്പത്തിക സേവനങ്ങൾ.
എങ്ങനെ പങ്കെടുക്കാം
ഘട്ടം 1: ഗെയിം സബ്മിഷൻ : ഔദ്യോഗിക മത്സര വെബ്‌സൈറ്റിൽ ലഭ്യമായ മത്സര ഫോം വഴി നിങ്ങളുടെ ഗെയിം സമർപ്പിക്കുക.
ഘട്ടം 2: എക്സ്പെർട്ട് ഇവാല്യൂവേഷൻ : പ്രാഥമിക റൗണ്ടിലുള്ള ഏറ്റവും മികച്ച എൻട്രികൾ വിദഗ്ദ്ധരുടെ പാനൽ ചുരുക്കപ്പട്ടികയിലുൾപ്പെടുത്തും. ശേഷം, വിശിഷ്ട ജൂറി അന്തിമ ഫലങ്ങൾ പ്രഖ്യാപിക്കും.
ഘട്ടം 3: ഗിയറിങ് അപ് ഫോർ ഇവന്റ് : വിജയികളെ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, മത്സര ഇനങ്ങളിലെ സ്വന്തം പ്രദർശനത്തിനായി തയ്യാറെടുക്കുന്നതിലേക്ക് നയിക്കാനും സഹായിക്കാനും സംഘാടകർ ഉടൻ ബന്ധപ്പെടും.

ടെക് ട്രയംഫിന്റെ (TTT) വ്യത്യസ്ത സീസണുകളെക്കുറിച്ച്
മികച്ച ഗെയിമിംഗ്, സംവേദനാത്മക, നൂതന വിനോദ മുന്നേറ്റങ്ങൾ എന്നിവ തിരിച്ചറിയുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മത്സരമാണ് ടെക് ട്രയംഫ്.
ദി ടെക് ട്രയംഫ് : ഭാരത് സീസൺ 3
ആഗോള വേദികളിൽ ഈ മേഖലയിലെ നൂതനസംരംഭങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കിക്കൊണ്ട്, ഇന്ത്യയെ സാങ്കേതികവിദ്യാ മേഖലയിൽ ലോക നേതൃത്തിലേക്ക് ഉയർത്തുക എന്നതാണ് TTT ഭാരത് സീസൺ 3 ലക്ഷ്യമിടുന്നത്. അത്യാധുനിക നൂതനസംരംഭങ്ങൾ വളർത്തിയെടുക്കുന്നതിലും പങ്കെടുക്കുന്നവർക്ക് ആഗോള വേദിയിൽ അവരുടെ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദി വാഗ്ദാനം ചെയ്യുന്നതിലും TTT ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ദി ടെക് ട്രയംഫ് : ഭാരത് സീസൺ 2
ബ്രസീലിലെ സാവോ പോളോയിൽ നടന്ന ഗെയിംസ്കോം LATAM 2024-ൽ ഇന്ത്യ പവലിയനിൽ ഭാരതത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ഗെയിമിംഗ് ആവാസവ്യവസ്ഥ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി ഡെവലപ്പർമാർക്കായി ദി ടെക് ട്രയംഫ് ഭാരതിന്റെ സീസൺ 2 ഒരുക്കി.
ദി ടെക് ട്രയംഫ് : ഭാരത് സീസൺ 1
WinZO, IGDC എന്നിവയുടെ സഹകരണ സംരംഭമായ ഭാരത് ടെക് ട്രയംഫിന്റെ സീസൺ 1, USA യിലെ സാൻ ഫ്രാൻസിസ്കോയിൽ നടന്ന GDC 2024-ൽ ഭാരതത്തിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന ഗെയിമിംഗ് ഭൂമിക അവതരിപ്പിക്കുന്നതിനുള്ള വേദി ഡെവലപ്പർമാർക്ക് നൽകി.
TTP വിജയികൾ ആഗോള വേദികളിൽ തിളങ്ങുന്നു
WinZO & IEIC യുടെ മുൻ പതിപ്പുകളിൽ TTP 10 വിജയികളെ GDC 2024 (ഇന്ത്യ പവലിയൻ), ഗെയിംസ്കോം (ജർമ്മനി & ബ്രസീൽ), ബ്രസീൽ ഗെയിമിംഗ് ഷോ തുടങ്ങിയ അഭിമാനകരമായ ആഗോള പരിപാടികളിൽ സ്വന്തം ഗെയിമുകൾ പ്രദർശിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഭാരത സർക്കാർ മുൻ സെക്രട്ടറി രോഹിത് കുമാർ സിംഗ്, ബ്രസീലിലെ അംബാസഡർ സുരേഷ് കെ റെഡ്ഡി, ഇൻഫോ എഡ്ജ് സഹസ്ഥാപകൻ സഞ്ജീവ് ഭിക്ചന്ദാനി, കലാരി ക്യാപിറ്റൽ എംഡി രാജെ എന്നിവരുൾപ്പെടെ സർക്കാർ മേഖലയിലെയും , വ്യവസായ മേഖലയിലെയും മുൻനിര നേതാക്കളുടെ മാർഗ്ഗനിർദ്ദേശത്താലാണ് ഇത് സാധ്യമായത്.
ഗെയിം ഡെവലപ്പേഴ്‌സ് കോൺഫറൻസ് (GDC) എന്താണ്
നാം ഇഷ്ടപ്പെടുന്ന ഗെയിമുകൾ നിർമ്മിക്കുന്ന ഡെവലപ്പർമാർക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച പരിപാടിയാണ് ഗെയിം ഡെവലപ്പേഴ്‌സ് കോൺഫറൻസ് (GDC). സർഗ്ഗാത്മകത, നൂതനത്വം, വൈദഗ്ദ്ധ്യം എന്നിവയുടെ സംഗമ വേദിയാണ് GDC.കഴിഞ്ഞ 30 വർഷത്തിനിടയിൽ, പഠിക്കാനും വളരാനും സഹകരിക്കാനും ആയിരക്കണക്കിന് ഡെവലപ്പർമാരെ GDC ഒരുമിച്ച് ചേർത്തു. ഗെയിം ഡെവലപ്പർ, വ്യവസായ പ്രമുഖൻ, സ്വന്തം ചക്രവാളം വികസിപ്പിക്കാനും, കഴിവുകൾ തിരിച്ചറിയാനും ആഗ്രഹിക്കുന്ന വ്യക്തികളോ കമ്പനികളോ എന്നിങ്ങനെ ഏതു വിഭാഗത്തിൽപ്പെടുന്നവരായാലും GDC നിങ്ങളുടെ സ്വന്തം വേദിയാണ്.
****************
(Release ID: 2103738)
Visitor Counter : 19