രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി ആർട്ട് ഓഫ് ലിവിംഗിന്റെ അന്താരാഷ്ട്ര വനിതാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു
ധൈര്യം സംഭരിക്കാനും, വലിയ സ്വപ്നങ്ങൾ കാണാനും, സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തന്റെ എല്ലാ ശക്തിയും കഴിവും വിനിയോഗിക്കാനും ഓരോ സ്ത്രീയോടും രാഷ്‌ട്രപതി മുർമു ആഹ്വാനം ചെയ്തു
Posted On:
14 FEB 2025 5:07PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 14 ഫെബ്രുവരി 2025
ഇന്ന് (ഫെബ്രുവരി 14, 2025) ബെംഗളൂരുവിൽ നടന്ന ആർട്ട് ഓഫ് ലിവിംഗിന്റെ അന്താരാഷ്ട്ര വനിതാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു പങ്കെടുത്തു.
ഇന്ത്യയുടെ നാരീശക്തി അഭിലാഷങ്ങളും,നേട്ടങ്ങളും സംഭാവനകളുമായി ഉയരുകയാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ശാസ്ത്രം, കായികം, രാഷ്ട്രീയം, കല, സാംസ്കാരികം തുടങ്ങി എല്ലാ മേഖലകളിലും നമ്മുടെ സഹോദരിമാരും പെൺമക്കളും തലയുയർത്തി മുന്നേറുകയാണ്. അവർ തങ്ങളുടെ കുടുംബങ്ങളെയും സ്ഥാപനങ്ങളെയും രാജ്യത്തെയും അഭിമാനഭരിതരാക്കുന്നു. മാനസിക ശക്തിയില്ലാതെ തടസ്സങ്ങൾ തകർക്കാനും സ്ഥിരസങ്കല്പങ്ങളെ വെല്ലുവിളിക്കാനും കഴിയില്ല. ഓരോ സ്ത്രീയോടും ധൈര്യം സംഭരിക്കാനും, വലിയ സ്വപ്നങ്ങൾ കാണാനും, സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തന്റെ എല്ലാ ശക്തിയും കഴിവുകളും വിനിയോഗിക്കാനും അവർ ആഹ്വാനം ചെയ്തു. തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഓരോരുത്തരും എടുക്കുന്ന ചെറിയ ചുവടുവയ്പ്പും വികസിത ഇന്ത്യയിലേക്കുള്ള ഒരു ചുവടുവയ്പ്പാണെന്ന് അവർ പറഞ്ഞു.
സാങ്കേതിക അവ്യവസ്ഥയുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സാങ്കേതികവിദ്യയിലെ പുരോഗതി ചില വിധങ്ങളിൽ നമുക്ക് മെച്ചപ്പെട്ട ജീവിത നിലവാരം നൽകിയിട്ടുണ്ട്. അത്തരമൊരു മത്സരാധിഷ്ഠിത ലോകത്ത്, നമ്മുടെ മാനുഷിക മൂല്യങ്ങൾ കേടുകൂടാതെയിരിക്കുന്നുണ്ടെന്ന് നാം ഉറപ്പാക്കണം. വാസ്തവത്തിൽ, ഓരോ മനുഷ്യനും കാരുണ്യം, സ്നേഹം, ഐക്യം എന്നീ മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ബോധപൂർവ്വം അധിക പരിശ്രമം നടത്തേണ്ടതുണ്ട്. ഇവിടെയാണ് സ്ത്രീകളുടെ പങ്ക് വളരെ പ്രധാനമാകുന്നത്. കാരുണ്യത്തിലൂടെ നയിക്കാനുള്ള പ്രത്യേക കഴിവ് സ്ത്രീകൾക്കുണ്ട്. വ്യക്തിക്ക് അപ്പുറത്തേക്ക് നോക്കാനും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും ആഗോള തലത്തിൽ ബന്ധങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കാനുമുള്ള കഴിവ് അവർക്കുണ്ട്. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ സ്ത്രീകളും അവരുടെ ജീവിതത്തെയും ചുറ്റുമുള്ളവരുടെ ജീവിതത്തെയും കൂടുതൽ മനോഹരവും സമാധാനപരവുമാക്കുന്നതിന് പ്രയോജനപ്പെടുന്ന ആത്മീയ തത്വങ്ങൾ കൊണ്ടുവരുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിദ്യാഭ്യാസ മേഖലയിൽ ആർട്ട് ഓഫ് ലിവിംഗ് നിരവധി സംരംഭങ്ങൾ ഏറ്റെടുക്കുന്നതിൽ രാഷ്ട്രപതി സന്തോശം പ്രകടിപ്പിച്ചു. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തേക്കാൾ വലിയ ഒരു നിക്ഷേപം മാനവികതയിലില്ലെന്ന് അവർ പറഞ്ഞു. ശരിയായ മാർഗ്ഗനിർദ്ദേശവും പിന്തുണയും ഉണ്ടെങ്കിൽ, നിരവധി കുട്ടികൾക്ക് നമ്മുടെ രാജ്യത്തിന്റെ യാത്രയിൽ സജീവ പങ്കാളികളാകാൻ കഴിയും. കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അവർ എടുത്തുപറഞ്ഞു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എല്ലാവരും ചർച്ച ചെയ്യണമെന്ന് അവർ നിർദ്ദേശിച്ചു .

7ZLA.JPG)


******
(Release ID: 2103284)
Visitor Counter : 28