വിദ്യാഭ്യാസ മന്ത്രാലയം
ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നാഡീസ്പന്ദനം അളക്കുന്നു
കേന്ദ്രബജറ്റ് 2025-26 പരിവര്‍ത്തനപരമായ മുന്നേറ്റങ്ങള്‍ പ്രകാശിപ്പിക്കുന്നു
'വിദ്യാഭ്യാസം സംസ്‌കാരം കെട്ടിപ്പടുത്തിരിക്കുന്ന അടിത്തറ മാത്രമല്ല, മാനവികതയുടെ ഭാവിയുടെ ശില്‍പികൂടിയാണ്'
-പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി
Posted On:
10 FEB 2025 5:16PM by PIB Thiruvananthpuram
വിദ്യാഭ്യാസം ഗവണ്‍മെന്റിന് എല്ലായ്പ്പോഴും ഒരു പ്രധാന മുന്‍ഗണനയാണ് എന്നതിനൊപ്പം ഇന്ത്യയെ ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുക എന്ന കാഴ്ചപ്പാടോടെ, 2025-26 ലെ കേന്ദ്ര ബജറ്റ് നൂതന സംരംഭങ്ങള്‍ അവതരിപ്പിക്കുന്നു. മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിലും വൈദഗ്ധ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ഐഐടികള്‍ വളര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ നടപടികള്‍ കൂടുതല്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും യുവാക്കളെ ഭാവിക്കായുള്ള അവശ്യ നൈപുണ്യത്തിനായി സജ്ജരാക്കുന്നതിനും ലക്ഷ്യമിടുന്നു.

ഭാരതീയ ഭാഷാ പുസ്തക പദ്ധതി: സ്‌കൂളിനും ഉന്നത വിദ്യാഭ്യാസത്തിനും ഡിജിറ്റല്‍ രൂപത്തിലുള്ള ഇന്ത്യന്‍ ഭാഷാ പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന്. വിദ്യാര്‍ത്ഥികളെ അവരുടെ വിഷയങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്നതിന് ഇത് ലക്ഷ്യമിടുന്നു.
നൈപുണ്യത്തിനായുള്ള ദേശീയ മികവിന്റെ കേന്ദ്രം: 2024 ജൂലൈ ബജറ്റില്‍, യുവാക്കളെ വൈദഗ്ധ്യം കൊണ്ട് സജ്ജരാക്കുന്നതിന് ആഗോള പങ്കാളിത്തത്തോടെ അഞ്ചു മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഈ കേന്ദ്രങ്ങള്‍ പാഠ്യപദ്ധതി രൂപീകരിക്കല്‍, പരിശീലകരെ പരിശീലിപ്പിക്കല്‍, നൈപുണ്യ ത്തിന് അംഗീകാരം നല്‍കല്‍, പതിവ് അവലോകനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ഐഐടികളിലെ ശേഷി വിപുലീകരണം: 2014ന് ശേഷം ആരംഭിച്ച 5 ഐഐടികളില്‍ 6,500 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വിദ്യാഭ്യാസം നല്‍കുന്നതിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കും. പാറ്റ്നയിലെ ഐഐടിയിലെ ഹോസ്റ്റലും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും. 23 ഐഐടികളിലെ മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 65,000ല്‍ നിന്ന് 1.35 ലക്ഷമായി ഉയര്‍ന്നതിലൂടെ 100 ശതമാനം വര്‍ധിച്ചു.
വിദ്യാഭ്യാസത്തിനായുള്ള എഐയിലെ മികവിന്റെ കേന്ദ്രം: വിദ്യാഭ്യാസത്തിനായുള്ള നിര്‍മിത ബുദ്ധിയുടെ ഒരു മികവിന്റെ കേന്ദ്രം 500 കോടി രൂപ ചെലവില്‍ സ്ഥാപിക്കും.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ വിപുലീകരണം: പത്ത് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ 1.1 ലക്ഷം യുജി, പിജി മെഡിക്കല്‍ വിദ്യാഭ്യാസ സീറ്റുകള്‍ കൂട്ടിച്ചേര്‍ത്തു. 130 ശതമാനമാണു വര്‍ധന. അടുത്ത വര്‍ഷം മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലുമായി 10,000 സീറ്റുകള്‍ അനുവദിക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 75,000 സീറ്റുകള്‍ വര്‍ധിപ്പിക്കുക എന്നതാണു ലക്ഷ്യം.
ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ളില്‍
ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം വര്‍ഷങ്ങളായി കാര്യമായ പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ട്. 14.72 ലക്ഷം സ്‌കൂളുകളിലായി 24.8 കോടി വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്നു. യുഡിഐഎസ്‌ഐ പ്ലസ് (യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യുക്കേഷന്‍ പ്ലസ് 2023-24) റിപ്പോര്‍ട്ട് പ്രകാരം 98 ലക്ഷം അധ്യാപകരുടെ സമര്‍പ്പിത പിന്തുണയുണ്ട്. ആകെയുള്ളതിന്റെ 69% വരുന്ന, പകുതി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നതും 51% അധ്യാപകര്‍ ജോലി ചെയ്യുന്നതുമായ ഗവണ്‍മെന്റ് വിദ്യാലയങ്ങളാണു സംവിധാനത്തിന്റെ നട്ടെല്ല്. മറുഭാഗത്ത് സ്വകാര്യ സ്‌കൂളുകള്‍ 22.5% വരും. ഇവര്‍ 32.6% വിദ്യാര്‍ഥികള്‍ക്കും 38% അധ്യാപകര്‍ക്കും അവസരമൊരുക്കുന്നു. വളര്‍ന്നുവരുന്ന ഈ ഘടന ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്തെ ചലനാത്മകമായ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു, വര്‍ഷങ്ങളായി എന്റോള്‍മെന്റിലും പ്രവേശനത്തിലും തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകള്‍ക്കു വഴിയൊരുക്കുന്നു.
ഇന്ത്യയില്‍ പ്രവേശനത്തിന്റെ പോക്ക്
എന്‍ഇപി 2020 ലക്ഷ്യമിടുന്നത് 2030-ഓടെ 100% മൊത്തം പ്രവേശനം അനുപാതം (ജിഇആര്‍) ആണ്. പ്രൈമറിയില്‍ ജിഇആര്‍ പൂര്‍ണതയോട് അടുക്കുകയാണ് (93 %). കൂടാതെ സെക്കന്‍ഡറി (77.4 %), ഹയര്‍ സെക്കന്‍ഡറി (56.2 %) തലങ്ങളിലെ വിടവുകള്‍ നികത്തുന്നതിനും അതുവഴി എല്ലാവര്‍ക്കും വിദ്യാഭ്യാസത്തില്‍ തുല്യത ഉറപ്പാക്കുകയെന്ന രാഷ്ട്രത്തിന്റെ കാഴ്ചപ്പാടിലേക്കു നടന്നടുക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍, വിദ്യാര്‍ത്ഥിപ്രവേശനത്തില്‍ ഇന്ത്യയില്‍ നാടകീയമായ വര്‍ധനവ് രേഖപ്പെടുത്തി. 2014-15ലെ 3.42 കോടിയില്‍ നിന്ന് 26.5% വര്‍ധനവോടെ 2021-22ല്‍ ഉന്നതവിദ്യാഭ്യാസത്തിനു ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 4.33 കോടിയിലെത്തി. 18-23 പ്രായത്തിലുള്ളവരുടെ മൊത്തം പ്രവേശന അനുപാതം (ജിഇആര്‍) ഇതേ കാലയളവില്‍ 23.7% ല്‍ നിന്ന് 28.4% ആയി ഉയര്‍ന്നു.
ഉന്നതവിദ്യാഭ്യാസരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, 2014-15ല്‍ 1.57 കോടി സ്ത്രീകളായിരുന്നു പ്രവേശനം നേടിയിരുന്നതെങ്കില്‍ 2021-22ല്‍ ഇതു 2.07 കോടിയായി ഉയര്‍ന്നു. 32% വര്‍ദ്ധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ആര്‍ട്‌സ് തുടങ്ങിയ മേഖലകളില്‍ ഈ പുരോഗതി പ്രത്യേകിച്ചും പ്രകടമാണ്. ഇത്തരം കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതില്‍ സ്ത്രീകള്‍ മുന്നിട്ടുനില്‍ക്കുന്നു.
കൊഴിഞ്ഞുപോക്കു കുറയുന്നു
എന്നിരുന്നാലും, വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നു മാത്രമല്ല, കൊഴിഞ്ഞുപോക്കിന്റെ നിരക്ക് ഒരു നിര്‍ണായക ആശങ്കയായി തുടരുകയും ചെയ്യുന്നു. അതേസമയം കൊഴിഞ്ഞുപോക്കിന്റെ നിരക്കില്‍ സ്ഥിരമായ കുറവുണ്ടായിട്ടുണ്ട്. സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് നിരക്ക് സമീപ വര്‍ഷങ്ങളില്‍ ക്രമാനുഗതമായി കുറഞ്ഞു. പ്രൈമറിയില്‍ 1.9 ശതമാനവും അപ്പര്‍ പ്രൈമറിയില്‍ 5.2 ശതമാനവും സെക്കന്‍ഡറി തലങ്ങളില്‍ 14.1 ശതമാനവുമാണ് ഇപ്പോഴത്തെ നിരക്ക്. എഐഎസ്എച്ച്ഇ റിപ്പോര്‍ട്ട് അനുസരിച്ച്, സെക്കന്‍ഡറി തലത്തില്‍ കൊഴിഞ്ഞുപോക്ക് നിരക്ക് 2013-14 ലെ 21%ല്‍ നിന്ന് 2021-22ല്‍ 13% ആയി കുറഞ്ഞു.
ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തു പരിവര്‍ത്തനം സൃഷ്ടിക്കുന്നു
വര്‍ഷങ്ങളായി, ഇന്ത്യ അതിന്റെ ഉന്നത വിദ്യാഭ്യാസ ആവാസവ്യവസ്ഥയില്‍ ശ്രദ്ധേയമായ പരിവര്‍ത്തനം കണ്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (എച്ച്ഇഐകള്‍) എണ്ണം ഗണ്യമായി വര്‍ദ്ധിച്ച് 2014-15 ലെ 51,534 ല്‍ നിന്ന് 2022-23 ല്‍ 58,643 ആയി. 13.8% വര്‍ധനയാണ് ഉണ്ടായത്. ഉന്നതവിദ്യാഭ്യാസം കൂടുതല്‍ പ്രാപ്യവും വൈവിധ്യപൂര്‍ണ്ണവുമാക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ വിപുലീകരണം പ്രതിഫലിപ്പിക്കുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസത്തിലും തൊഴില്‍ ശക്തിയിലും വളര്‍ച്ച: മെഡിക്കല്‍ കോളേജുകള്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ 499 ആയിരുന്നത് 2025 സാമ്പത്തിക വര്‍ഷത്തില്‍ 780 ആയി വളര്‍ന്നു.
എംബിബിഎസ് പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം 2019ല്‍ 16 ലക്ഷത്തില്‍നിന്ന് 2024ല്‍ 24 ലക്ഷമായി ഉയര്‍ന്നു.
എംബിബിഎസ് സീറ്റുകള്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ 70,012 ആയിരുന്നത് 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,18,137 ആയി ഉയര്‍ന്നു.
ബിരുദാനന്തര മെഡിക്കല്‍ സീറ്റുകള്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ 39,583 ആയിരുന്നത് 2025 സാമ്പത്തിക വര്‍ഷത്തില്‍ 73,157 ആയി ഉയര്‍ന്നു.
ലഭ്യമായ ഡോക്ടര്‍മാര്‍: 2024 ജൂലൈ വരെ 13.86 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിലവില്‍ ഒരാള്‍ക്ക് 1:1263 എന്ന അനുപാതമാണ് ഉള്ളത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമായ 1:1000 എന്നത് 50,000 ഡോക്ടര്‍മാരുടെ വാര്‍ഷിക വര്‍ദ്ധനവോടെ 2030-ഓടെ കൈവരിക്കാനാകും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി)കളുടെ വളര്‍ച്ച: ഐഐടികളുടെ എണ്ണം 2014ല്‍ 16 ആയിരുന്നത് 2023ല്‍ 23 ആയി ഉയര്‍ന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) വളര്‍ച്ച: ഐഐഎമ്മുകളുടെ എണ്ണം 2014ല്‍ 13 ആയിരുന്നത് 2023ല്‍ 20 ആയി.
സര്‍വ്വകലാശാലകളുടെ വിപുലീകരണം: സര്‍വ്വകലാശാലകളുടെ എണ്ണം 2014-ല്‍ 723-ല്‍ നിന്ന് 2024-ല്‍ 1,213 ആയി വര്‍ദ്ധിച്ചു, ഇത് 59.6% വര്‍ദ്ധനവ് രേഖപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (എച്ച്ഇഐകള്‍) വര്‍ദ്ധനവ്: മൊത്തം എച്ച്ഇഐകള്‍ 13.8% വര്‍ദ്ധിച്ചു, 2014-15 ലെ 51,534 ല്‍ നിന്ന് 2022-23 ല്‍ 58,643 ആയി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെട്ടു. മെഡിക്കല്‍ ചെക്കപ്പുകള്‍, ശുചിത്വം, ഐസിടി ലഭ്യത തുടങ്ങിയ പ്രധാന മേഖലകളിലും ഗണ്യമായ നവീകരണം ഉണ്ടായിട്ടുണ്ട്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ സ്‌കൂളിലെ സൗകര്യങ്ങള്‍ക്കുള്ള സ്ഥാനം എടുത്തുകാണിക്കുന്നു. 2019-20 മുതല്‍ 2023-24 വരെ സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടികളുടെ ശൗചാലയങ്ങളുള്ള സ്‌കൂളുകളുടെ ശതമാനം 96.9% ല്‍ നിന്ന് 97.2% ആയി ഉയര്‍ന്നു, ലൈബ്രറി/വായന മുറികളുടെ ലഭ്യത 84.1% ല്‍ നിന്ന് 89% ആയി ഉയര്‍ന്നു. വൈദ്യുതിയുടെ ലഭ്യത 83.4% ല്‍ നിന്ന് 91.8% ആയി മെച്ചപ്പെട്ടു, സ്‌കൂളുകളിലെ കമ്പ്യൂട്ടറുകള്‍ 38.5% ല്‍ നിന്ന് 57.2% ആയി ഉയര്‍ന്നു. കൂടാതെ, ഇന്റര്‍നെറ്റ് ലഭ്യത 22.3% ല്‍ നിന്ന് 53.9% ആയി ഗണ്യമായി വര്‍ദ്ധിച്ചു, ഇത് മികച്ച സജ്ജീകരണങ്ങളുള്ള സ്‌കൂളുകളിലേക്കുള്ള നല്ല മാറ്റത്തെ അടയാളപ്പെടുത്തുന്നു.
ഉപസംഹാരം
എന്‍ഇപി 2020നു് യോജിച്ച വിവിധ ഗവണ്‍മെന്റ് പദ്ധതികളിലൂടെ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയാണ്. സമഗ്ര ശിക്ഷാ അഭിയാന്‍, പിഎം ശ്രീ (പ്രധാന്‍ മന്ത്രി സ്‌കൂളുകള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ), പിഎം പോഷണ്‍ (പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്‍മാന്‍) തുടങ്ങിയ പരിപാടികള്‍ അടിസ്ഥാന സൗകര്യ വികസനത്തിലും അധ്യാപക പരിശീലനത്തിലും പഠനത്തിലും പുരോഗതി കൈവരിക്കുന്നു. സാമ്പത്തിക സര്‍വേ പുരോഗതിയും വിദ്യാഭ്യാസത്തെ കൂടുതല്‍ ഉള്‍ച്ചേര്‍ക്കുന്നതും ലഭ്യവും ആക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത എടുത്തുകാണിക്കുന്നു.
References
Click here to download PDF
-NK-
(Release ID: 2102882)
Visitor Counter : 24