വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മഹാകുംഭമേള 2025: മാഘ പൂര്‍ംണ്ണിമയിലെ നാലാമത്തെ അമൃത് സ്‌നാന വേളയില്‍ ദശലക്ഷക്കണക്കിനു ഭക്തര്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി
Posted On:
12 FEB 2025 11:34PM by PIB Thiruvananthpuram
ലോകത്തിലെ ഏറ്റവും വലിയ മത, സാംസ്‌കാരിക പരിപാടിയായ 2025 മഹാകുംഭമേളയിലെ, മാഘ പൂര്‍ണ്ണിമയുടെ ശുഭ വേളയില്‍, ദശലക്ഷക്കണക്കിനു ഭക്തര്‍ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം നടത്തി, നാലാമത് അമൃത് സ്‌നാനം വിജയകരമായി പൂര്‍ത്തിയാക്കി.
ഇന്ത്യാക്കാര്‍ക്കൊപ്പം, വലിയൊരു കൂട്ടം വിദേശ ഭക്തരും അമൃത് സ്‌നാനത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് മാഘ പൂര്‍ണ്ണിമ ദിനത്തില്‍ വൈകുന്നേരം ആറു മണി ആയപ്പോഴേക്കും 1.90 കോടി ഭക്തര്‍ പുണ്യ സ്‌നാനം നടത്തി.
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഈ ശുഭദിനത്തിലെ സ്‌നാനത്തിനു പ്രത്യേക പ്രാധാന്യമുണ്ട്, അതിനാലാണ് സംഗമത്തില്‍ രാത്രി മുതല്‍ നീണ്ട ക്യൂ രൂപപ്പെട്ടത്. മാഘ പൂര്‍ണ്ണിമയിലെ പുണ്യസ്‌നാനത്തിനുള്ള ശുഭ സമയം ഫെബ്രുവരി 11ന് വൈകുന്നേരം 6:55ന് ആരംഭിച്ച് ഫെബ്രുവരി 12 നു വൈകുന്നേരം 7:22 ന് അവസാനിച്ചു.
ഭക്തര്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകാതിരിക്കാന്‍ മഹാകുഭമേള അഡ്മിനിസ്‌ട്രേഷന്‍ വിപുലമായ ക്രമീകരണങ്ങളാണ് മേള മൈതാനിയിലുടനീളം ഒരുക്കിയിരിക്കുന്നത്. കൂടാതെ സ്‌നാനത്തിനു ശേഷം ഘാട്ടുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കരുതെന്നും അവരുടെ ലക്ഷ്യസ്ഥാനത്തേക്കു വേഗം മടങ്ങണമെന്നും ഭക്തജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ ശ്രമങ്ങള്‍ മാഘ പൂര്‍ണ്ണിമ സ്‌നാനത്തെ ആസൂത്രിതവും അനായാസവുമായ ഒരു സംഭവമാക്കി.
ഇത്രയും വലിയ ഭക്തജനപ്രവാഹം നിയന്ത്രിക്കുന്നതിനും പുണ്യസ്‌നാനത്തിനു ശേഷം സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കുന്നതിനും ഭക്തജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും സന്ദേശങ്ങളും നല്‍കി ചൊവ്വാഴ്ച രാത്രി മുതല്‍ മേള പ്രദേശത്തുടനീളം വേരിയബിള്‍ മെസേജിംഗ് ഡിസ്‌പ്ലേകള്‍ (VMDs) സ്ഥാപിച്ചിരിന്നു.
മാഘ പൂര്‍ണ്ണിമയിലെ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ കല്‍പ്പവാസികള്‍ ത്രിവേണിയില്‍ അവസാന സ്‌നാനം നിര്‍വ്വഹിക്കുകയും പിന്നീട് അവരുടെ ക്യാമ്പുകളിലേക്കു മടങ്ങുകയും ചെയ്യും. പത്തു ലക്ഷത്തിലധികം കല്‍പ്പവാസികള്‍ അവരുടെ പൂജാകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മഹാകുംഭമേളയോടു വിട പറഞ്ഞ് വീടുകളിലേക്കുള്ള അവരുടെ യാത്ര ആരംഭിക്കും. കല്‍പ്പവാസികളുടെ സുരക്ഷിതമായ മടങ്ങിപ്പോക്ക് ഉറപ്പാക്കാന്‍ മഹാകുംഭമേള അഡ്മിനിസ്‌ട്രേഷന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നു.
മഹാകുംഭമേള അഡ്മിനിസ്‌ട്രേഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ്, ശുചീകരണ തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, ബോട്ട് ജീവനക്കാര്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ എന്നിവയുടെ കൂട്ടായതും അക്ഷീണവുമായ പ്രവര്‍ത്തനത്തിലൂടെയാണ് മാഘ പൂര്‍ണ്ണിമ സ്‌നാന മഹോത്സവം വിജയകരമായി പൂര്‍ത്തിയാക്കാനായത്.
SKY
(Release ID: 2102589)
Visitor Counter : 27