സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

മഹാകുംഭമേള 2025: വസന്തപഞ്ചമി അമൃതസ്നാനത്തിന് പിന്നാലെ ഫെബ്രുവരി 7 മുതൽ 10 വരെ പ്രയാഗ്‌രാജിലെ ഗംഗാ പന്തലിൽ മഹാസാംസ്‌കാരിക പരിപാടി

Posted On: 06 FEB 2025 8:08PM by PIB Thiruvananthpuram

 

പ്രയാഗ്‌രാജിൽ നടക്കുന്ന 2025-ലെ മഹാകുംഭമേളയുടെ ഭാഗമായി ഗംഗാ പന്തലിൽ ഒരു മഹാസാംസ്കാരിക പരിപാടി സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്ര സാംസ്കാരിക മന്ത്രാലയം. ഫെബ്രുവരി 7 മുതൽ 10 വരെ രാജ്യമെങ്ങുമുള്ള പ്രശസ്ത കലാകാരന്മാർ ഭക്തർക്ക് സംഗീത-നൃത്ത- കലാ പ്രകടനങ്ങളുടെ മാസ്മരിക വിരുന്നൊരുക്കും.

7 ന് ഒഡീസി നർത്തകി ഡോണ ഗാംഗുലി, 8 ന് പ്രശസ്ത ഗായിക കവിത കൃഷ്ണമൂർത്തിയും ഡോ. എൽ. സുബ്രഹ്മണ്യവും; 9 ന് സുരേഷ് വാഡ്കറും സോണാൽ മാൻസിങും; 10 ന് പ്രശസ്ത ഗായകൻ ഹരിഹരൻ എന്നിവരുടെ പ്രകടനങ്ങൾ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായി മാറും.

കൂടാതെ വിവിധ ഇന്ത്യൻ ശാസ്ത്രീയ-നൃത്ത-സംഗീത പാരമ്പര്യങ്ങളിലെ പ്രമുഖ കലാകാരന്മാർ മഹാകുംഭമേളയിലെ സായാഹ്നം പ്രൗഢവും സംഗീതാത്മകവുമാക്കും.

ഗംഗാ പന്തലിലെ സാംസ്കാരിക പരിപാടികളുടെ സമയക്രമം:

ഫെബ്രുവരി 7:

  • ഡോണ ഗാംഗുലി (കൊൽക്കത്ത) - ഒഡീസി നൃത്തം
  • യോഗേഷ് ഗന്ധർവ് & ആഭ ഗന്ധർവ് - സൂഫി ആലാപനം
  • സുമ സുധീന്ദ്ര (കർണാടക) - കർണാടക സംഗീതം
  • ഡോ. ദേവ്കി നന്ദൻ ശർമ്മ (മഥുര) - രാസലീല

ഫെബ്രുവരി 8:

  • കവിത കൃഷ്ണമൂർത്തി & ഡോ. എൽ. സുബ്രഹ്മണ്യം - ലളിത സംഗീതം
  • പ്രീതി പട്ടേൽ (കൊൽക്കത്ത) - മണിപ്പൂരി നൃത്തം
  • നരേന്ദ്ര നാഥ് (പശ്ചിമ ബംഗാൾ) - സരോദ് പ്രകടനം
  • ഡോ. ദേവ്കി നന്ദൻ ശർമ്മ (മഥുര) - രാസലീല

ഫെബ്രുവരി 9:

  • സുരേഷ് വാഡ്ക്കർ - ലളിത സംഗീതം
  • പത്മശ്രീ മധുപ് മുദ്ഗൽ (ന്യൂ ഡൽഹി) - ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം
  • സോണാൽ മാൻസിംഗ് (ന്യൂഡൽഹി) - ഒഡീസി നൃത്തം
  • ഡോ. ദേവ്കി നന്ദൻ ശർമ്മ (മഥുര) - രാസലീല

ഫെബ്രുവരി 10:

  • ഹരിഹരൻ - ലളിത സംഗീതം
  • ശുഭദ വരദ്കർ (മുംബൈ) - ഒഡീസി നൃത്തം
  • സുധ (തമിഴ്നാട്) - കർണാടക സംഗീതം

2025 ലെ മഹാ കുംഭമേള ഭക്തിയുടെയും വിശ്വാസത്തിന്റെയും മഹത്തായ ഉത്സവം മാത്രമല്ല, ഇന്ത്യൻ സംസ്കാരം, സംഗീതം, നൃത്തം, സാഹിത്യം എന്നിവയുടെ ആഗോള വേദിയായി സ്വയം നിർണയിക്കുകയും ചെയ്യുന്നു. ഗംഗാ പന്തലിലെ പരിപാടികൾ ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പാരമ്പര്യങ്ങളുടെ ജീവസുറ്റ അവതരണമൊരുക്കുകയും ഇത് ഭക്തർക്ക് ആത്മീയവും സാംസ്കാരികവുമായ തലങ്ങളിൽ മഹത്തായ ഈ ഉത്സവം അനുഭവിക്കാൻ അവസരം നൽകുകയും ചെയ്യുന്നു.
 

*****

(Release ID: 2100556) Visitor Counter : 25