പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കരിം ആഗാ ഖാന്‍ നാലാമന്‍ രാജകുമാരന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

प्रविष्टि तिथि: 05 FEB 2025 4:10PM by PIB Thiruvananthpuram

കരിം ആഗാ ഖാന്‍ നാലാമന്‍ രാജകുമാരന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സേവനത്തിനും ആത്മീയതയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളില്‍ നല്‍കിയ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.

എക്‌സ് പോസ്റ്റില്‍ അദ്ദേഹം കുറിച്ചതിങ്ങനെ:

''കരിം ആഗാ ഖാന്‍ നാലാമന്‍ രാജകുമാരന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്. സേവനത്തിനും ആത്മീയതയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച ദീര്‍ഘദര്‍ശിയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ നിരവധി പേര്‍ക്ക് പ്രചോദനമായി തുടരും. അദ്ദേഹവുമായുള്ള എന്റെ ഇടപഴകലുകള്‍ ഞാന്‍ എല്ലായ്‌പ്പോഴും വിലമതിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അനുയായികള്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.''

***

SK


(रिलीज़ आईडी: 2100047) आगंतुक पटल : 57
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada